Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തി, എന്നാല്‍ ഞാന്‍ പഴയ താളം കണ്ടെത്തി: സ്റ്റീവ് സ്മിത്ത്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ ഇന്ത്യക്ക് തന്റെ ഫോമിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ പരമ്പരയിലൂടെ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. 'പരിശീലനത്തിന് ശേഷം എന്റെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു.

ഓസ്‌ട്രേലിയന്‍ ടീമിന്റെ സഹ പരിശീലകനായ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനോട് ഞാന്‍ എന്റെ ഫോം കണ്ടെത്തിയെന്ന് പറഞ്ഞു. ഞാന്‍ ശരിക്കും ആവേശഭരിതനായി. ലളിതമായ കാര്യമായിരുന്നെങ്കിലും പരിഹാരം കണ്ടെത്താന്‍ സമയമെടുത്തു. എന്റെ ബാറ്റില്‍ കൈകള്‍ കൃത്യമായി വഴങ്ങിക്കിട്ടുന്ന രീതിയിലേക്ക് ഇപ്പോള്‍ പിടിക്കാന്‍ സാധിക്കുന്നു. ഇടയ്ക്ക് അത് നഷ്ടമായിരുന്നു. രണ്ട് ദിവസം മുമ്പ് വരെ ഇത് ശരിയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ തന്നെ അതിന് പരിഹാരം കണ്ടെത്തി'-സ്റ്റീവ് സ്മിത്ത് പറഞ്ഞു.

stevesmith

ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെ സ്റ്റീവ് സ്മിത്തിന്റെ പ്രകടനം ഓസീസിന് നിര്‍ണ്ണായകമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ് സ്മിത്ത്. കണക്കുകള്‍ പ്രകാരം വിരാട് കോലിക്കും മുകളിലാണ് ടെസ്റ്റിലെ സ്മിത്തിന്റെ സ്ഥാനം. 2019ല്‍ ഇന്ത്യ ഓസീസില്‍ ടെസ്റ്റ് പരമ്പര നേടുമ്പോള്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമിലുണ്ടായിരുന്നില്ല. ഇത് ഓസീസ് ബാറ്റിങ്ങിനെ പ്രതികൂലമായി ബാധിച്ചു. ഇത്തവണ ഇരുവരും മടങ്ങിയെത്തിയതോടെ ഓസീസിന്റെ കരുത്ത് ഇരട്ടിച്ചു. ബാറ്റിങ് നിരയിലേക്ക് ലാബുഷാനെയും മികച്ച താരമായി വളര്‍ന്നതോടെ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് പണി കൂടുമെന്നുറപ്പാണ്.

ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നു സ്റ്റീവ് സ്മിത്ത്. ആദ്യ മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടി കഴിവ് തെളിയിക്കാന്‍ സ്മിത്തിന് സാധിച്ചെങ്കിലും പിന്നീടങ്ങോട്ട് നിരാശപ്പെടുത്തി. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സ്മിത്ത് നിരാശപ്പെടുത്തി. അതിനെക്കുറിച്ചും ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഐപിഎല്ലിലെ എന്റെ പ്രകടനത്തില്‍ നിരാശയുണ്ട്. എന്നില്‍ പ്രതീക്ഷിച്ചത് നല്‍കാനായില്ല. സ്ഥിരതയോടെ കളിക്കുന്നതില്‍ പരാജയപ്പെട്ടു.

ചിലമ മനോഹര ഇന്നിങ്‌സ് കളിച്ചെങ്കിലും ശരിക്കുള്ള താളത്തിലേക്ക് എത്താനായില്ല. അല്‍പ്പം കൂടി ആക്രമിച്ച് കളിക്കാനുള്ള ശ്രമമാണ് പിഴച്ചത്' സ്മിത്ത് പറഞ്ഞു. ഇന്ത്യക്കെതിരായ നാല് ടെസ്റ്റ് പരമ്പര ഡിസംബര്‍ 17നാണ് ആരംഭിക്കുന്നത്. ഒരു മത്സരം രാത്രി-പകലാണ്. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. പരിക്കേറ്റ ഇഷാന്ത് ശര്‍മയും രോഹിത് ശര്‍മയും കളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ഇന്ത്യക്ക് ആശങ്കകളേറെയാണ്.

Story first published: Tuesday, November 24, 2020, 12:51 [IST]
Other articles published on Nov 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+