വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരിയര്‍ പോലെ തന്നെ പ്രധാനമാണ് കുടുംബവും- കോലിയുടെ തീരുമാനത്തെ പിന്തുണച്ച് ലക്ഷ്മണ്‍

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ആവേശ പോരാട്ടത്തിന് തുടക്കമാവാന്‍ വെറും അഞ്ച് ദിവസം മാത്രമാണ് ബാക്കി. നവംബര്‍ 27ന് ആരംഭിക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ വീതം ഉള്‍ക്കൊള്ളുന്ന ഏകദിന,ടി20 പരമ്പരകള്‍ക്ക് ശേഷം നാല് മത്സരം അടങ്ങുന്ന ടെസ്റ്റ് പരമ്പരയും ഇരു ടീമും തമ്മില്‍ കളിക്കുന്നുണ്ട്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതിന് പകരം വീട്ടാന്‍ കാത്തിരിക്കുകയാണവര്‍. ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുമെന്നതാണ് ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്ന കാര്യം.

ഇത്രയും നിര്‍ണ്ണായകമായ മത്സരത്തിനിടെ കോലിയുടെ മടക്കം ഇന്ത്യക്ക് തിരിച്ചടിയാവുമെന്നുറപ്പാണ്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് അദ്ദേഹം ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നത്. ഇപ്പോഴിതാ വിരാട് കോലിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. കരിയര്‍ പോലെ തന്നെ കുടുംബവും പ്രധാനമാണെന്നും ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള കോലിയുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നുമാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. തന്റെ കരിയറിലും ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഇടവേള എടുത്തതിന്റെ അനുഭവവും ലക്ഷ്മണ്‍ പങ്കുവെച്ചു.

vvslaxman-virat

' നിങ്ങള്‍ കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങളൊരു ക്രിക്കറ്റ് താരമാണെങ്കിലും അതിലുപരിയായി കുടുംബസ്ഥന്‍ കൂടിയാണ്. നിങ്ങളുടെ കുടുംബത്തിന്റെ നല്ലനിമിഷങ്ങള്‍ക്കൊപ്പം ചേര്‍ന്നിരിക്കണം. അതിനാല്‍ത്തന്നെ കോലിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട നിമിഷമാണത്. എന്റെ കരിയറിലും കുഞ്ഞിന്റെ ജന്മത്തോടനുബന്ധിച്ച് എനിക്ക് ഇടവേള എടുക്കേണ്ടി വന്നിട്ടുണ്ട്. രഞ്ജി ട്രോഫിക്കിടെയാണ് ഭാര്യയുടെ പ്രസവം നടന്നത്. ഞാന്‍ ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് കുടുംബത്തിനൊപ്പം പോവുകയാണ് ചെയ്തത്. വളരെ സവിശേഷമായ അനുഭവമാണത്. പ്രധാനമായും ആദ്യകുഞ്ഞിനെ വരവേല്‍ക്കുന്ന അനുഭവം വളരെ പ്രത്യേകത നിറഞ്ഞതാണ്'-ലക്ഷ്മണ്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ മൈതാനത്തില്‍ കോലിയുടെ ബാറ്റിങ് കരുത്ത് നഷ്ടമാകുന്നത് ഇന്ത്യയെ ബാധിക്കുമെന്നുറപ്പാണ്. എന്നാല്‍ കോലിയുടെ വിടവ് നികത്തുന്നതില്‍ രോഹിത് ശര്‍മയോ കെ എല്‍ രാഹുലോ വിജയിച്ചാല്‍ ഇന്ത്യക്കത് മുതല്‍ക്കൂട്ടാവും. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ്ങിലാവും ഇന്ത്യയുടെ പ്രതീക്ഷകളേറെയും. ഓപ്പണിങ്ങില്‍ ആരൊക്കെ, കോലിക്ക് പകരം നാലാം നമ്പറില്‍ ആര് ഇറങ്ങും എന്നീ കാര്യങ്ങളില്‍ ഇനിയും കൃത്യത വരാനുണ്ട്. എന്തായാലും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, November 22, 2020, 10:52 [IST]
Other articles published on Nov 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X