വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡു ഓര്‍ ഡൈ... രണ്ടും കല്‍പ്പിച്ച് കോലിപ്പട, അഡ്‌ലെയ്ഡില്‍ കംഗാരുപ്പടയെ അടിച്ചൊതുക്കുമോ?

പരമ്പരയില്‍ ഓസീസ് 1-0നു മുന്നിട്ടുനില്‍ക്കുകയാണ്

By Manu

അഡ്‌ലെയ്ഡ്: ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി ടീം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിന മല്‍സരത്തിന് ഇറങ്ങുന്നു. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 8.50നാണ് കളി തുടങ്ങുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലായതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും വിരാട് കോലിക്കും സംഘത്തിനും സംതൃപ്തി നല്‍കില്ല.

അഡ്‌ലെയ്ഡിലും ഇന്ത്യക്ക് അടിതെറ്റുമോ? ടീമില്‍ മാറ്റം വരുത്തിയേ തീരൂ... മൂന്നു പേരെ പുറത്താക്കണം അഡ്‌ലെയ്ഡിലും ഇന്ത്യക്ക് അടിതെറ്റുമോ? ടീമില്‍ മാറ്റം വരുത്തിയേ തീരൂ... മൂന്നു പേരെ പുറത്താക്കണം

സിഡ്‌നിയില്‍ നടന്ന ആദ്യ കളിയില്‍ 34 റണ്‍സിനാണ് ഓസീസിനോട് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യയെ നിസ്സഹായരാക്കിയാണ് കംഗാരുപ്പട ജയിച്ചുകയറിയത്. അന്നത്തെ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ കോപ്പ് കൂട്ടുന്നത്.

അഡ്‌ലെയ്ഡില്‍ ഒരിക്കല്‍ മാത്രം

അഡ്‌ലെയ്ഡില്‍ ഒരിക്കല്‍ മാത്രം

അഡ്‌ലെയ്ഡില്‍ ഇതുവരെ നടന്ന ഏകദിനങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം. ഇവിടെ നടന്ന അഞ്ച് ഏകദിനങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
അതേസമയം, ഇതുവരെ 119 ഏകദിനങ്ങളില്‍ ഇരുടീമും കൊമ്പുകോര്‍ത്തപ്പോള്‍ 74ലും ജയം ഓസീസിനായിരുന്നു. 45 മല്‍സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്.

അവസാന കളിയില്‍ ഇന്ത്യ

അവസാന കളിയില്‍ ഇന്ത്യ

അഡ്‌ലെയ്ഡില്‍ അവസാനമായി നടന്ന ഏകദിനത്തില്‍ ഓസീസിനെ ഇന്ത്യ കൊമ്പുകുത്തിച്ചിരുന്നു. 2012 ഫെബ്രുവരിയിലായിരുന്നു ഈ മല്‍സരം. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 269 റണ്‍സില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു.
മറുപടിയില്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ബാറ്റിങ് നിരയുടെ പ്രകടനം

ബാറ്റിങ് നിരയുടെ പ്രകടനം

ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു ജയം അത്ര ദുഷ്‌കരമായിരുന്നില്ല. എന്നാല്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം ഇന്ത്യക്കു തിരിച്ചടിയാവുകയായിരുന്നു. 289 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കു 254 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
രോഹിത് ശര്‍മയുടെ (133) സെഞ്ച്വറിയും എംസ് ധോണിയുടെ (51) ഫിഫ്റ്റിയും മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങ് നിര വന്‍ ഫ്‌ളോപ്പായി മാറി. ക്യാപ്റ്റന്‍ വിരാട് കോലി (3), ശിഖര്‍ ധവാന്‍ (0), അമ്പാട്ടി റായുഡു (0) എന്നിവരുടെ
മോശം പ്രകടനമാണ് ഇന്ത്യന്‍ പരാജയത്തിന് മുഖ്യകാരണം.

ടീമില്‍ മാറ്റമുണ്ടാവും

ടീമില്‍ മാറ്റമുണ്ടാവും

ആദ്യ കളിയില്‍ തോറ്റ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങുകയെന്നാണ് സൂചന. സിഡ്‌നിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാതിരുന്ന പേസര്‍ ഖലീല്‍ അഹമ്മദിനെ പുറത്തിരുത്തി പകരം സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനിടയുണ്ട്.
അമ്പാട്ടി റായുഡുവിന് പകരം ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെയും കള്ിപ്പിച്ചേക്കും. ആദ്യ കളിയില്‍ റായുഡുവിന്റെ ബൗളിങ് ആക്ഷനെതിരേ സംശയമുയര്‍ന്നു കഴിഞ്ഞു. വിലക്ക് നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്കു പകരം ടീമിലെത്തിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യം ഉറപ്പില്ല.

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായുഡു/ കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലെക്‌സ് കറേ, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, നതാന്‍ ലിയോണ്‍, പീറ്റര്‍ സിഡ്ല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്.

Story first published: Monday, January 14, 2019, 13:22 [IST]
Other articles published on Jan 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X