Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിന് മുന്നിലുള്ള വലിയ വെല്ലുവിളിയാര്? അവനെ കരുതിയിരിക്കൂ... മുന്നറിയിപ്പ് നല്‍കി ഗവാസ്‌കര്‍

ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ഈ മാസം 27ന് നടക്കുന്ന ഏകദിനത്തിലൂടെയാണ് പരമ്പരക്ക് തുടക്കമാവുന്നത്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജൈത്രയാത്ര നടത്തിയിരുന്നതിനാല്‍ പലിശ സഹിതം കണക്കുതീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരുള്ളത്. മികച്ച താരനിരയുണ്ടെങ്കിലും ഓസീസ് സാഹചര്യത്തിലെ ഇന്ത്യന്‍ നിരയുടെ പ്രകടനം കണ്ടുതന്നെ അറിയണം.

ഗവാസ്‌കര്‍

ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ ടീമിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ താരം ആരാണെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. പേസ് ബൗളര്‍ മുഹമ്മദ് ഷമിയെയാണ് ഗവാസ്‌കര്‍ കംഗാരുക്കളുടെ അന്തകനായി ഉയര്‍ത്തിക്കാട്ടുന്നത്. മികച്ച താളം കണ്ടെത്താനായാല്‍ കളിക്കാന്‍ വളരെ ബുദ്ധിമുട്ടേറിയ പന്തുകളാണ് ഷമിയുടേതെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

ഗവാസ്‌കര്‍

'സാധാരണ ഗതിയില്‍ത്തന്നെ മികച്ച ബൗണ്‍സര്‍ എറിയാന്‍ മികവുള്ള ബൗളറാണ് മുഹമ്മദ് ഷമി. മികച്ച തുടക്കം ലഭിക്കാനായാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിടാന്‍ വളരെ പ്രയാസമുള്ള പന്തുകളാണ് അവന്റേത്. വളരെ ഉയരമുള്ള ആളല്ല. അവന്റെ ഷോട്ട് ബോളുകള്‍ തോളിനും തലക്കും ഇടയിലായാലും എത്തുക. ഇത് കളിക്കാന്‍ വളരെ പ്രയാസമാണ്. കൃത്യമായ താളം ലഭിച്ചാല്‍ നേരിടാന്‍ ബുദ്ധിമുട്ടുള്ള ബൗളറായി അവന്‍ മാറും'-ഗവാസ്‌കര്‍ പറഞ്ഞു.

ബൂംറയും ഷമിയും

2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി പരമ്പര നേടുമ്പോള്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 70 വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നാല് മത്സരത്തില്‍ നിന്ന് നേടിയത്. ഓസീസ് ബൗളര്‍മാര്‍ക്ക് 60 വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്. അന്ന് 16 വിക്കറ്റായിരുന്നു ഷമിയുടെ സംഭാവന. 21 വിക്കറ്റുമായി ജസ്പ്രീത് ബൂംറയായിരുന്നു ബൗളര്‍മാരില്‍ കൂടുതല്‍ കൈയടി നേടിയത്. ഇത്തവണയും മികച്ച ഫോമിലാണ് ബൂംറയും ഷമിയും എത്തുന്നത്.

ബൂംറയും ഷമിയും

ഇരുവരും ഐപിഎല്ലില്‍ തിളങ്ങിയിരുന്നു. ഇത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ പരിക്കേറ്റ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു. ഇഷാന്തിന്റെ അഭാവത്തില്‍ ഉമേഷ് യാദവ് ഇന്ത്യയുടെ മൂന്നാം പേസറായെത്തും. നാല് പേസ് ബൗളര്‍മാരെ പരിഗണിച്ചാല്‍ നാലാമനായി നവദീപ് സൈനിയയോ മുഹമ്മദ് സിറാജോ ടീമില്‍ ഇടം പിടിച്ചേക്കും.

ടെസ്റ്റ്


നാല് ടെസ്റ്റുകളാണ് ഇത്തവണ പരമ്പരയിലുള്ളത്. അതില്‍ ഒന്ന് രാത്രി പകലായാണ്. 2019ല്‍ ഇന്ത്യ പരമ്പര നേടുമ്പോള്‍ ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത് എന്നീ വന്മരങ്ങള്‍ ഓസീസ് ടീമില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമൊപ്പം ലാബുഷാനെകൂടി എത്തുന്നതോടെ ഇത്തവണ ഓസീസിനെ വീഴ്ത്തുക പ്രയാസമാവും. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാവും. രോഹിത് ശര്‍മ കളിക്കുന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Story first published: Tuesday, November 24, 2020, 12:36 [IST]
Other articles published on Nov 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+