Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധര്‍മശാലയില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം, പുറത്തായത് മുരളി വിജയ്

ധര്‍മശാല: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം. രണ്ടാംദിനം ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോള്‍ ഒരു വിക്കറ്റിന് 64 റണ്‍സെടുത്തു. മുരളി വിജയുടെ (11) വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. 31 റണ്‍സുമായി ലോകേഷ് രാഹുലും 22 റണ്‍സോടെ ചേതേശ്വര്‍ പുജാരയുമാണ് ക്രീസിലുള്ളത്. ജോഷ് ഹാസ്ല്‍വുഡാണ് വിജയിയെ പുറത്താക്കിയത്. ഒമ്പതു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു 236 റണ്‍സ് കൂടി വേണം.

1

നേരത്തേ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 300 റണ്‍സില്‍ അവസാനിച്ചിരുന്നു. സ്റ്റീവ് സ്മിത്തിന്റെ (111) സെഞ്ച്വറിയാണ് ഓസീസ് ഇന്നിങ്‌സ് 300ല്‍ എത്തിച്ചത്. മാത്യു വെയ്ഡ് (57), ഡേവിഡ് വാര്‍ണര്‍ (56) എന്നിവരും ടീമിനായി തിളങ്ങി. നാലു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്. ഉമേഷ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസീസും 1-1നു ഒപ്പമാണ്. ഈ ടെസ്റ്റില്‍ ജയിക്കുന്ന ടീമിനാവും പരമ്പര.

Story first published: Sunday, March 26, 2017, 12:30 [IST]
Other articles published on Mar 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+