ഓവലില്‍ ശിഖര്‍ ധവാന്റെ ശിക്കാര്‍..... ഓസീസിനെ തരിപ്പണമാക്കി ഇന്ത്യന്‍ തേരോട്ടം

1
43657

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് 316 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 36 റണ്‍സിനായിരുന്ന ഇന്ത്യയുടെ വിജയം. മികച്ച ബാറ്റിംഗിനൊപ്പം അച്ചടക്കമുള്ള ബൗളിംഗും മികച്ച ഫീല്‍ഡിംഗുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, അലക്‌സി കാരി എന്നിവരാണ് തിളങ്ങിയത്.

1

പക്ഷേ ഇന്ത്യയെ പോലെ തുടക്കത്തില്‍ കുറച്ച് പന്തുകള്‍ നേരിട്ട ശേഷം തകര്‍ത്തടിക്കാനുള്ള ഓസ്‌ട്രേലിയ തീരുമാനം ഒന്നാകെ പാളുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ 84 പന്തിലാണ് 56 റണ്‍സെടുത്തത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ ഇത്രയും പന്തുകള്‍ ചെലവിട്ടത് ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. സ്‌കോറിംഗ് വേഗത്തിലാക്കിയ ആരോണ്‍ ഫിഞ്ചിനെ റണ്ണൗട്ടാക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. സ്മിത്ത് 70 പന്തില്‍ 69 റണ്‍സെടുത്തു. ഉസ്മാന്‍ കവാജയും ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ചഹല്‍ രണ്ട് വിക്കറ്റുകളുമെടുത്തു. ചഹല്‍ കുല്‍ദീപ് യാദവ് സഖ്യം മികച്ച രീതിയിലാണ് മത്സരത്തില്‍ പന്തെറിഞ്ഞത്. നേരത്ത ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കോര്‍ഡ് സ്‌കോറാണ് ഓവലില്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ നിരയില്‍ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. മികച്ച ബാറ്റിംഗ് പിച്ചാണ് ഓവലില്‍ ഒരുക്കിയിരിക്കുന്നതെന്ന ഉറപ്പിലാണ് കോലി ബാറ്റിംഗ് തിരഞ്ഞെടുത്തത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് 22.3 ഓവറില്‍ 127 റണ്‍സാണ് ചേര്‍ത്തത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മത്സരത്തില്‍ താളം കണ്ടെത്തിയതും ഇന്ത്യക്ക് ആശ്വാസമാണ്.

ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയാണ് ശിഖര്‍ ധവാന്‍ കുറിച്ചത്. 109 പന്തിലാണ് 117 റണ്‍സ് അടിച്ചത്. 16 ബൗണ്ടറി ധവാന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. രോഹിത് ശര്‍മ 70 പന്തില്‍ 57 റണ്‍സുമായി മികച്ച ഫോം തുടര്‍ന്നു. രോഹിത് പുറത്തായതിന് പിന്നാലെയെത്തിയ വിരാട് കോലി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 77 പന്തില്‍ 82 റണ്‍സ് വിരാട് അടിച്ചു. ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 48 റണ്‍സടിച്ച് ഇന്ത്യയുടെ റെക്കോര്‍ഡിന് സ്‌കോറിന് ശക്തമായ പിന്തുണ നല്‍കി. മൂന്ന് സിക്‌സറുകള്‍ താരം പറത്തി. മഹേന്ദ്ര സിംഗ് ധോണി 14 പന്തില്‍ 27 റണ്‍സടിച്ചു. അവസാനമെത്തിയ ലോകേഷ് രാഹല്‍ മൂന്ന് പന്തില്‍ 11 റണ്‍സടിച്ചാണ് സ്‌കോര്‍ 350 കടത്തിയത്. ഓസീസ് ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. സ്‌റ്റോയ്‌നിസാണ് രണ്ട് വിക്കറ്റെടുത്തത്. 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത കമ്മിന്‍സാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

11:25 pm

ലോകകപ്പ്: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സ് വിജയം. സ്‌കോര്‍: ഇന്ത്യ 352, ഓസ്‌ട്രേലിയ 316

11:10 pm

ഓസ്‌ട്രേലിയക്ക് 9 വിക്കറ്റ് നഷ്ടമായി. വിജയിക്കാന്‍ 5 പന്തില്‍ 40 റണ്‍സ്

10:49 pm

ഓസ്‌ട്രേലിയക്ക് ഏഴാം വിക്കറ്റ് നഷ്ടം. നാല് റണ്‍സെടുത്ത കൂള്‍ട്ടര്‍ നൈലിനെ ബുംറ മടക്കി. സ്‌കോര്‍. 44.5 ഓവറില്‍ 283. ജയിക്കാന്‍ 31 പന്തില്‍ 70 റണ്‍സ്‌

10:29 pm

ഓസ്‌ട്രേലിയക്ക് ആറാം വിക്കറ്റ് നഷ്ടം. മാക്‌സ്‌വെല്ലിനെ ചാഹല്‍ പുറത്താക്കി. സ്‌കോര്‍ 40.4 ഓവറില്‍ 244

10:23 pm

ഓസ്‌ട്രേലിയക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. സ്റ്റോയിനിസിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.

