For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കംഗാരുവേട്ടയ്ക്കു ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, ഇത്തവണ നാട്ടില്‍... സൂപ്പര്‍ സണ്‍ഡേയില്‍ ആരു നേടും?

വിശാഖപട്ടണത്താണ് മല്‍സരം നടക്കുന്നത്

By Manu
പകരം ചോദിക്കാന്‍ ഓസീസ് | Oneindia Malayalam

വിശാഖപട്ടണം: ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലി, ന്യൂസിലാന്‍ഡ് പര്യടനങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ടീം ഇന്ത്യ വീണ്ടും പോരാട്ടച്ചൂടിലേക്ക്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവും. രാത്രി ഏഴു മണിക്കു വിശാഖപട്ടണത്തെ വൈഎസ് രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്.

രണ്ടു മല്‍സരങ്ങളുടെ പരമ്പര ആയതിനാല്‍ ഇരുടീമുകള്‍ക്കും ആദ്യ കളി നിര്‍ണായകമാണ്. ആദ്യ മല്‍സരം ജയിക്കാനായാല്‍ പരമ്പര നഷ്ടമാവില്ലെന്ന് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഉറപ്പിക്കാം.

അവസാന തയ്യാറെടുപ്പ്

അവസാന തയ്യാറെടുപ്പ്

മെയ് അവസാനം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് മുമ്പായി ഇന്ത്യയുടെ അവസാന തയ്യാറെടുപ്പ് കൂടിയാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പര. ഇതിനു ശേഷം മറ്റൊരു പരമ്പരയും ഇന്ത്യക്കു മുന്നില്‍ ഇല്ല. ലോകകപ്പിന് മുമ്പ് തങ്ങളുടെ വീക്ക്‌നെസുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള അവസരമായാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്. ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടുന്ന ഭൂരിഭാഗം പേരും ഓസീസിനെതിരേ കളിക്കുന്നുണ്ട്.

പാണ്ഡ്യക്കു പകരം ജഡേജ

പാണ്ഡ്യക്കു പകരം ജഡേജ

പരിക്കുമൂലം യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഈ പരമ്പരയില്‍ കളിക്കുന്നില്ല. താരത്തെ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ നേരത്തേ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പുറംവേദനയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് പിന്‍മാറുകയായിരുന്നു.
പാണ്ഡ്യക്കു പകരം മറ്റൊരു ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാണ് ടീമിലെത്തിയത്. ലോകകപ്പ് സംഘത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ജഡേജയ്ക്കു അപ്രതീക്ഷിതമായ ലഭിച്ച അവസരമാണ് പാണ്ഡ്യയുടെ പരിക്കിന്റെ രൂപത്തിലെത്തിയത്.

കോലിക്കും ബുംറയ്ക്കും തിരിച്ചുവരവ്

കോലിക്കും ബുംറയ്ക്കും തിരിച്ചുവരവ്

ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയും പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയതാണ് പരമ്പരയിലെ പ്രധാന പ്രത്യേകത. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന് വിശ്രമം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ശേഷിച്ച രണ്ട് ഏകദിനങ്ങളിലും പിന്നീട് നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു. കോലിയുടെ മടങ്ങിവരവ് ഓസീസിനെതിരേ ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ട്.
അതേസമയം, ഓസീസ് പര്യടനത്തിനു ശേഷം വിശ്രമം നല്‍കിയതിനാല്‍ ന്യൂസിലാന്‍ഡിനെതിരേ ബുംറ കളിച്ചിരുന്നില്ല.

മര്‍ക്കാണ്ഡെ അരങ്ങേറുമോ?

മര്‍ക്കാണ്ഡെ അരങ്ങേറുമോ?

ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഇന്ത്യ ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. കുല്‍ദീപിന് പകരം ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട പുതുമുഖ യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കാണ്ഡെയാണ് ടീമിലെത്തിയത്. ആദ്യ കളിയില്‍ മര്‍ക്കാണ്ഡെ ഇന്ത്യക്കു വേണ്ടി കളിക്കുമോയെന്ന കാര്യം ഉറപ്പില്ല. കുല്‍ദീപിന്റെ അഭാവത്തില്‍ യുസ് വേന്ദ്ര ചഹലിനായിരിക്കും സ്പിന്‍ ആക്രമണത്തിന്റെ ചുമതല.

പകരം ചോദിക്കാന്‍ ഓസീസ്

പകരം ചോദിക്കാന്‍ ഓസീസ്

സ്വന്തം നാട്ടില്‍ ഇന്ത്യയോട് ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ തോല്‍വിയേറ്റു വാങ്ങിയ ഓസീസ് അതിനു പകരം ചോദിക്കാനുറച്ചാണ് ഇന്ത്യയിലെത്തിയത്. ടി20 പരമ്പരയില്‍ മഴയുടെ കൂടി സഹായത്തോടെ ഇന്ത്യയെ സമനിലയില്‍ കുരുക്കിയെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും കംഗാരുപ്പട തകര്‍ന്നടിയുകയായിരുന്നു.
ചരിത്രത്തിലാദ്യമായാണ് സ്വന്തം നാട്ടില്‍ ഇന്ത്യയോട് ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഓസീസിനു തോല്‍വി നേരിട്ടത്.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, വിജയ് ശങ്കര്‍, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, സിദ്ധാര്‍ഥ് കൗള്‍, യുസ്‌വേന്ദ്ര ചഹല്‍.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, അലെക്‌സ് കറേ, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ, ജാസണ്‍ ബെറന്‍ഡോര്‍ഫ്, നതാന്‍ ലിയോണ്‍.

Story first published: Saturday, February 23, 2019, 10:15 [IST]
Other articles published on Feb 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+