IND vs AUS: ഇന്ത്യന്‍ താരങ്ങളുടെ ഓസീസിലെ റെക്കോഡുകള്‍ പരിശോധിക്കാം
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരിയിലെ ആദ്യ മത്സരത്തില്‍ 66 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. രണ്ടാം മത്സരം നാളെ നടക്കാനിരിക്കെ തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. മികച്ച താരനിരയുണ്ടെങ്കിലും സൂപ്പര്‍ താരങ്ങള്‍ തിളങ്ങാത്തതാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. പരിക്കേറ്റ് വിശ്രമത്തിലുള്ള രോഹിത് ശര്‍മയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. കാരണം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സുള്ള താരവും ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സുള്ള താരവും രോഹിതാണ്. നിലവിലെ ഇന്ത്യന്‍ ടീമിലുള്ള താരങ്ങളിലെ പ്രമുഖരുടെ ഓസീസിനെതിരായ ഏകദിനത്തിലെ പ്രകടനങ്ങള്‍ പരിശോധിക്കാം.

വിരാട് കോലി-ശിഖര്‍ ധവാന്‍
ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലിക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ മികച്ച റെക്കോഡാണുള്ളത്. 15 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 44.92 ശരാശരിയില്‍ 629 റണ്‍സാണ് ഇതുവരെ നേടിയത്. മൂന്ന് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 117 ആണ് ഉയര്‍ന്ന സ്‌കോര്‍. ഒന്നാം ഏകദിനത്തില്‍ ഒരു ലൈഫ് ലഭിച്ചിട്ടും മുതലാക്കാന്‍ കോലിക്കായില്ല. വെറും 21 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്.
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും തരക്കേടില്ലാത്ത പ്രകടനം അവകാശപ്പെടാം. 11 മത്സരം കളിച്ച അദ്ദേഹം 36.09 ശരാശരിയില്‍ നേടിയത് 397 റണ്‍സ്. ഒരു സെഞ്ച്വറിയാണ് ധവാന്‍ ഓസ്‌ട്രേലിയയില്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 126. ഒന്നാം ഏകദിനത്തില്‍ ധവാന്‍ (74) അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

മനീഷ് പാണ്ഡെ-രവീന്ദ്ര ജഡേജ
ഓസ്‌ട്രേലിയക്കെതിരേ മൂന്ന് ഏകദിനങ്ങളാണ് മനീഷ് പാണ്ഡെ കളിച്ചിട്ടുള്ളത്. 110 റണ്‍സാണ് 31കാരനായ അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറിയും മനീഷ് പാണ്ഡെ നേടിയിട്ടുണ്ട്. 104* റണ്‍സാണ് മനീഷിന്റെ ഉയര്‍ന്ന സ്‌കോര്‍. രണ്ടാം ഏകദിനത്തില്‍ മായങ്ക് അഗര്‍വാളിന്റെ പകരക്കാരനായി മനീഷ് മധ്യനിരയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.
സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ 14 ഏകദിനം ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടുണ്ട്. 6 വിക്കറ്റാണ് അദ്ദേഹം നേടിയത്. 126 റണ്‍സും ജഡേജയുടെ അക്കൗണ്ടിലുണ്ട്. ഒന്നാം ഏകദിനത്തില്‍ 63 റണ്‍സ് വിട്ടുകൊടുത്ത ജഡേജയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. ബാറ്റിങ്ങിനിറങ്ങി 25 റണ്‍സാണ് ജഡേജ നേടിയത്.

യുസ്‌വേന്ദ്ര ചഹാല്‍-കുല്‍ദീപ് യാദവ്
സ്പിന്‍ബൗളറായ ചഹാല്‍ 2019ല്‍ മെല്‍ബണിലാണ് ഓസീസിനെതിരേ ആദ്യമായി കളിച്ചത്. ആറ് വിക്കറ്റും അദ്ദേഹം അന്ന് നേടിയിരുന്നു. ഓസ്‌ട്രേലിയയില്‍ ആറ് വിക്കറ്റ് നേടുന്ന ഏക സ്പിന്നറാണ് ചഹാല്‍. പേസര്‍ അജിത് അഗാര്‍ക്കറാണ് ഈ നേട്ടത്തിലെത്തിയ മറ്റൊരു ബൗളര്‍. ഒന്നാം ഏകദിനത്തില്‍ 89 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ചഹാല്‍ നേടിയത്. ഏകദിനത്തില്‍ ഒരു സ്പിന്നര്‍ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് രണ്ട് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് നേടിയത്. ചഹാലിന് പകരം കുല്‍ദീപ് രണ്ടാം ഏകദിനം കളിക്കാനാണ് സാധ്യത.

ബൂംറ-ഷമി
പേസ് ബൗളര്‍ മുഹമ്മദ് ഷമി ആറ് മത്സരത്തില്‍ നിന്ന് 6 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. 58 വിക്കറ്റ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഒന്നാം ഏകദിനത്തിലും അദ്ദേഹം മൂന്ന് വിക്കറ്റ് നേടിയിരുന്നു.
ബൂംറ ഒരു ഏകദിനത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് ഓസ്‌ട്രേലിയയില്‍ നേടിയത്. ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം ബൂംറയില്‍ നിന്ന് ഉണ്ടായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications