നാഗര്‍കോട്ടി, കാര്‍ത്തിക്, നടരാജന്‍, പോറല്‍, റിസര്‍വ് ബൗളര്‍മാരായി ഇന്ത്യക്കൊപ്പം ഓസീസ് പരമ്പരക്ക്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തൊട്ട് പിന്നാലെ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വലിയ പരീക്ഷമാണ്. ഓസ്‌ട്രേലിയയില്‍ ഏകദിന, ടി20,ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീം ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് പോകും. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പരിശീലകന്മാര്‍ ഇതിനോടകം യുഎഇയിലെത്തിയിട്ടുണ്ട്. ഇന്നലെ പരമ്പരയ്ക്കുള്ള ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവരോടൊപ്പം ഐപിഎല്ലില്‍ തിളങ്ങിയ കമലേഷ് നാഗര്‍കോട്ടി, കാര്‍ത്തിക് ത്യാഗി, ടി നടരാജന്‍, ഇഷാന്‍ പോറല്‍ എന്നിവര്‍ റിസര്‍വ് ബൗളര്‍മാരായി ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയിലേക്ക് പോകും. കെകെആറിനൊപ്പം ശ്രദ്ധേയമായ പ്രകടനമാണ് കമലേഷ് നാഗര്‍കോട്ടി പുറത്തെടുക്കുന്നത്. മികച്ച രീതിയില്‍ ബൗണ്‍സര്‍ എറിയാന്‍ കഴിവുള്ള നാഗര്‍കോട്ടി നെറ്റ്‌സില്‍ താരങ്ങള്‍ക്ക് വളരെ ഗുണകരമാകും. കാരണം ഓസീസ് മൈതാനങ്ങളില്‍ ബൗണ്‍സും വേഗവും കൂടുതലുള്ളതിനാല്‍ പേസ് ബൗളര്‍മാരെ നേരിടാന്‍ നല്ല പരിശീലനം തന്നെ വേണം.

രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് കാര്‍ത്തിക് ത്യാഗി. മികച്ച ബൗളിങ് ആക്ഷനിലൂടെയാണ് ത്യാഗി ശ്രദ്ധേ പിടിച്ചുപറ്റിയത്. മികച്ച വേഗവും ലൈനും ലെങ്തും ടൂര്‍ണമെന്റില്‍ ത്യാഗി കാഴ്ചവെക്കുന്നുണ്ട്. ഹൈദരാബാദിന്റെ ഇടം കൈയന്‍ പേസര്‍ ടി നടരാജനും ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകളുമായി വിസ്മയിപ്പിച്ചത് നടരാജനാണ്. ഹൈദരാബാദിനൊപ്പം മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
മിച്ചാല്‍ സ്റ്റാര്‍ക്കിനെപ്പോലുള്ള ഓസീസ് പേസര്‍മാരുടെ യോര്‍ക്കറുകളെ നേരിടാന്‍ നടരാജനെതിരേ പരിശീലിക്കുന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സഹായിച്ചേക്കും. ഇഷാന്‍ പോറല്‍ പഞ്ചാബിന്റെ താരമാണ്. എന്നാല്‍ അവസരം ലഭിച്ചിട്ടില്ല. അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ പോറലും വളര്‍ന്നുവരുന്ന താരമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പെട്ടെന്ന് ടീമിലെത്തിക്കാന്‍ സാധിക്കില്ല. അതിനാലാണ് ഇപ്പോള്‍ത്തന്നെ അധികമായി ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിരവധി യുവതാരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. ടി20 ടീമിലേക്ക് സഞ്ജു സാംസണ്‍ റിഷഭ് പന്തിനെ മറികടന്ന് എത്തിയതാണ് അതില്‍ പ്രധാനം. റിഷഭിന് വണ്ണക്കൂടതലുണ്ടെന്ന എന്‍സിഎയുടെ റിപ്പോര്‍ട്ട് ശരിവെച്ചാണ് അദ്ദേഹത്തെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. കൂടാതെ റിഷഭിന്റെ ഈ സീസണിലെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. വാഷിങ്ടണ്‍ സുന്ദറും നവദീപ് സൈനിയുമെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടി20 ടീമിലേക്ക് കെകെആര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പരിഗണിച്ചു. ഇടവേളയ്ക്ക് ശേഷം മനീഷ് പാണ്ഡയെ ഏകദിന,ടി20 ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications