For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ-ഓസീസ് പരമ്പര: 'വിരാട് കോലി സ്‌പെഷ്യലാണ്', വാനോളം പ്രശംസിച്ച് മുന്‍ ഓസീസ് നായകന്‍

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. നവംബര്‍ 27ന് ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ഇരു ടീമും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് തുടക്കമാവുന്നത്. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ നിര്‍ണ്ണായകമാണ് ഈ പോരാട്ടം. 2019ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ത്തന്നെ ഇത്തവണ പകരം വീട്ടാനുള്ള ഉറച്ച നിലപാടിലാണ് കംഗാരുപ്പട.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുമെന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം. ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള കോലിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവുമെന്നുറപ്പാണ്. ഇപ്പോഴിതാ ഇന്ത്യന്‍ നായകനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍. വളരെ സവിശേഷനായ താരമാണ് കോലിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

kohliandallanborder

'വിരാട് കോലിക്കൊപ്പം ഒരു ടീമില്‍ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓസ്‌ട്രേലിയക്കായി അദ്ദേഹം കളിക്കാന്‍ ആഗ്രഹിച്ചാല്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ കുഞ്ഞിനെ ഓസ്‌ട്രേലിയയില്‍ ജന്മം നല്‍കുന്നതിനെപ്പറ്റി കോലി ചിന്തിക്കുമെന്ന് വിചാരിച്ചു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ എന്ന് വിളിക്കാം. അവന്റെ കളി ശൈലിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. അവന്‍ തന്റെ ഹൃദയം ക്രിക്കറ്റിനായി സമര്‍പ്പിച്ചിരിക്കുകയാണ്. അവന്റെ ആക്രമണ സ്വഭാവവും കളിയോടുള്ള അഭിനിവേശവും എനിക്കിഷ്ടമാണ്. കോലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിനത് വല്ലാതെ മിസ് ചെയ്യും'-അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

കോലി-അനുഷ്‌ക ദമ്പതികള്‍ തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണുള്ളത്. ഇതിന്റെ ഭാഗമായാണ് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് പോകുന്നത്. ഏകദിന,ടി20 പരമ്പരകള്‍ അദ്ദേഹം കളിക്കും. കോലി പോകുന്നതിന് പകരം രോഹിത് ശര്‍മയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ പരിക്കേറ്റ അദ്ദേഹത്തിന് പരിമിത ഓവര്‍ ടീമില്‍ ഇടമില്ല. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം രോഹിത് പുനരാരംഭിച്ചിട്ടുണ്ട്.

2019ല്‍ ഇന്ത്യ പരമ്പര നേടുമ്പോള്‍ ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത് എന്നീ സൂപ്പര്‍ താരങ്ങള്‍ ഓസീസ് നിരയില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇരുവരോടുമൊപ്പം ലാബുഷാനെയെന്ന പുതിയ ക്ലാസിക് ബാറ്റ്‌സ്മാനും കൂടി ചേരുമ്പോള്‍ ഇന്ത്യ ഇത്തവണ വെള്ളം കുടിക്കുമെന്നുറപ്പ്. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,വിരാട് കോലി എന്നിവരുടെ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 2019ല്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബൂംറ പേസ് നിരയും ഇന്ത്യക്ക് കരുത്തേകും. എന്നാല്‍ ഓസീസിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്.

Story first published: Friday, November 20, 2020, 12:39 [IST]
Other articles published on Nov 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+