Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡില്‍ ഓസീസിനെ തോല്‍പ്പിച്ചത് മാര്‍ഷ് തന്നെ!! ചരിത്രം ആവര്‍ത്തിച്ചു... നേട്ടമാഘോഷിക്കാതെ കോലി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യ ഇനി മൂന്നാം ഏകദിനവും പോക്കറ്റിലാക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അഡ്‌ലെയ്ഡില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും മുന്‍ നായകന്‍ എംഎസ് ധോണിയുടെ വീരോചിത അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യക്കു അവിസ്മരണീയ വിജയം സമ്മാനിച്ചത്. എന്നാല്‍ കോലിയുടെയും ധോണിയുടെയും മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ മാത്രമല്ല, രണ്ടാം ഏകദിനത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയില്‍ പെടാതെ പോയ ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

മാര്‍ഷ് സെഞ്ച്വറിയടിച്ചാല്‍ ഓസീസിന് കഷ്ടകാലം

മാര്‍ഷ് സെഞ്ച്വറിയടിച്ചാല്‍ ഓസീസിന് കഷ്ടകാലം

ഷോണ്‍ മാര്‍ഷിന്റെ (131) ഉജ്ജ്വല സെഞ്ച്വറിയുടെ കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 298 റണ്‍സ് അടിച്ചെടുത്തത്. എന്നാല്‍ മാര്‍ഷിന്റെ സെഞ്ച്വറി ടീമിന് ഗുണം ചെയ്യില്ലെന്ന് അഡ്‌ലെയ്ഡില്‍ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഏകദിനത്തില്‍ അവസാനത്തെ എട്ട് ഇന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികള്‍ മാര്‍ഷ് നേടിയിട്ടുണ്ട്. എന്നാല്‍ ഇവയിലെല്ലാം ഓസീസ് പരാജയപ്പെട്ടുവെന്നതാണ് കൗതുകകരമായ കാര്യം.
2018 ജൂണില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ മാര്‍ഷ് നേടിയപ്പോഴും ഓസീസ് തോല്‍വിയേറ്റുവാങ്ങി. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും താരം സെഞ്ച്വറിയടിച്ചെങ്കിലും ഓസീസിന് ജയം സമ്മാനിക്കാനായില്ല.

ഓസീസ് താരത്തിന്റെ ആദ്യ സെഞ്ച്വറി

ഓസീസ് താരത്തിന്റെ ആദ്യ സെഞ്ച്വറി

ഇന്ത്യയുടെ ഈ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഓസീസ് ബാറ്റ്‌സ്മാന്‍ കൂടിയാണ് മാര്‍ഷ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് ഇന്ത്യയും ഓസീസും അങ്കമാരംഭിച്ചത്. പിന്നീട് നാലു ടെസ്റ്റുകളിലും ഇരുടീമും കൊമ്പുകോര്‍ത്തു. ഈ നാലു ടെസ്റ്റുകളിലും ഒരു ഓസീസ് താരത്തിനു പോലും സെഞ്ച്വറി കണ്ടെത്താനായില്ല.
സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ മാര്‍ക്കസ് ഹാരിസ് നേടിയ 79 റണ്‍സായിരുന്നു പരമ്പരയില്‍ ഓസീസ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതാണ് മാര്‍ഷ് സെഞ്ച്വറി നേട്ടത്തിലൂടെ മറികടന്നത്.

ഫിഫ്റ്റി ആഘോഷിക്കാതെ കോലി

ഫിഫ്റ്റി ആഘോഷിക്കാതെ കോലി

കളിയില്‍ 104 റണ്‍സോടെയാണ് കോലി ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 112 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അപകടകരമായ ഷോട്ടുകള്‍ക്കു മുതിരാതെ വളരെ ക്ഷമയോടെയുള്ള ഇന്നിങ്‌സ് കളിച്ചാണ് കോലി ടീമിനെ രക്ഷിച്ചത്.
30ാമത്തെ ഓവറിലായിരുന്നു അദ്ദേഹം അര്‍ധസെഞ്ച്വറി തികച്ചത്. 66 പന്തുകളും ഇതിനായി അദ്ദേഹം നേരിട്ടു. ഫിഫ്റ്റി തികച്ച ശേഷം അതു ആഘോഷിക്കാതെ കോലി റണ്‍ചേസ് തുടരുകയായിരുന്നു. കരിയറിലെ 39ാമത്തെ സെഞ്ച്വറിയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

Story first published: Wednesday, January 16, 2019, 15:56 [IST]
Other articles published on Jan 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+