Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: 'ഫീല്‍ഡിങ് ചെയ്യാന്‍ ശ്രദ്ധവേണം', ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് അസ്ഹറുദ്ദീന്‍

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര പുരോഗമിക്കുകയാണ്. ആദ്യം നടന്ന മൂന്ന് മത്സര ഏകദിന പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയപ്പോള്‍ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരുപാട് പ്രകടനങ്ങള്‍ പരമ്പരയില്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും ടി നടരാജന്റെ ബൗളറെന്ന നിലയിലെ ഉയര്‍ന്നുവരവും ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനവുമെല്ലാം ഇന്ത്യയെ ആവേശം കൊള്ളിച്ച കാര്യങ്ങളാണ്. എന്നാല്‍ പരമ്പരയില്‍ വിരാട് കോലി ഉള്‍പ്പെടെ പല സൂപ്പര്‍ താരങ്ങളുടെയും ഫീല്‍ഡിങ് മോശമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍.

'ഇത്രയും ആരാധകര്‍ക്ക് മുന്നില്‍ നിങ്ങള്‍ ഫീല്‍ഡിങ് പരിശീലനം നടത്തരുത്. മികച്ച ഫീല്‍ഡര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവരുടെ പ്രകടനം നോക്കുക. ക്യാച്ചുകള്‍ പിടിക്കാന്‍ സാധിക്കുന്നില്ല എന്ന് മാത്രമല്ല നിസാര പിഴവുകളിലൂടെയാണ് ക്യാച്ച് നഷ്ടപ്പെടുത്തുന്നത്. ഫീല്‍ഡിങ് എന്നാല്‍ ശ്രദ്ധ വേണ്ട കാര്യമാണ്. അത് കുറയുന്നതിനാലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴവ് സംഭവിക്കുന്നതെന്നാണ് കരുതുന്നത്'-മുന്‍ ഇന്ത്യന്‍ നായകനായ അസ്ഹറുദ്ദീന്‍ പറഞ്ഞു.

mohammadazharuddin

ഹര്‍ദിക് പാണ്ഡ്യ,സഞ്ജു സാംസണ്‍,ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാം ടി20യില്‍ മികച്ച ഫീല്‍ഡിങ് കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഏകദിനത്തിലെ ഇവരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ്. എന്നാല്‍ അനായാസമായി എടുക്കാവുന്ന പല ക്യാച്ചും കോലി നഷ്ടപ്പെടുത്തി. രണ്ടാം ടി20യില്‍ മാത്യു വേഡിന്റെ അനായാസ ക്യാച്ച് ഷോട്ടില്‍ കോലി പാഴാക്കിയിരുന്നു. ഇതിനെയെല്ലാമാണ് അസ്ഹറുദ്ദീന്‍ വിമര്‍ശിച്ചത്.

'ഞങ്ങളുടെ കാലത്ത് മികച്ച ഔട്ട്ഫീല്‍ഡ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതുണ്ട്. ടീമിനൊപ്പം ഒരു സ്‌പെഷ്യലിസ്റ്റ് ഫീല്‍ഡിങ് കോച്ചും സഹായത്തിന് മറ്റ് ആളുകളുമുണ്ട്. ഇപ്പോഴും താരങ്ങള്‍ നിസാര ക്യാച്ചുകള്‍ പാഴാക്കുകയും തെറ്റുകള്‍ വരുത്തുകയും ചെയ്യുമ്പോള്‍ ഫീല്‍ഡിങ് പരിശീലകനോട് ചോദിക്കണം,എന്താണ് സംഭവിക്കുന്നതെന്ന്'-അസര്‍ കൂട്ടിച്ചേര്‍ത്തു.

പൊതുവേ ഇന്ത്യയുടെ യുവതാരങ്ങളടക്കം മികച്ച ഫീല്‍ഡിങ് കാഴ്ചവെക്കുന്നവരാണ്. എന്നാല്‍ വിരാട് കോലിയുടെ സമീപ കാലത്തെ ഫീല്‍ഡിങ് അത്ര മികച്ചതല്ല. ഐപിഎല്ലിനിടയിലും നിരവധി പിഴവുകള്‍ കോലി വരുത്തിയിരുന്നു. ടെസ്റ്റ് പരമ്പരയില്‍ ഫീല്‍ഡിങ് പിഴവിന് വലിയ വില നല്‍കേണ്ടി വരുമെന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ കരുതി തന്നെ ഇറങ്ങണം. നാല് മത്സര ടെസ്റ്റ് പരമ്പര 17നാണ് ആരംഭിക്കുന്നത്.

Story first published: Tuesday, December 8, 2020, 13:20 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+