Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11 റണ്‍സിനിടെ ഏഴു വിക്കറ്റ്!! ഓസീസിനു മുന്നില്‍ നാണംകെട്ട് ഇന്ത്യ,ആദ്യ ഇന്നിങ്സില്‍ 105ന് പുറത്ത്

പൂനെ: ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമെന്ന ഇന്ത്യയുടെ ഹുങ്കിന് ഓസ്ട്രേലിയയുടെ ഷോക്ക്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കേവലം 105 റണ്‍സിന് ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇതോടെ ഓസീസിന് 155 റണ്‍സിന്‍റെ മികച്ച ലീഡ് ലഭിച്ചു. കേവലം 11 റണ്‍സിനിടെയാണ് അവസാന ഏഴു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഇന്ത്യ ദുരന്തമേറ്റുവാങ്ങിയത്. ആറു വിക്കറ്റെടുത്ത സ്റ്റീവ് ഒകീഫെയുടെ ബൗളിങിനു മുന്നില്‍ ഇന്ത്യക്കു മറുപടിയുണ്ടായിരുന്നില്ല. ലോകേഷ് രാഹുലിന്‍റെ (64) ഇന്നിങ്സാണ് ഇന്ത്യയുടെ മാനംകാത്തത്. അജിന്‍ക്യ രഹാനെ (13), മുരളി വിജയ് (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. 97 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്സറും രാഹുലിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു.

1

നേരത്തേ ഓസീസിന്‍റെ ആദ്യ ഇന്നിങ്സ് 260ല്‍ അവസാനിക്കുകയായിരുന്നു.
ഒമ്പതു വിക്കറ്റിന് 256 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് നാലു റണ്‍സ് കൂടി ടീം സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ക്കാനേ സാധിച്ചുള്ളൂ. രാവിലെ കളി പുനരാരംഭിച്ച് ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റെടുത്ത് ആര്‍ അശ്വിനാണ് ഓസീസിന്റെ ഇന്നിങ്‌സിന് തിരശീലയിട്ടത്. നാട്ടില്‍ ഇന്ത്യക്കായി അശ്വിന്റെ 64ാമത്തെ വിക്കറ്റായിരുന്നു ഇത്. ഒരു സീസണില്‍ നാട്ടില്‍ ഏറ്റവുമധികം വിക്കറ്റുകളെന്ന ഇതിഹാസതാരം കപില്‍ദേവിന്റെ (63) റെക്കോഡ് ഇതോടെ പഴങ്കഥയായി.

2

സ്റ്റാര്‍ക്കിന്റെ ഇന്നിങ്‌സാണ് ഓസീസിന്റെ സ്‌കോര്‍ 260 വരെയെത്തിച്ചത്. 10ാം വിക്കറ്റില്‍ ജോഷ് ഹാസ്ല്‍വുഡിനെ കൂട്ടുപിടിച്ച് 55 റണ്‍സിന്റെ കൂട്ടുകെട്ട് സ്റ്റാര്‍ക്ക് പടുത്തുയര്‍ത്തി. 63 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറും ഉള്‍
പ്പെടുന്നതാണ് സ്റ്റാര്‍ക്കിന്റെ ഇന്നിങ്‌സ്. നേരത്തേ മാറ്റ് റെന്‍ഷോയും (68) സന്ദര്‍ശകര്‍ക്കായി അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. നാലു വിക്കറ്റെടുത്ത ഉമേഷ് യാദവും മൂന്നു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനുമാണ് ഓസീസിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Friday, February 24, 2017, 13:36 [IST]
Other articles published on Feb 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+