Ind vs Aus: ഏകദിനത്തില്‍ ഓസീസിന് നേരിയ മുന്‍തൂക്കമുണ്ട്, കാരണം ചൂണ്ടിക്കാട്ടി ആകാശ്
സിഡ്‌നി: ഇന്ത്യ-ഓസീസ് ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സിഡ്‌നിയിലാണ് നടക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും പരമ്പരയ്ക്കായി അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടത്തവെ ഏകദിനത്തില്‍ ഇന്ത്യയേക്കാള്‍ ആധിപത്യം ഓസ്‌ട്രേലിയക്കാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്ര.
ഓള്‍റൗണ്ടര്‍മാരുടെ നിരയാണ് ഇതിന്റെ കാരണമായി ആകാശ് ചൂണ്ടിക്കാട്ടുന്നത്. 'ഓസ്‌ട്രേലിയയിലാണ് കളി നടക്കുന്നത്. അതിനാല്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. സ്റ്റോയിനിസും മാക്‌സ് വെല്ലും ഓള്‍റൗണ്ടര്‍മാരായി അവര്‍ക്കൊപ്പമുണ്ട്. അതാണ് ഇരു ടീമും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ ആദ്യ ആറ് പേരില്‍ ഒരാളും പന്തെറിയില്ലെങ്കിലും അവരുടെ ആദ്യ ആറില്‍ ബൗളര്‍മാരുണ്ട്. അതാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ സംതുലിതാവസ്ഥ ഉയര്‍ത്തുന്നത്. കൂടാതെ പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്നവരാണ്'-ആകാശ് ചോപ്ര പറഞ്ഞു.

ഓസീസ് നിരയില്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞിരുന്നു. മാക്‌സ് വെല്‍ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും ഏത് സമയത്തും ഫോമിലേക്ക് മടങ്ങിവരാന്‍ കെല്‍പ്പുള്ള താരമാണ്. സ്റ്റോയിനിസ് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനും പന്തെറിയാനും കെല്‍പ്പുള്ള താരമാണ്.
ഓള്‍റൗണ്ടര്‍മാരായി ഇന്ത്യക്ക് പ്രധാനമായി പറയാന്‍ രണ്ട് പേരാണുള്ളത്. ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും. ഇരുവരും ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹര്‍ദിക് ഏറെ നാളുകളായി പന്തെറിയാറില്ല. ഓസീസ് പരമ്പരയിലും ഹര്‍ദിക് പന്തെറിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് ബാധിതയാകും. മികച്ച താരനിരയുള്ള ഓസീസിനോട് ജയിക്കാന്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ ഇന്ത്യ കാഴ്ചവെക്കേണ്ടി വരും.
ഓസ്‌ട്രേലിയയുടെ സാധ്യതാ ഇലവനെയും ആകാശ് ചോപ്ര പ്രഖ്യാപിച്ചു. ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും എത്തുമ്പോള്‍ മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്ത് കളിക്കും. നാലാം നമ്പറില്‍ ലാബുഷാനെ,മാക്‌സ്‌വെല്‍,അലക്‌സ് ക്യാരി,മാര്‍ക്കസ് സ്റ്റോയിനിസ്,കുമ്മിന്‍സ്,സ്റ്റാര്‍ക്ക്,ഹെയ്‌സല്‍വുഡ്,സാംബ ഇതാണ് ആകാശ് തിരഞ്ഞെടുത്ത് ഓസീസ് പ്ലേയിങ് ഇലവന്‍. കെ എല്‍ രാഹുല്‍ എവിടെ ബാറ്റ് ചെയ്യണമെന്നതാണ് ആശങ്കപ്പെടുത്തുന്നത്. മനീഷ് പാണ്ഡെ ടീമിലെത്തിയാല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യണം. മായങ്ക് അഗര്‍വാള്‍ ആണെങ്കില്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications