For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: 'സവിശേഷമായ അനുഭവം', പുതിയ ഇന്ത്യന്‍ ജഴ്‌സിയില്‍ ചിത്രം പങ്കുവെച്ച് നടരാജന്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് നാളെ വിരാമം ആകുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം. ഇത്തവണത്തെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് ഉയര്‍ന്ന ടി നടരാജന് വളരെയധികം പ്രശംസകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന് വ്യക്തമല്ലെങ്കിലും തന്റെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് പോരാട്ടത്തിലൂടെ ദേശീയ ടീമിലേക്കെത്തിയ നടരാജനെ പോരാളിയായാണ് ആരാധകര്‍ വാഴ്ത്തുന്നത്.

ഇപ്പോഴിതാ ഇന്ത്യയുടെ പുതിയ ജഴ്‌സി അണിഞ്ഞുള്ള തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടരാജന്‍. 'സവിശേഷമായ ഈ ജഴ്‌സി അണിയുമ്പോള്‍ സവിശേഷമായ അനുഭവം' എന്ന തലക്കെട്ടോടെയാണ് ട്വിറ്ററില്‍ നടരാജന്‍ ചിത്രം പങ്കുവെച്ചത്. ഇത്തവണ 1992 ലോകകപ്പിലെ ഇന്ത്യയുടെ ജഴ്‌സിക്ക് സമാനമായ ജഴ്‌സി അണിഞ്ഞാണ് ഇന്ത്യ കംഗാരുക്കളെ നേരിടാനൊരുങ്ങുന്നത്. 2019ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ത്തന്നെ ഇത്തവണ പ്രതീക്ഷകളേറെയാണ്.

tnatarajan

ടി20 പരമ്പരയില്‍ നടരാജന്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ എറിഞ്ഞ ബൗളറായാണ് നടരാജന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത്. മികച്ച ഇടം കൈയന്‍ പേസറുടെ അഭാവവും ഇന്ത്യന്‍ നിരയിലുണ്ട്. ഖലീല്‍ അഹ്മദിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ ഇടം കൈയന്‍ പേസറായി ടീമില്‍ സ്ഥിര സാന്നിധ്യമാകാനുള്ള സുവര്‍ണ്ണാവസരമാണ് നടരാജന് മുന്നിലുള്ളത്.

16 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് നടരാജന്‍ ഐപിഎല്ലില്‍ വീഴ്ത്തിയത്. ബൂംറയ്‌ക്കൊപ്പം ഡെത്ത് ഓവറില്‍ മികവ് കാട്ടാന്‍ നടരാജന് സാധിക്കും. മുഹമ്മദ് ഷമി ന്യൂബോളില്‍ മികവ് കാട്ടുമെങ്കിലും ഡെത്ത് ഓവറിലെ പ്രകടനം അത്ര മികച്ചതല്ല. അതിനാല്‍ത്തന്നെ നടരാജനെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. ടീമിലെ മറ്റ് പേസര്‍മാരായ നവദീപ് സൈനിയും മുഹമ്മദ് സിറാജുമെല്ലാം വലം കൈയന്‍ ബൗളര്‍മാരാണ്. അതിനാല്‍ത്തന്നെ ഇടം കൈയനെന്ന നിലയില്‍ നടരാജന് മുന്‍തൂക്കമുണ്ട്.

ഇത്തവണ ഓസീസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. 2019ലെ ഇന്ത്യയുടെ തേരോട്ടത്തിന് എണ്ണിപ്പറഞ്ഞ് മറുപടി പറയാനുറച്ചാവും കംഗാരുക്കള്‍ ഇറങ്ങുക. ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത് എന്നിവരുടെ മടങ്ങിവരവ് ഓസീസിനെ കൂടുതല്‍ ശക്തരാക്കും. ബൗളിങ് നിരയെ താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം മുന്‍തൂക്കം ഇന്ത്യക്കുണ്ട്. എന്നാല്‍ ഓള്‍റൗണ്ടര്‍ മികവ് കൂടുതല്‍ ഓസീസിനാണ്. രോഹിത് ശര്‍മയുടെ അഭാവവും പരിമിത ഓവറില്‍ ഇന്ത്യക്ക് തിരിച്ചടിയായേക്കും.

tnatarajantweet
Story first published: Thursday, November 26, 2020, 14:49 [IST]
Other articles published on Nov 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+