റാഞ്ചിയിലെ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ മൊഹാലിയില്‍, സൂപ്പര്‍ സണ്‍ഡേയില്‍ നാലാമങ്കം പൊടിപാറും

മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാമത്തെ മല്‍സരം ഞായറാഴ്ച മൊഹാലിയില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് കളിയാരംഭിക്കന്നുന്നത്. അവസാന മല്‍സരത്തിന് കാത്തു നില്‍ക്കാതെ നാലാമങ്കം തന്നെ ജയിച്ച് പരമ്പര പോക്കറ്റിലാക്കുകയാവും ടീം ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
റാഞ്ചിയില്‍ വെള്ളിയാഴ്ച നടന്ന മൂന്നാം ഏകദിനത്തിലേറ്റ തോല്‍വിക്കു കണക്കുതീര്‍ക്കാനുറച്ചാണ് ഇന്ത്യ മൊഹാലിയിലെത്തുക. 32 റണ്‍സിനായിരുന്നു കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ തോല്‍വി. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഓസീസ് കാഴ്ചവച്ചത്.

ഓപ്പണര്‍മാരുടെ മോശം ഫോം
ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്ന കാര്യം. ഈ പരമ്പരയില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ഒരു ഫിഫ്റ്റി പോലും നേടാന്‍ ഇരുവര്‍ക്കുമായിട്ടില്ല. ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ രോഹിത്തും ധവാനും ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യക്ക് നിര്‍ണായകമാണ്.
മധ്യനിരയുടെ പ്രകടനമാണ് ഓസീസിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും വന്‍ ദുരന്തത്തില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. ശേഷിച്ച രണ്ടു കളികളിലും രോഹിത്തിനും ധവാനും മികച്ച പ്രകടനം നടത്തിയേ തീരൂ.

ധോണിയില്ല, പകരം പന്ത്
വെറ്ററന്‍ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് ധോണിയുടെ സേവനം ഇന്ത്യക്കു ലഭിക്കില്ല. പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. ധോണിയുടെ അഭാവത്തില്‍ യുവതാരം റിഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പറായെത്തുക. പരമ്പരയിലെ കഴിഞ്ഞ മൂന്നു കളികളിലും പന്തിന് അവസരം ലഭിച്ചിരുന്നില്ല.
ബാറ്റിങില്‍ മോശം ഫോമില്‍ തുടരുന്ന പന്തിന് ഏറെ നിര്‍ണായകമാണ് ശേഷച്ച രണ്ടു മല്‍സരങ്ങള്‍. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ താരത്തിന് വലിയ ഇന്നിങ്‌സുകള്‍ കളിക്കേണ്ടതുണ്ട്.

റായുഡുവിനെ ഒഴിവാക്കിയേക്കും
തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്ന നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിനെ നാലാം ഏകദിനത്തില്‍ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു കളികളിലും റായുഡു നിരാശപ്പെടുത്തിയിരുന്നു. ഓപ്പണര്‍മാര്‍ നേരത്തേ തന്നെ പുറത്താവുന്നത് പതിവാക്കിയതിനാല്‍ വലിയ ഇന്നിങ്‌സ് കളിച്ച് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരങ്ങളാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ റായുഡുവിന് ലഭിച്ചത്. പക്ഷെ ഇതു മുതലെടുക്കാന്‍ താരത്തിനായില്ല.
റായുഡുവിനെ പുറത്തിരുത്തി പകരം ലോകേഷ് രാഹുലിനെ നാലാം ഏകദിനത്തില്‍ കളിപ്പിച്ചേക്കുമെന്നാണ് സൂചന. നേരത്തേ ഓസീസിനെതിരേ നടന്ന രണ്ടു ടി20കളില്‍ രാഹുല്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

സാധ്യതാ ടീം
ഇന്ത്യ-വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ കവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, അലെക്‌സ് കറേ, ജൈ റിച്ചാര്‍ഡ്‌സന്‍, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ആദം സാംപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications