വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിപ്പടയ്ക്ക് അഗ്നിപരീക്ഷ... മുന്നില്‍ ഓസീസ്, ആര്‍ക്കാവും സൂപ്പര്‍ സണ്‍ഡേ? കണക്കുകള്‍ ഇങ്ങനെ

വൈകീട്ട് മൂന്നു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്

By Manu
കോലിപ്പടയ്ക്ക് അഗ്നിപരീക്ഷ, ആര്‍ക്കാവും സൂപ്പര്‍ സണ്‍ഡേ?

ലണ്ടന്‍: ലോകകപ്പില്‍ ടീം ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ഞായറാഴ്ച. ലണ്ടനിലെ ഓവല്‍ വൈകീട്ട് മൂന്നു മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. തുടരെ രണ്ടു ജയങ്ങളുമായി മുന്നേറുന്ന കംഗാരുക്കൂട്ടത്തിന് ഹാട്രിക്ക് ജയം നിഷേധിക്കാനാണ് കോലിപ്പടയുടെ ശ്രമം. ഓസീസിന്റെ മൂന്നാം റൗണ്ട് മല്‍സരമാണിതെങ്കില്‍ ഇന്ത്യയുടെ രണ്ടാമങ്കമാണ്.

ഇംഗ്ലണ്ടില്‍ റണ്‍മഴയില്ല, മഴ മാത്രം!! ഓവര്‍ തികയാത്ത കളികള്‍... ഗ്ലാമറില്ലാതെ ലോകകപ്പ് ഇംഗ്ലണ്ടില്‍ റണ്‍മഴയില്ല, മഴ മാത്രം!! ഓവര്‍ തികയാത്ത കളികള്‍... ഗ്ലാമറില്ലാതെ ലോകകപ്പ്

ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ടാണ് ഓസീസിനെതിരേ ഇന്ത്യ കച്ചമുറുക്കുന്നത്. ഇന്ത്യയുടെ യഥാര്‍ഥ മികവ് എത്രത്തോളമുണ്ടെന്ന് ഓസീസിനെതിരായ മല്‍സരത്തോടെ വ്യക്തമാവും.

കണക്കുകള്‍ ഇന്ത്യക്ക് എതിര്

കണക്കുകള്‍ ഇന്ത്യക്ക് എതിര്

ലോകകപ്പിലെ ഇതുവരെയുള്ള കണക്കുകള്‍ ഓസീസിനെതിരേ ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. ഇതുവരെ 11 തവണയാണ് ലോകകപ്പില്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ത്തത്. ഇവയില്‍ ഇന്ത്യക്കു ജയിക്കാനായത് വെറും മൂന്നെണ്ണത്തില്‍ മാത്രം. ശേഷിച്ച എട്ടിലും ജയം ഓസീസിനായിരുന്നു.
കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ കംഗാരുപ്പട തകര്‍ത്തുവിട്ടിരുന്നു. അന്നത്തെ തോല്‍വിക്കു ഇത്തവണ കണക്കുതീര്‍ക്കാനായിരിക്കും ഇന്ത്യയുട ശ്രമം.

ധോണിയും ഗ്ലൗസും

ധോണിയും ഗ്ലൗസും

വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുമായി ബന്ധപ്പെട്ട ഗ്ലൗസ് വിവാദം ഓസീസിനെതിരായ മല്‍സരത്തില്‍ ഇന്ത്യയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ സൈനികരോട് ആദരവ് പ്രകടിപ്പിച്ചു കൊണ്ടുള്ള ചിഹ്നത്തോട് കൂടി ഗ്ലൗസ് ധോണി ഉപയോഗിച്ചത് ചര്‍ച്ചയായി മാറിയിരുന്നു. ഈ ചിഹ്നം നീക്കം ചെയ്യാന്‍ ഐസിസി ബിസിസിഐയോട് ആവശ്യപ്പെടുകയും ചെയ്തു.
ബിസിസിഐ ധോണിക്കു പിന്തുണ നല്‍കിയെങ്കിലും ഐസിസി വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടില്ല. ഗ്ലൗസില്‍ നിന്നും ധോണി ചിഹ്നം നീക്കിയേ തീരൂവെന്നാണ് ഐസിസിയുടെ പുതിയ നിര്‍ദേശം.

ബാറ്റിങ് നിരയുടെ ഫോം

ബാറ്റിങ് നിരയുടെ ഫോം

ബാറ്റിങ് നിരയുടെ ഫോമായിരിക്കും ഓസീസിനെതിരേ ഇന്ത്യയെ പ്രധാനമായും അലട്ടുക. രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ച്വറിയോടെ ഫോം വീണ്ടെടുത്തത് ശുഭസൂചനയാണെങ്കിലും ശിഖര്‍ ധവാന്റെ മോശം ഫോം ആശങ്കയുണ്ടാക്കുന്നത്. നായകന്‍ വിരാട് കോലി, ലോകേഷ് രാഹുല്‍ എന്നിവരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല.
ഓസീസിന്റെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തിനു മുന്നില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നത് വിജയത്തില്‍ നിര്‍ണായകമാവും.

ഷമിയെ കളിപ്പിച്ചേക്കും

ഷമിയെ കളിപ്പിച്ചേക്കും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനം ഗംഭീരമായരുന്നു. യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ എന്നിവരായിരുന്നു ഏറ്റവും മികച്ചുനിന്നത്. ഓസീസിനെതിരേ ഇന്ത്യ ബൗളിങില്‍ ചില മാറ്റം വരുത്തിയേക്കുമെന്ന് സൂചനയുണ്ട്. കുല്‍ദീപ് യാദവിനെ പുറത്തിരുത്തി പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യ കളിപ്പിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ഇതേക്കുറിച്ച് ടീം മാനേജ്‌മെന്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വിന്‍സീഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കു മുന്നില്‍ ഓസീസ് മുന്‍നിര പതറിയിരുന്നു. ഇതു കണക്കിലെടുത്താണ് ഷമിയെ കൡപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്.

{headtohead_cricket_3_1}

Story first published: Saturday, June 8, 2019, 14:08 [IST]
Other articles published on Jun 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X