ധോണിയെ മിസ് ചെയ്യുന്നുവെന്ന പോസ്റ്ററുമായി ആരാധകര്‍; 'ഞാനും' എന്ന് വിരാട് കോലി
സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടും എംഎസ് ധോണി ഇന്നും ആരാധക മനസിലെ പ്രിയപ്പെട്ടവനാണ്.ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫി സമ്മാനിച്ച ധോണിയുടെ വിരമിക്കല്‍ അപ്രതീക്ഷിതമായിരുന്നു. ധോണിയെ കളത്തില്‍ മിസ് ചെയ്യുന്ന ആരാധകര്‍ ഇപ്പോഴും നിരവധിയാണ്. ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20ക്കിടെ ആരാധകര്‍ ധോണിയെ മിസ് ചെയ്യുന്നുവെന്ന് പോസ്റ്റ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 'എനിക്കും' എന്ന് മൈതാനത്ത് നിന്ന് ആഗ്യം കാട്ടിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ആരാധകര്‍ ഗാലറിയിലിരുന്നു ധോണിയെ മിസ് ചെയ്യുന്നുവെന്ന പോസ്റ്ററുമായി ധോണി, ധോണി എന്ന് വിളിക്കുകയായിരുന്നു. ഈ സമയത്ത് ബൗണ്ടറി ലൈനിന് അടുത്തുണ്ടായിരുന്ന കോലി ഞാനും ധോണിയെ മിസ് ചെയ്യുന്നുവെന്ന് ആഗ്യം കാട്ടുകയായിരുന്നു. വിരാട് കോലി ധോണിയെ മിസ് ചെയ്യുന്നുവെന്ന് ആഗ്യം കാട്ടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 പരമ്പര കളിക്കാന്‍ ധോണി ഇന്ത്യയിലേക്ക് എത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കൊറോണയെത്തുടര്‍ന്ന് ലോകകപ്പ് മാറ്റി വെച്ചതോടെ ധോണിയുടെ തിരിച്ചുവരവ് സാധ്യതകള്‍ക്കത് കടുത്ത തിരിച്ചടിയായി.
ഐപിഎല്ലിന്റെ 13ാം സീസണില്‍ കളിച്ച് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയിരിക്കവെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സിഎസ്‌കെയ്‌ക്കൊപ്പമുള്ള പരിശീലനത്തിന് ശേഷമായിരുന്നു ധോണിയുടെ പ്രഖ്യാപനം. പ്രായം ധോണിയെ ബാധിച്ചിരിക്കുന്നുവെന്ന് ഇത്തവണത്തെ ഐപിഎല്ലിലെ അദ്ദേഹത്തിന്റെ പ്രകടനം വ്യക്തമാക്കുന്നു. ഇത്തവണ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫില്‍ കടക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല. കൂടാതെ ധോണി ബാറ്റിങ്ങിലും നിരാശപ്പെടുത്തി.
ഇത്തവണത്തോടെ ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അടുത്ത സീസണിലും സിഎസ്‌കെയ്ക്കുവേണ്ടി കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഒരു സീസണില്‍ കൂടി ധോണിയുടെ ബാറ്റിങ് കാണാനുള്ള അവസരം ധോണി ആരാധകര്‍ക്ക് ലഭിച്ചേക്കും, ധോണി ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പകരം ആരെന്നത് ഇനിയും ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു. അത് അത്ര എളുപ്പമുള്ള കാര്യവുമല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications