Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണക്കുതീര്‍ക്കാന്‍ കംഗാരുപ്പട വരുന്നു... നാട്ടിലും വെന്നിക്കൊടി നാട്ടാന്‍ കോലിപ്പട, ഇത് പൊളിക്കും

മുംബൈ: ന്യൂസിലാന്‍ഡ് പര്യടനം തോല്‍വിയോടെ പൂര്‍ത്തിയാക്കിയ ടീം ഇന്ത്യയുടെ അടുത്ത പരമ്പര ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ഓസീസിനെ അവരുടെ നാട്ടില്‍ ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം കെട്ടുകെട്ടിച്ച് ചരിത്രം കുറിച്ച കോലിപ്പട ഇനി നാട്ടിലും കംഗാരുക്കളുടെ കഥ കഴിക്കാനുള്ള പടയൊരുക്കത്തിലാണ്.

എന്നാല്‍ സ്വന്തം നാട്ടില്‍ ഇതാദ്യമായി ഇന്ത്യയോട് ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈവിട്ടതിന് കണക്കുതീര്‍ക്കാനുറച്ചാണ് ഓസീസിന്റെ വരവ്. അഞ്ച് ഏകദിന മല്‍സരങ്ങളും രണ്ടു ട്വന്റി20 മല്‍സരങ്ങളുമാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുന്നത്. ഫെബ്രുവരി 24നാണ് പരമ്പരയ്ക്കു തുടക്കമാവുക.

എല്ലാം ഡേ-നൈറ്റ് മല്‍സരങ്ങള്‍

എല്ലാം ഡേ-നൈറ്റ് മല്‍സരങ്ങള്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏഴു മല്‍സരങ്ങളും പകലും രാത്രിയുമായാണ് നടക്കുന്നത്. ടി20 മല്‍സരങ്ങള്‍ രാത്രി ഏഴു മണിക്കാണ് ആരംഭിക്കുന്നത്. എന്നാല്‍ ഏകദിന മല്‍സരങ്ങള്‍ തുടങ്ങുന്നത് ഉച്ചയ്ക്കു 1.30നാണ്.
ടി20 പരമ്പരയോടെയാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്. ഫെബ്രുവരി 24ന് വിശാഖപട്ടണത്തെ വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മല്‍സരം അരങ്ങേറുന്നത്. രണ്ടാമത്തെ കളി 27ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.

ഏകദിന പരമ്പര മാര്‍ച്ച് 2 മുതല്‍

ഏകദിന പരമ്പര മാര്‍ച്ച് 2 മുതല്‍

ടി20 പരമ്പരയ്ക്കു ശേഷമാണ് അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ട ഏകദിന പരമ്പര. മാര്‍ച്ച് രണ്ടിനാണ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം. ഹൈദരാബാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുക.
രണ്ടാമത്തെ മല്‍സരം മാര്‍ച്ച് അഞ്ചിന് നാഗ്പൂരിലും മൂന്നാമത്തെ മല്‍സരം എട്ടിന് റാഞ്ചിയിലും നാലാമത്തെ മല്‍സരം 10ന് മൊഹാലിയിലും അവസാന മല്‍സരം 13ന് ദില്ലിയിലും നടക്കും.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരയുടെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ്. അഞ്ചു ഭാഷകളിലായി ഏഴു ചാനലുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തെലുഗു 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് കന്നഡ 1 എന്നീ ചാനലുകളിലാണ് തല്‍സമയ സംപ്രേക്ഷണമുണ്ടാവുക.

Story first published: Tuesday, February 12, 2019, 9:43 [IST]
Other articles published on Feb 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+