Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തിലും ഇന്ത്യ തന്നെ!! ഓസീസിനെ തകര്‍ത്തുവിടും... വില്ലനാവുക ഒന്നുമാത്രം

ഏകദിന പരമ്പരയിൽ കൊമ്പുകോര്‍ക്കാൻ ഇരുടീമുകളും | Oneindia Malayalam

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഏറക്കുറെ തങ്ങളുടെ വരുതിയിലാക്കിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഏകദിന പരമ്പരയായിരിക്കും. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ജനുവരി 12ന് ശനിയാഴ്ച സിഡ്‌നിയാണ് ആദ്യ ഏകദിനം. രണ്ടാമത്തെ കളി 15ന് അഡ്‌ലെയ്ഡിലും അവസാന മല്‍സരം 18ന് മെല്‍ബണിലും അരങ്ങേറും.

ഏകദിന പരമ്പരയ്ക്കുള്ള ടീമുകളെ ഇന്ത്യയും ഓസ്‌ട്രേലിയയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ടെസ്റ്റ് സംഘത്തിലുള്ളള പലരെയും ഏകദിനത്തില്‍ തങ്ങളുടെ ദേശീയ ടീമിനൊപ്പം കാണില്ല.

ഇന്ത്യ മികച്ച ഫോമില്‍

ഇന്ത്യ മികച്ച ഫോമില്‍

ടെസ്റ്റില്‍ മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റിലും സമീപകാലത്ത് മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പര നഷ്ടമായതൊഴിച്ചാല്‍ ഇന്ത്യക്കു മറ്റു പരമ്പരകളൊന്നും നഷ്ടമായിട്ടില്ല. ദക്ഷിണാഫ്രിക്കയെയും വെസ്റ്റ്് ഇന്‍ഡീസിനെയുമെല്ലാം ഏകദിനത്തില്‍ ഇന്ത്യ കശാപ്പ് ചെയ്തിരുന്നു.
നിലവില്‍ ഇംഗ്ലണ്ടിനു പിന്നില്‍ ഏകദിന റാങ്കിങില്‍ രണ്ടാംസ്ഥാനത്താണ് വിരാട് കോലിയും സംഘവും. റാങ്കിങിലെ ഈ ആധിപത്യം ഓസീസിനെതിരേ കളിക്കളത്തിലും ആവര്‍ത്തിക്കാനാവും ഇന്ത്യയുടെ ശ്രമം. നിലവിലെ ഫോമില്‍ ഓസീസിനെ ഇന്ത്യ തൂത്തുവാരാനാണ് സാധ്യത.

പന്തും പാണ്ഡെയുമില്ല

പന്തും പാണ്ഡെയുമില്ല

ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവ താരം റിഷഭ് പന്ത് ഏകദിനത്തില്‍ ഇന്ത്യക്കൊപ്പമില്ല. പന്തിനെ ഒഴിവാക്കിയ ഇന്ത്യ പകരം മുന്‍ നായകന്‍ എംഎസ് ധോണിയെ തിരിച്ചുവിളിക്കുകയായിരുന്നു. ദിനേഷ് കാര്‍ത്തികാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
ഏകദിന ടീമിലെ സ്ഥിരാംഗമായ മനീഷ് പാണ്ഡെ, ഉമേഷ് യാദവ് എന്നിവരും ഓസീസിനെതിരായ പരമ്പരയില്‍ ഇല്ല. തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്ന ലോകേഷ് രാഹുലിനെ നിലനിര്‍ത്തിയ ഇന്ത്യ മികച്ച ഫോമിലുള്ള പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവരെ തഴയുകയായിരുന്നു. അതേസമയം, പരിക്ക് ഭേദമായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്.

ഓസീസിന് കഷ്ടകാലം

ഓസീസിന് കഷ്ടകാലം

ഓസ്‌ട്രേലിയന്‍ ടീം മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുക നിലവിലെ ഫോമില്‍ ഓസീസിന് അസാധ്യമാവും. നിലവില്‍ ഏകദിന റാങ്ങില്‍ ആറാംസ്ഥാനത്താണ് കംഗാരുക്കൂട്ടം.
മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ് ല്‍വുഡ് തുടങ്ങി മൂന്നു മുന്‍നിര പേസര്‍മാര്‍ക്കും വിശ്രമം നല്‍കിയാണ് ഓസീസ് ഇന്ത്യക്കെതിരേ ഏകദിനത്തില്‍ ഇറങ്ങുന്നത്. ക്രിസ് ലിന്‍, ട്രാവിസ് ഹെഡ്ഡ്, ജഡാര്‍സി ഷോര്‍ട്ട്, ആഷ്ടണ്‍ ഏഗര്‍, ബെന്‍ മക്‌ഡെര്‍മോര്‍ട്ട് എന്നിവരും ഒഴിവാക്കപ്പെട്ടു. മികച്ച ഫോമിലുള്ള ഹെഡ്ഡ് തഴയപ്പെട്ടത് തികച്ചും അപ്രതീക്ഷിതമാണ്.
ഉസ്മാന്‍ കവാജ, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ്, പീറ്റര്‍ സിഡ്ല്‍ എന്നിവരെ ഏകദിന ടീമിലേക്കു ഓസീസ് തിരിച്ചുവിളിച്ചിട്ടുണ്ട്.

ഓസീസ് ടീം

ഓസീസ് ടീം

ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ കവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, അലെക്‌സ് കറേ, മിച്ചെല്‍ മാര്‍ഷ്, പീറ്റര്‍ സിഡ്ല്‍, ബില്ലി സ്റ്റാന്‍ലേക്ക്, ജൈ റിച്ചാര്‍ഡ്‌സണ്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്, ആദം സാംപ.

 മഴ ഭീഷണി

മഴ ഭീഷണി

ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി അപ്രതീക്ഷിമായി പെയ്യുന്ന മഴയായിരിക്കും. നേരത്തേ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന ട്വന്റി20 പരമ്പരയില്‍ പല തവണ മഴ വില്ലനായിരുന്നു. മഴ തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ടി20 പരമ്പരയും ഇന്ത്യക്കു സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.

Story first published: Saturday, January 5, 2019, 13:37 [IST]
Other articles published on Jan 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+