Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന് പഴയ പോരാട്ട വീര്യമില്ല; കാരണം ചൂണ്ടിക്കാട്ടി മൈക്കല്‍ വോണ്‍

ലണ്ടന്‍: ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടമെന്നത് ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വളരെ ആവേശം നിറഞ്ഞ ഒന്നാണ്. സച്ചിന്‍, സെവാഗ്, ഗാംഗുലി, ദ്രാവിഡ് തുടങ്ങിയവരെല്ലാം തിളങ്ങി നിന്ന കാലത്ത് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തി എന്നും കംഗാരുപ്പടയുണ്ടായിരുന്നു. ബാറ്റിങ്ങില്‍ പിഴച്ചാല്‍ ബൗളിങ്ങിലും ബൗളിങ്ങില്‍ പിഴച്ചാല്‍ ഫീല്‍ഡിങ്ങിലും തിളങ്ങി എതിരാളികളെ പിടിച്ചുകെട്ടുന്ന പഴയ കംഗാരു വീര്യത്തിന് മുന്നില്‍ മുട്ടുമടക്കാത്തവര്‍ ചുരുക്കമാണ്.

പണ്ടത്തെ ഇന്ത്യ-ഓസീസ് ക്രിക്കറ്റ് പോരാട്ടത്തിന് വളരെ വാശിയും വീറുമുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യ ഓസ്‌ട്രേലിയ മത്സരങ്ങളില്‍ അത് കാണാന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നിച്ച് കളിക്കുന്നതാണ് ഇതിന് കാരണമായി മൈക്കല്‍ വോണ്‍ ചൂണ്ടിക്കാട്ടുന്നത്. 'ഇപ്പോള്‍ ക്രിക്കറ്റിന്റെ പുതിയ യുഗത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. 10-15 വര്‍ഷം പിന്നോട്ട് നോക്കുമ്പോള്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെയില്‍ താരങ്ങള്‍ തമ്മില്‍ വലിയ സൗഹൃദമില്ലായിരുന്നു.

michaelvaughn

അവരുടെ ഭാഷാപ്രയോഗത്തിലും ശരീര ഭാഷയിലും അത് പ്രകടമായിരുന്നു. എന്നാല്‍ ഇന്നതില്ല. എല്ലാവരും തമ്മില്‍ വലിയ സൗഹൃദത്തിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചതാണ് ഇത്തരമൊരു വലിയ മാറ്റം സൃഷ്ടിക്കാന്‍ കാരണം. ഇപ്പോള്‍ താരങ്ങള്‍ ശത്രുതയോടെ പെരുമാറുന്നത് കാണാന്‍ കഴിയുന്നത് വളരെ ചുരുക്കമാണ്. കാരണം എല്ലാവരും തമ്മില്‍ വളരെ സൗഹൃദത്തിലാണ്'-മൈക്കല്‍ വോണ്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവെക്കുന്നതാണ് ഇരു ടീമിന്റെയും താരങ്ങളുടെ മത്സരത്തിനിടെയിലെ പ്രകടനം. രണ്ടാം ഏകദിനത്തില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് നേരെ നവദീപ് സൈനി ബീമര്‍ എറിഞ്ഞത് പതിച്ചത് ഫിഞ്ചിന്റെ വയറിലാണ്. വിക്കറ്റ് കീപ്പറായിരുന്ന കെ എല്‍ രാഹുല്‍ ഫിഞ്ചിന് തിരുമ്മി കൊടുക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം തമാശ പറഞ്ഞ് കൈതട്ടി മാറ്റിയതും. ചഹാലിനോട് ഫിഞ്ച് തമാശ പറഞ്ഞ് ചിരിച്ചതുമെല്ലാം താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ തുറന്ന് കാട്ടുന്നു.

ഐപിഎല്ലിലെ ആറ് നായകന്മാരും ഇന്ത്യ-ഓസ്‌ട്രേലിയ ടീമില്‍ നിന്നാണെന്നതാണ് മറ്റൊരു കൗതുകം. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ,ആര്‍സിബി നായകന്‍ വിരാട് കോലി,ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍,രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്,ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍,പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍. ഫിഞ്ച് ഇത്തവണ കോലിക്ക് കീഴിലാണ് ഐപിഎല്‍ കളിച്ചത്. രാഹുലും മാക്‌സ് വെല്ലും പഞ്ചാബിനുവേണ്ടി ഒപ്പം കളിച്ചവരാണ്. ഇത്തരത്തില്‍ രണ്ട് മാസത്തോളം ഡ്രസിങ് റൂം ഐപിഎല്ലിനിടെ പങ്കിടുന്നതോടെയുണ്ടാകുന്ന സൗഹൃദമാണ് ഇന്ന് ഇരു ടീമുകളും തമ്മിലുണ്ടായിരുന്ന പഴയ പോരാട്ടവീര്യം കുറച്ചത്.

സ്ലെഡ്ജിങ്ങിന് പേരുകേട്ട ഓസീസ് നിര എന്നും മോശം പെരുമാറ്റം കൊണ്ട് വിവാദം സൃഷ്ടിച്ചവരാണ്. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്കിടെ ഹര്‍ഭജന്‍ ആന്‍ഡ്രൂ സൈമണ്‍സിനെ കുരങ്ങനെന്ന് വിളിച്ചതും മിച്ചല്‍ ജോണ്‍സണും വിരാട് കോലിയും തമ്മില്‍ വാക്കേറ്റം നടന്നതുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടവീര്യത്തെ കാട്ടുന്നതാണ്. എന്നാല്‍ ഈ അടുത്ത് നടന്ന പരമ്പരകളിലെല്ലാം സൗഹൃദപരമായ പോരാട്ടത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ പോയിട്ടില്ലെന്നത് വലിയ മാറ്റം തന്നെയാണ്.

Story first published: Tuesday, December 1, 2020, 19:56 [IST]
Other articles published on Dec 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+