വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് പരമ്പര: ധോണിയുടെ വിടവ് നികത്താന്‍ ആര്‍ക്കും സാധിക്കില്ല; കെ എല്‍ രാഹുല്‍

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലിന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകേണ്ട പരമ്പരയാണിത്. ടീമിന്റെ ഉപനായകനായി ഇത്തവണ പരിഗണിച്ച രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി എത്തുമെന്നുമാണ് നിലവില്‍ റിപ്പോര്‍ട്ടുകളുള്ളത്. ഇപ്പോഴിതാ തന്റെ ടീമിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ എല്‍ രാഹുല്‍.

'എംഎസ് ധോണിയുടെ സ്ഥാനം നികത്താന്‍ ആര്‍ക്കും സാധിക്കുന്നതല്ല. എങ്ങനെയായിരിക്കണം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പൂര്‍ണ്ണനാകുന്നതെന്ന് കാട്ടിതന്നത് ധോണിയാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. ചഹാലും ജഡേജയും കുല്‍ദീപുമായി മികച്ച ധാരണയിലെത്താന്‍ സാധിച്ചിട്ടുണ്ട്'-കെ എല്‍ രാഹുല്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി രാഹുലിനെത്തന്നെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത.

klrahulanddhoni

റിഷഭ് പന്ത് പരിമിത ഓവര്‍ ടീമില്‍ ഇല്ലാത്തതിനാല്‍ സഞ്ജു സാംസണിനാണ് അടുത്ത അവസരം ലഭിക്കേണ്ടത്. എന്നാല്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. കീപ്പറായി അവസരം നല്‍കിയാല്‍ മധ്യനിരയില്‍ കളിച്ച് തിളങ്ങുക സഞ്ജുവിന് പ്രയാസമാവും. അതിനാല്‍ രാഹുലിനെത്തന്നെ കീപ്പറായി പരിഗണിച്ചേക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിരുന്നു രാഹുല്‍. സീസണിലെ മികച്ച റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപും രാഹുലിനായിരുന്നു. ഇന്ത്യയുടെ അവസാന വിദേശ പര്യടനം ന്യൂസീലന്‍ഡിലായിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് അത്ര മികച്ച പ്രകടനമായിരുന്നില്ല. ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. 'ന്യൂസീലന്‍ഡിലെ പര്യടനത്തില്‍ നിന്ന് കൂടുതല്‍ മത്സരത്തെ പഠിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. ബൗളര്‍മാര്‍ക്കും നായകനും മികച്ച അഭിപ്രായമാണുള്ളതെന്ന്'-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ മികച്ച താരനിരയാണ് ഓസീസിനൊപ്പമുള്ളത്. അതിനാല്‍ത്തന്നെ പരമ്പര ജയിക്കുക ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. ഓസ്‌ട്രേലിയക്കെതിരേ നിലവില്‍ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സുള്ള താരം രോഹിത് ശര്‍മയാണ്. എന്നാല്‍ പരിക്കേറ്റ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലുള്ള രോഹിത് ശര്‍മക്ക് നിലവില്‍ ടെസ്റ്റ് പരമ്പര ഉള്‍പ്പെടെ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

വിരാട് കോലി, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരാവും ഏകദിനത്തില്‍ ഇന്ത്യയുടെ പ്രധാന ബാറ്റിങ് കരുത്ത്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാവും. പരിക്കേറ്റ് ഏറെ നാള്‍ വിശ്രമത്തിലായിരുന്ന ഹര്‍ദിക് ഇതുവരെയായും പന്തെറിയാന്‍ ആരംഭിച്ചിട്ടില്ല. ഐപിഎല്ലിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്.

Story first published: Thursday, November 26, 2020, 12:51 [IST]
Other articles published on Nov 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X