വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ ഏകദിനത്തില്‍ പിറന്നത് 5 റെക്കോര്‍ഡുകള്‍, നാലെണ്ണവും ഓസീസിനൊപ്പം, ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്!!

By Vaisakhan MK

കാന്‍ബറ: ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഒരുപിടി റെക്കോര്‍ഡുകളാണ് പിറന്നിരിക്കുന്നത്. ഇന്ത്യക്കൊപ്പം നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് മാത്രമാണ്. ബാക്കി നാലും ഓസ്‌ട്രേലിയ സ്വന്തമാക്കി. കളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത്. ഇന്ത്യയുടെ ബൗളിംഗ് മഹാ മോശവുമായിരുന്നു എന്ന് വേണം പറയാന്‍. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമി മാത്രമാണ് തിളങ്ങിയത്. ജസ്പ്രീത് ബുംറ തീര്‍ത്തും മോശമാവുകയും ചെയ്തു.

Ind vs Aus 1st ODI: Several Records Were Broken | Oneindia Malayalam
അതിവേഗം 5000

അതിവേഗം 5000

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. ഈ കളിയില്‍ അയ്യായിരം റണ്‍സ് തികയ്ക്കുകയും ചെയ്തു ഫിഞ്ച്. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഓസീസ് താരമാണ് അദ്ദേഹം. 126ാം ഇന്നിംഗ്‌സിലായിരുന്നു ഈ നേട്ടം. ഡീന്‍ ജോണ്‍സിന്റെ റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തമാക്കിയത്. ജോണ്‍സ് 128ാം ഇന്നിംഗ്‌സിലാണ് 5000 റണ്‍സ് തികച്ചത്. 115 ഇന്നിംഗ്‌സില്‍ ഇത്രയും റണ്‍സ് തികച്ച ഡേവിഡ് വാര്‍ണറാണ് വേഗത്തില്‍ 5000 കടന്ന ഓസീസ് താരം. ഹാഷിം അംലയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം ഈ നേട്ടം കൈവരിച്ച താരം. 101 ഇന്നിംഗ്‌സിലായിരുന്നു 5000 റണ്‍സ് തികച്ചത്.

150 പാര്‍ട്ണര്‍ഷിപ്പിലും നേട്ടം

150 പാര്‍ട്ണര്‍ഷിപ്പിലും നേട്ടം

ഏകദിനത്തില്‍ 150 റണ്‍സിലേറെ കൂട്ടുകെട്ടുണ്ടാക്കുന്നതിലും ഓസീസ് റെക്കോര്‍ഡ് ഇട്ടു. സിഡ്‌നിയില്‍ 156 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് ഉണ്ടാക്കിയത്. ഇരുവരും തമ്മിലുള്ള നാലാമത് 150 റണ്‍സില്‍ കൂടുതലുള്ള കൂട്ടുകെട്ടാണിത്. ഏകദിന ക്രിക്കറ്റില്‍ ഏതൊരു ജോഡികളും തമ്മിലുള്ള മികച്ച കൂട്ടുകെട്ടാണിത്. രണ്ടാം സ്ഥാനത്തുള്ളത് രോഹിത്തും കോലിയുമാണ്. മൂന്നാം സ്ഥാനത്തുള്ളത് രോഹിത്തും ശിഖര്‍ ധവാനുമാണ്.

സെഞ്ച്വറിയും അതിവേഗം

സെഞ്ച്വറിയും അതിവേഗം

ഓസ്‌ട്രേലിയന്‍ നിരയില്‍ അതിവേഗം സെഞ്ച്വറി നേടിയിരുന്നു സ്റ്റീവ് സ്മിത്ത്. 62 പന്തിലായിരുന്നു നേട്ടം. ഓസീസിന് വേണ്ടി മൂന്നാമത്തെ വേഗമേറിയ സെഞ്ച്വറിയാണിത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ 2015 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ അതിവേഗ സെഞ്ച്വറിയാണ് മുന്നിലുള്ളത്. ജെയിംസ് ഫോക്‌നര്‍ 57 പന്തില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയിരുന്നു. പിന്നീടുള്ളത് സ്മിത്തിന്റെ സെഞ്ച്വറിയാണ്.

നാണക്കേടിന്റെ റെക്കോര്‍ഡ്

നാണക്കേടിന്റെ റെക്കോര്‍ഡ്

ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡാണ് മത്സരത്തിലുണ്ടായത്. സ്പിന്നര്‍ യുസവേന്ദ്ര ചാഹല്‍ 89 റണ്‍സാണ് മത്സരത്തില്‍ വഴങ്ങിയത്. ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളറായും ചാഹല്‍ മാറി. നേരത്തെ പിയൂഷ് ചൗളയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2008ല്‍ പാകിസ്താനെതിരായ ഏകദിന മത്സരത്തില്‍ പത്തോവറില്‍ 85 റണ്‍സ് വഴങ്ങിയിരുന്നു. ഇതാണ് ചാഹല്‍ മറികടന്നത്. ചാഹല്‍ നേരത്തെ ഇംഗ്ലണ്ടിനെതിരെ 88 റണ്‍സ് വഴങ്ങിയിരുന്നു. അന്ന് മുതലേ റെക്കോര്‍ഡ് അദ്ദേഹത്തിനൊപ്പമാണ്.

സ്‌കോറിലും റെക്കോര്‍ഡ്

സ്‌കോറിലും റെക്കോര്‍ഡ്

ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് സ്‌കോറാണ് സിഡ്‌നിയില്‍ പിറന്നത്. ഇന്ത്യക്കെതിരെ ഓസീസിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്‌കോറുമാണിത്. 438 റണ്‍സ് അടിച്ച ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. ശ്രീലങ്ക 411 റണ്‍സടിച്ചിട്ടുണ്ട്. അതിന് ശേഷം വരുന്നത് ഓസ്‌ട്രേലിയയുടെ ഈ സ്‌കോറാണ്.

Story first published: Friday, November 27, 2020, 18:02 [IST]
Other articles published on Nov 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X