10:23 pm

ഓസ്‌ട്രേലിയക്ക് നാലാം വിക്കറ്റ് നഷ്ടം. സ്റ്റീവന്‍ സ്മിത്തിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.

10:03 pm

ഓസ്‌ട്രേലിയക്ക് മൂന്നാം വിക്കറ്റ് നഷ്ടം. ഉസ്മാന്‍ കവാജയെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി

10:02 pm

ഓസ്‌ട്രേലിയ 200 പിന്നിട്ടു. സ്‌കോര്‍: മൂന്നിന് 202

09:51 pm

സ്റ്റീവന്‍ സ്മിത്തിന് അര്‍ധ സെഞ്ച്വറി. 60 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. സ്‌കോര്‍: 34 ഓവറില്‍ രണ്ടിന് 180

09:32 pm

ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 150 കടന്നു. സ്‌കോര്‍: 28.4 ഓവറില്‍ രണ്ടിന് 153

09:00 pm

ഡേവിഡ് വാര്‍ണര്‍ക്ക് അര്‍ധസെഞ്ച്വറി. ഓസ്‌ട്രേലിയ 21.1 ഓവറില്‍ ഒന്നിന് 106

08:23 pm

ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. 36 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് റണ്ണൗട്ടായി

08:13 pm

ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 50 കടന്നു. സ്‌കോര്‍: 11.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 53

08:05 pm

ഓസ്‌ട്രേലിയക്ക് പതിഞ്ഞ തുടക്കം. 9 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 29

06:53 pm

ലോകകപ്പ്: ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 353 റണ്‍സ് വിജയലക്ഷ്യം സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ആറിന് 352

06:20 pm

ഓവലില്‍ ആളിക്കത്തി ഹര്‍ദിക് പാണ്ഡ്യ. 22 പന്തില്‍ 41 റണ്‍സ്. സ്‌കോര്‍: ഇന്ത്യ 45 ഓവറില്‍ 293

05:46 pm

ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. ശിഖര്‍ ധവാന്‍ പുറത്ത്. 108 പന്തില്‍ 117 റണ്‍സാണ് ധവാന്‍ സ്‌കോര്‍ ചെയ്തത്. സ്‌കോര്‍: 37 ഓവറില്‍ 220

05:24 pm

ഓവലില്‍ ശിഖര്‍ ധവാന് സെഞ്ച്വറി. സ്‌കോര്‍. 32.1 ഓവറില്‍ ഇന്ത്യ 188

05:04 pm

ഇന്ത്യന്‍ സ്‌കോര്‍ 150 പിന്നിട്ടു. സ്‌കോര്‍: 27.2 ഓവറില്‍ ഒന്നിന് 155

04:42 pm

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 57 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്.

04:35 pm

ഓവലില്‍ രോഹിത് ശര്‍മയ്ക്കും അര്‍ധ സെഞ്ച്വറി. 61 പന്തിലാണ് അര്‍ധസെഞ്ച്വറി തികച്ചത്. സ്‌കോര്‍: 21 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 121

04:27 pm

ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. 19.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100

04:22 pm

ശിഖര്‍ ധവാന് അര്‍ധസെഞ്ച്വറി. 53 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. സ്‌കോര്‍ 18 ഓവറില്‍ 96

03:59 pm

ഓസ്‌ട്രേലിയക്കെതിരെ 2000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ബാറ്റ്‌സ്മാനായി രോഹിത് ശര്‍മ

03:58 pm

ഇന്ത്യക്ക് മികച്ച തുടക്കം. 12.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സെന്ന നിലയില്‍

03:19 pm

നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 11 റണ്‍സെന്ന നിലയില്‍. രോഹിത് ശര്‍മയുടെ ക്യാച്ച് കൂള്‍ട്ടര്‍ നൈല്‍ കൈവിട്ടു

02:38 pm

ലോകകപ്പ്: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

1
1
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, June 9, 2019, 13:46 [IST]
Other articles published on Jun 9, 2019

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more