For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കരുതിക്കോളൂ... ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ പാക് നായകന്

കറാച്ചി: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. 27ന് നടക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരം വീതമുള്ള ഏകദിനത്തിനും ടി20ക്കും ശേഷം നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് നടക്കാനുള്ളത്. ആരാധകരും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്നത് ടെസ്റ്റ് പരമ്പരയാണ്.

2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ചതിനാല്‍ എങ്ങനെയാവും ഓസീസ് പകരം വീട്ടുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ രണ്ട് ബാറ്റ്‌സ്മാന്‍മാരെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ വഖാര്‍ യൂനിസ്.

waqaryounis

'അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളാണ്. അതിനാല്‍ത്തന്നെ ഇവരില്‍ നിന്ന് മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.രോഹിത് ശര്‍മ,ഇഷാന്ത് ശര്‍മ എന്നിവര്‍ പരിചയസമ്പന്നരായ താരങ്ങളാണ്. ഇവര്‍ക്ക് ടെസ്റ്റ് കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്കത് വലിയ നഷ്ടമാകും'-വഖാര്‍ പറഞ്ഞു. 2019ല്‍ ഇന്ത്യ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ചേതേശ്വര്‍ പുജാരയാണ് ബാറ്റിങ് നട്ടെല്ലായത്. നാല് മത്സരത്തില്‍ നിന്ന് 521 റണ്‍സാണ് പുജാര നേടിയത്. എന്നാല്‍ കോവിഡിനെത്തുടര്‍ന്നുണ്ടായ ദീര്‍ഘ ഇടവേളയ്ക്ക് ശേഷമാണ് പുജാര വീണ്ടും ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്. അത് ബാറ്റിങ്ങില്‍ തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം.

അജിന്‍ക്യ രഹാനെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കളിച്ചെങ്കിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി മടങ്ങുമ്പോള്‍ നായകനായി എത്തുക രഹാനെയാണ്. ബാറ്റിങ്ങിലെ കോലിയുടെ അഭാവം രഹാനെക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുമോയെന്ന് കാത്തിരുന്ന് കാണാം. പരിക്കിന്റെ പിടിയിലുള്ള രോഹിത് ശര്‍മയും ഇഷാന്ത് ശര്‍മയും ടെസ്റ്റ് പരമ്പര കളിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ് ഇരുവരുമുള്ളത്.

ഓസീസ് ടീം കരുത്തിനെയും വഖാന്‍ യൂനിസ് പ്രശംസിച്ചു. 'സ്വന്തം തടകത്തിലാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. മികച്ച പേസ് നിരയെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയതോടെ ശക്തരായ നിരയായി അവര്‍ മാറി. എന്നാല്‍ ഇന്ത്യക്ക് മികച്ച പേസ് ബൗളര്‍മാരുണ്ട്. അവസാന പര്യടനത്തില്‍ അവര്‍ മികവ് കാട്ടിയിരുന്നു'-വഖാര്‍ യൂനിസ് പറഞ്ഞു. 2019ല്‍ ഇന്ത്യ പരമ്പര നേടുമ്പോള്‍ വാര്‍ണറും സ്മിത്തും ഓസീസ് നിരയില്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ലാബുഷാനെയെന്ന വെല്ലുവിളിയും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലുണ്ട്. ഡിസംബര്‍ 17നാണ് പരമ്പര ആരംഭിക്കുന്നത്.

Story first published: Wednesday, November 25, 2020, 16:33 [IST]
Other articles published on Nov 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+