വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് പരമ്പര: കോലിയുടെ അഭാവം ഇന്ത്യന്‍ ബാറ്റിങ്ങിലെ വലിയ വിടവാകും; ഇയാന്‍ ചാപ്പല്‍

സിഡ്‌നി: ഇന്ത്യയും-ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്കായുള്ള ആരാധകരുടെ കാത്തിരുപ്പ് അവസാനിക്കാന്‍ ഇനി വെറും അഞ്ച് ദിവസമാണുള്ളത്. നവംബര്‍ 27ന് ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ആവേശ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഏകദിനത്തിന് ശേഷം മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയും ശേഷം നാല് ടെസ്റ്റും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നുണ്ട്. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്ന ചര്‍ച്ച ഇപ്പോള്‍ സജീവമാണ്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് കോലി നാട്ടിലേക്ക് മടങ്ങുന്നത്. ഇപ്പോഴിതാ കോലിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍.

'വിരാട് കോലി നാട്ടിലേക്ക് മടങ്ങിയാല്‍ പകരം ആരെന്നത് ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. കോലിയുടെ അഭാവം ഇന്ത്യയുടെ ബാറ്റിങ്ങില്‍ വലിയ വിടവ് ഉണ്ടാക്കും. എന്നാല്‍ യുവതാരങ്ങള്‍ക്ക് തിളങ്ങാനുള്ള അവസരവും ലഭിക്കും'-ഇയാന്‍ ചാപ്പല്‍ പറഞ്ഞു. 2019ല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അന്ന് കോലിയുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമായിരുന്നു. നാല് ടെസ്റ്റില്‍ നിന്ന് 40.29 ശരാശരിയില്‍ 282 റണ്‍സാണ് വിരാട് കോലി 2019ല്‍ ഓസീസ് ടെസ്റ്റില്‍ നേടിയത്. ഇത്തവണ ആദ്യ ടെസ്റ്റിന് ശേഷം കോലി മടങ്ങുമ്പോള്‍ ബാറ്റുകൊണ്ട് ഈ വിടവ് നികത്തുക പ്രയാസകരമാവും. നിലവില്‍ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഓപ്പണറായ കോലിയെ നാലാം നമ്പറില്‍ ഇന്ത്യ ഇറക്കുമോയെന്ന് കണ്ടറിയണം.

ianchappell-virat

കെ എല്‍ രാഹുലാണ് നാലാം നമ്പറിന് അനുയോജ്യനായ മറ്റൊരു താരം. മായങ്ക് അഗര്‍വാളും രോഹിതും ഓപ്പണര്‍മാരായാല്‍ നാലാം നമ്പറില്‍ രാഹുലെ പ്രതീക്ഷിക്കാം. യുവതാരം ശുബ്മാന്‍ ഗില്ലിനെ നാലാം നമ്പറില്‍ പരിഗണിക്കാനും സാധ്യതകളുണ്ട്. എന്നാല്‍ കോലിയുടെ വിടവ് നികത്താന്‍ ഇവര്‍ക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. കോലി മടങ്ങിയാല്‍ അജിന്‍ക്യ രഹാനെയാവും നായകസ്ഥാനത്ത് എത്തുക. എന്നാല്‍ കോലിയുടെ അഭാവത്തിലുണ്ടാകുന്ന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കോലിക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. 2019ല്‍ ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരും ബാറ്റിങ്ങില്‍ ശോഭിച്ചിരുന്നു. പേസ് ബൗളര്‍മാരുടെ ശക്തമായ നിര ഇന്ത്യക്കൊപ്പമുള്ളതാണ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഇഷാന്ത് ശര്‍മ ഇറങ്ങിയേക്കും. പരിക്കേറ്റ് വിശ്രമത്തിലുള്ള ഇഷാന്ത് കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിരുന്നു. ടെസ്റ്റ് ആരംഭിക്കുമ്പോഴേക്കും ഇഷാന്തിന് പൂര്‍ണ്ണ കായിക ക്ഷമത കൈവരിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Sunday, November 22, 2020, 15:51 [IST]
Other articles published on Nov 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X