Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus T20: ഓസീസ് നിരയില്‍ മാറ്റം, ഗ്രീന്‍ പുറത്ത് പകരം സൂപ്പര്‍ സ്പിന്നര്‍

കാന്‍ബെറ: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരം ഞായറാഴ്ച നടക്കാനിരിക്കെ ഓസീസ് ടീമില്‍ മാറ്റം. കാമറൂണ്‍ ഗ്രീനിനിനെ ഒഴിവാക്കി പകരം സ്പിന്‍ ബൗളര്‍ നഥാന്‍ ലയണിനെയാണ് ഓസ്‌ട്രേലിയ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓസീസ് ടെസ്റ്റ് നിരയിലെ സ്ഥിര സാന്നിധ്യമായ ലയണ്‍ 2018 ഒക്ടോബറിന് ശേഷം ഓസീസിനുവേണ്ടി പരിമിത ഓവര്‍ കളിച്ചിട്ടില്ല. ഇതോടെ ഓസീസ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്പിന്നര്‍മാരുടെ എണ്ണം മൂന്നായി. ആദം സാംബയും മിച്ചല്‍ സ്വിപ്‌സനുമാണ് നേരത്തെ ടീമിലുണ്ടായിരുന്ന ലെഗ് സ്പിന്നര്‍മാര്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ സ്പിന്നര്‍ ചഹാല്‍ തിളങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിചയ സമ്പന്നനായ ലയണെ കംഗാരുക്കള്‍ ടീമിലേക്ക് പരിഗണിച്ചത്.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ ടീമില്‍ നിന്ന് ഒഴിവാക്കിയ കാമറോന്‍ ഗ്രീന്‍ ഓസ്‌ട്രേലിയ എ ടീമിനുവേണ്ടി കളിക്കും. ഡിസംബര്‍ 17ന് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഇന്ത്യ എയും ഓസ്‌ട്രേലിയയ എയും മൂന്ന് ദിവസ മത്സരം കളിക്കുന്നുണ്ട്. അതില്‍ കളിക്കുന്നതിനായാണ് ഗ്രീനിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയക്കുവേണ്ടി 96 ടെസ്റ്റില്‍ നിന്ന് 390 വിക്കറ്റും 29 ഏകദിനത്തില്‍ നിന്ന് 29 വിക്കറ്റും 2 ടി20യില്‍ നിന്ന് 1 വിക്കറ്റുമാണ് ലയണ്‍ വീഴ്ത്തിയത്. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി താളം കണ്ടെത്തുവാന്‍ ലയണിന് അവസരം നല്‍കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഓസീസ് ടീമിന്റെ ഇത്തരമൊരു നീക്കം. ഓസീസിന്റെ പരിമിത ഓവര്‍ ടീമിന്റെ ഭാഗമായിരുന്ന ആഷ്ടന്‍ അഗറിന് പരിക്കേറ്റതും ലയണിനെ ടീമിലേക്ക് പരിഗണിക്കാന്‍ കാരണമായി.

ടി20

മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ട് നില്‍ക്കുന്നതിനാല്‍ രണ്ടാം മത്സരം ജയിക്കേണ്ടത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് സ്വന്തമാക്കിയിരുന്നു. ഏകദിനത്തിനെ അപേക്ഷിച്ച് ശക്തമായ നിരയാണ് ഇന്ത്യയുടെ ടി20 ടീം. അവസാന 9 മത്സരങ്ങളിലും ഇന്ത്യയെ ടി20യില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ആവനാഴിയിലെ എല്ലാ തന്ത്രങ്ങളും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയ.

ടി20

ഒന്നാം ടി20യില്‍ 11 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യന്‍ നിരയില്‍ ബാറ്റുകൊണ്ട് രവീന്ദ്ര ജഡേജ (23 പന്തില്‍ 44*),കെ എല്‍ രാഹുല്‍ (40 പന്തില്‍ 51) തിളങ്ങിയപ്പോള്‍ ബൗളിങ്ങില്‍ കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ടായി എത്തിയ യുസ്‌വേന്ദ്ര ചഹാല്‍ തിളങ്ങി. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. അരങ്ങേറ്റ താരം ടി നടരാജനും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.

Story first published: Saturday, December 5, 2020, 12:38 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+