For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: രോഹിതിന്റെ അഭാവത്തേക്കാള്‍ ഇന്ത്യയെ ബാധിക്കുക ഇഷാന്തിന്റെ അഭാവം? പറയാന്‍ കാരണമുണ്ട്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയതിനാല്‍ത്തന്നെ ഇത്തവണയും പ്രതീക്ഷകളേറെയാണ്. പരമ്പരക്കിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പരിക്ക് വല്ലാതെ വേട്ടയാടുന്നു. ടെസ്റ്റ് പരമ്പരയിലാണ് സൂപ്പര്‍ താരങ്ങളുടെ അഭാവം ഇന്ത്യയെ കൂടുതല്‍ ബാധിക്കുക. രോഹിത് ശര്‍മ,ഇഷാന്ത് ശര്‍മ എന്നിവര്‍ കളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതാണ് പ്രധാന പ്രശ്‌നം.

ഇന്ത്യ

ഐപിഎല്ലിനിടെ പരിക്കേറ്റ ഇരുവരും നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇരുവര്‍ക്കും ടെസ്റ്റ് പരമ്പയും നഷ്ടമാകാനാണ് സാധ്യത. രോഹിത് ശര്‍മയുടെ അഭാവത്തേക്കാള്‍ ഇന്ത്യയെ ബാധിക്കുന്നത് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ അഭാവമാണ്. ഓസീസില്‍ മികച്ച റെക്കോഡുള്ള ഇഷാന്തിന്റെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാണ്.

ഇഷാന്ത്

97 ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള ഇഷാന്ത് 300 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ വെറും 3 വിക്കറ്റ് മാത്രം അകലെയാണ്. 32.29ആണ് ഇഷാന്തിന്റെ ശരാശരി. ഓസ്‌ട്രേലിയക്കെതിരേ ഇഷാന്തിന് സവിശേഷ മികവുണ്ട്. 2012-13 സീസണില്‍ 19 വിക്കറ്റാണ് ഇഷാന്ത് ഓസീസിനെതിരേ നേടിയത്. അവസാന മൂന്ന് വര്‍ഷങ്ങളില്‍ നിന്നായി 41 വിക്കറ്റാണ് അദ്ദേഹം പിഴുതത്. 49.02ആണ് ശരാശരി. 2020ല്‍ ഒരു ടെസ്റ്റ് മാത്രമാണ് ഇഷാന്ത് കളിച്ചത്. അതില്‍ അഞ്ച് വിക്കറ്റ് നേടാനും ഇഷാന്തിന് സാധിച്ചിരുന്നു.

ഇന്ത്യ

വിദേശ മൈതാനത്ത് ഇന്ത്യ ജയിച്ച 20 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 77 വിക്കറ്റാണ് ഇഷാന്തിന്റെ സമ്പാദ്യം. ഓസീസിലെ ബൗണ്‍സറുകള്‍ നിറഞ്ഞ മൈതാനത്ത് തന്റെ ഉയരക്കൂടുതല്‍ നന്നായി മുതലെടുക്കുന്ന താരമാണ് ഇഷാന്ത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ മൂന്നാം പേസറായി ആരെത്തുമെന്നത് വലിയ ചോദ്യമാണ്. 2019ല്‍ ബൂംറ,ഇഷാന്ത്,ഷമി കൂട്ടുകെട്ടാണ് ടെസ്റ്റ് പരമ്പര ഇന്ത്യക്കനുകൂലമാക്കിയത്. ഇഷാന്തിന്റെ വിടവ് ഉമേഷ് യാദവിനെ വെച്ച് നികത്തുക പ്രയാസമാണ്.

റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍

കാരണം ഇത്തവണത്തെ ഐപിഎല്ലിലടക്കം വലിയ അവസരം ലഭിക്കാതിരുന്ന ഇഷാന്ത് നിലവില്‍ വലിയ ഫോമിലല്ല. യുവതാരങ്ങളായ നവദീപ് സൈനി, മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം നല്‍കിയാലും പരിചയസമ്പത്ത് കുറവ് തിരിച്ചടിയാവും. കാരണം സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ലാബുഷാനെ തുടങ്ങി ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റിങ് നിരയാണ് ഓസ്‌ട്രേലിയക്കുവേണ്ടി അണിനിരക്കുന്നത്.

രോഹിത് ശര്‍മ

രോഹിത് ശര്‍മക്ക് ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ മികച്ച റെക്കോഡുണ്ടെങ്കിലും ടെസ്റ്റില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. ഇത്തവണ രോഹിതിന് പരമ്പര നഷ്ടമായാല്‍ പകരം ശ്രേയസ് അയ്യര്‍ ടീമിലെത്തിയേക്കും. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ടെസ്റ്റ് പരമ്പര കൂടുതല്‍ കടുപ്പമാകും. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ടീമിന്റെ പ്രതീക്ഷകള്‍. ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Story first published: Thursday, November 26, 2020, 13:25 [IST]
Other articles published on Nov 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+