വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് പരമ്പര: ഇന്ത്യ ജയിക്കുമോ? എവിടെയാണ് പ്രതിസന്ധി നേരിടുക? കപില്‍ ദേവ് പറയുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഇനി നാല് ദിവസം മാത്രമാണ് ദൂരം. ഈ മാസം 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യ-ഓസീസ് പോരാട്ടത്തിന് തുടക്കമാവുന്നത്. ഓസ്‌ട്രേലിയയില്‍ 2019ല്‍ മികച്ച നേട്ടം കൊയ്യാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇതിന്റെ പ്രതീക്ഷയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ തിരിച്ചടിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ആതിഥേയരായ കംഗാരുപ്പട കാത്തിരിക്കുകയാണ്.

Kapin Dev Not Sure About India's Chances Vs Australia | Oneindia Malayalam
കപില്‍ ദേവ്.

ടെസ്റ്റ് പരമ്പരയാണ് ആരാധകര്‍ ഏറ്റവും അധികം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 2019ല്‍ ഇന്ത്യ ടെസ്റ്റ് പരമ്പര ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ നേടിയിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണത്തെ ടെസ്റ്റ് പരമ്പരയ്ക്ക് ആവേശം കൂടും. ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ നേരിടാന്‍ സാധ്യതയുള്ള പ്രധാന വെല്ലുവിളിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവ്.

പേസ്

'നമ്മുടെ പേസ് ബൗളിങ്ങിനെ നോക്കുക ബാറ്റ്‌സ്മാന്‍മാരെ നോക്കുക. നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ ഒരു ഇന്നിങ്‌സില്‍ 400 റണ്‍സ് എടുക്കുമെന്ന് ഉറപ്പ് പറയാനാവില്ല. നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചാല്‍ പിന്നെ ഒരു പ്രശ്‌നവുമില്ല'-കപില്‍ ദേവ് പറഞ്ഞു. ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള മികച്ച ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്. ബൗണ്‍സും വേഗവും നിറഞ്ഞ ഓസീസ് മൈതാനത്ത് ജസ്പ്രീത് ബൂംറയും മുഹമ്മദ് ഷമിയും ഇന്ത്യക്കുവേണ്ടി പേസ് നിരയെ പടനയിക്കും. പരിക്കേറ്റ ഇഷാന്ത് ശര്‍മ കളിക്കുന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള ഇഷാന്ത് കളിച്ചാല്‍ ഇന്ത്യക്കത് മുതല്‍ക്കൂട്ടാവും. ഇഷാന്തിന്റെ അഭാവത്തില്‍ ഉമേഷ് യാദവിനാവും പ്രമുഖ പരിഗണന. യുവതാരം മുഹമ്മദ് സിറാജിനെയും നവദീപ് സൈനിയേയും പരിഗണിക്കാനും സാധ്യതകളുണ്ട്. എന്നാല്‍ ബാറ്റിങ് നിരയിലാണ് പ്രശ്‌നങ്ങള്‍. ഓപ്പണിങ്ങില്‍ ആരൊക്കെയെന്നത് ടീമിന് ആശങ്കപ്പെടുത്തുന്നു. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. ഇത് ഇന്ത്യക്ക് കടുത്ത തിരിച്ചടി നല്‍കും. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയെ ഇന്ത്യ പരിഗണിക്കുന്നുണ്ടെങ്കിലും പരിക്കില്‍ നിന്ന് പൂര്‍ണ്ണ മുക്തനാവാത്തതിനാല്‍ രോഹിത് കളിക്കുമോയെന്ന് വ്യക്തമല്ല.

അജിന്‍ക്യ രഹാനെ

2019ല്‍ ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. ചേതേശ്വര്‍ പുജാരയായിരുന്നു ടോപ് സ്‌കോറര്‍. നാല് ടെസ്റ്റില്‍ നിന്ന് 521 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന പുജാരയുടെ പ്രകടനം കണ്ടറിയണം. ഇത്തവണത്തെ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ അജിന്‍ക്യ രഹാനെയുടെ പ്രകടനവും കണ്ടറിയണം. മായങ്ക് അഗര്‍വാള്‍,കെഎല്‍ രാഹുല്‍ എന്നിവരുടെ പ്രകടനത്തെ പ്രതീക്ഷയോടെ കാണുന്നു.

കരുത്ത്

യുവതാരം ശുബ്മാന്‍ ഗില്ലിനെ കോലിക്ക് പകരക്കാരനായി നാലാം നമ്പറില്‍ പരിഗണിക്കാനും സാധ്യതയുണ്ട്. ബൂംറയായിരുന്നു അന്ന് കൂടുതല്‍ വിക്കറ്റ് നേടിയത്. 21 വിക്കറ്റാണ് ബൂംറ വീഴ്ത്തിയത്. 70 വിക്കറ്റുകള്‍ നാല് മത്സരത്തില്‍ നിന്ന് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ അന്ന് ടീമില്‍ ഇല്ലായിരുന്ന ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ലാബുഷാനെ എന്നിവര്‍ ടീമിലേക്ക് മടങ്ങിയത് ഓസീസിന്റെ കരുത്ത് ഇരട്ടിക്കും.

Story first published: Monday, November 23, 2020, 13:29 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X