Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ഓസീസ് രണ്ടാം ഏകദിനം: ഇടവേളയ്ക്ക് ശേഷം പന്തെറിഞ്ഞ് ഹര്‍ദിക്, സ്മിത്തിന്റെ വിക്കറ്റും നേടി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിലൂടെ വീണ്ടും ബൗളിങ്ങിലേക്ക് തിരിച്ചുവരവ് നടത്തി ഹര്‍ദിക് പാണ്ഡ്യ. പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവന്ന ഹര്‍ദിക്ക് ഏറെ നാളത്തെ വിശ്രമത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. 2018ലെ ഏഷ്യാ കപ്പിനിടെ പരിക്കിന്റെ പ്രശ്‌നം ഹര്‍ദിക്കിനെ വേട്ടയാടിയിരുന്നു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയക്കുമെതിരായ ഹോം പരമ്പര ഹര്‍ദിക്കിന് നഷ്ടമായിരുന്നു.

2019ലെ ലോകകപ്പിന്റെ ഭാഗമാവാനും ഹര്‍ദിക്കിന് സാധിച്ചെങ്കിലും പരിക്കിന്റെ പ്രശ്‌നങ്ങള്‍ വലച്ചു. പിന്നീട് വിശ്രമത്തില്‍ പോയ അദ്ദേഹം ശസ്ത്രക്രിയക്ക് ശേഷം ഇക്കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്കെത്തിക്കുന്നതില്‍ ഹര്‍ദിക് നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും ഹര്‍ദിക് പന്തെറിഞ്ഞിരുന്നു.

hardikpandya

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലെ പരാജയത്തിന് ശേഷം ഇന്ത്യയ്ക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍ ഇല്ലാത്തത് വലിയ ചര്‍ച്ചയായിരുന്നു. ഹര്‍ദിക് പാണ്ഡ്യയെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം ഇന്ത്യ പരിഗണിക്കുന്നതിനെതിരേ സഞ്ജയ് മഞ്ജരേക്കറടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. മത്സരത്തിന് ശേഷം ഹര്‍ദിക്കിനോട് എന്ന് ബൗള്‍ ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഒന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇംഗ്ലണ്ട് പരമ്പരയും ഐപിഎല്ലും ടി20 ലോകകപ്പുമെല്ലാം അടുത്ത വര്‍ഷം നടക്കാനുള്ളതിനാല്‍ നിര്‍ണ്ണായക മത്സരത്തില്‍ പന്തെറിയാനുള്ള പദ്ധതിയിലാണെന്നും ഹര്‍ദിക് പറഞ്ഞിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി ഓസ്‌ട്രേലിയക്കെതിരേ ഹര്‍ദിക് പന്തെറിയാനെത്തുകയായിരുന്നു. പഴയ ബൗളിങ് ഫോമിലേക്കെത്താന്‍ ഹര്‍ദികിന് സമയം വേണ്ടിവരും. ബൗളിങ് ആക്ഷനില്‍ ഹര്‍ദിക് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്ക് കൂടുതല്‍ ബാധിക്കാത്ത രീതിയിലേക്ക് തന്റെ ബൗളിങ് ആക്ഷനില്‍ ചെറിയ മാറ്റം ഹര്‍ദിക് മാറ്റിയെന്നാണ് വിവരം. എന്തായാലും ഹര്‍ദിക്കിന്റെ ബൗളറെന്ന നിലയിലെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. 55 ഏകദിനത്തില്‍ നിന്ന് 54 വിക്കറ്റാണ് ഹര്‍ദിക് വീഴ്ത്തിയത്.

ഓസ്‌ട്രേലിയന്‍ ടീമിനെ വെച്ച് താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്. ഇന്ത്യയുടെ ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാരില്‍ പന്തെറിയുന്നവരായി ആരുമില്ല. രണ്ടാം ഏകദിനത്തില്‍ മായങ്ക് അഗര്‍വാളിനെ കോലി പരീക്ഷിച്ചു. നേരത്തെ സുരേഷ് റെയ്‌ന,യുവരാജ് സിങ്,കേദാര്‍ ജാദവ് തുടങ്ങിയവര്‍ ചെയ്തതുപോലെ മികച്ചൊരു ഓള്‍റൗണ്ടര്‍ ഇന്ന് ഇന്ത്യന്‍ നിരയിലില്ല. രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിങ്ങില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവുന്നില്ല.

Story first published: Sunday, November 29, 2020, 13:26 [IST]
Other articles published on Nov 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+