Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടി20: ഓസീസിന് നാടകീയ ജയം, അവസാന ഓവറില്‍ കളി കൈവിട്ട് ടീം ഇന്ത്യ

1
45583

വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്കു നാടകീയ വിജയം. മൂന്നു വിക്കറ്റിനാണ് കംഗാരുക്കൂട്ടം ഇന്ത്യയെ മറികടന്നത്. ഒരു ഘട്ടത്തില്‍ ജയിക്കുമെന്ന് കരുതിയ ഇന്ത്യക്ക് ഉമേഷ് യാദവിന്‍റെ അവസാന ഓവറാണ് വിനയായത്. അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ഉമേഷ് രണ്ടു ബൗണ്ടറികളടക്കം ഇത്രയും റണ്‍സ് ദാനം ചെയ്ത് ഇന്ത്യയുടെ വില്ലനായി മാറി. ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇന്ത്യക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

മറുപടിയില്‍ ഏഴു വിക്കറ്റിന് 127 റണ്‍സെടുത്ത് ഓസീസ് മല്‍സരം കൈക്കലാക്കി. അഞ്ചു റണ്‍സെടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ (56), ഡാര്‍സി ഷോര്‍ട്ട് (37) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഓസീസിനെ തിരിച്ചു കെണ്ടു വരികയായിരുന്നു. 43 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ്. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി.

ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലോകേഷ് രാഹുലിന്റെ (50) ഇന്നിങ്‌സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 36 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിങ്‌സ്. എംഎസ് ധോണി (29*), ക്യാപ്റ്റന്‍ വിരാട് കോലി (24), എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഒരു ഘട്ടത്തില്‍ ഇന്ത്യ 170ന് അടുത്ത് സ്‌കോര്‍ ചെയ്യുമെന്ന പ്രതീതി നല്‍കിയെങ്കിലും കോലിയുടെ പുറത്താവല്‍ കളിയിലെ വഴിത്തിരിവായി. പിന്നീട് ഇന്ത്യക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. രോഹിത് ശര്‍മ (5), റിഷഭ് പന്ത് (3), ദിനേഷ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1) എന്നിവരെല്ലാം ദയനീയമായി പരാജയപ്പെട്ടു. മൂന്നു വിക്കറ്റെടുത്ത നതാന്‍ കോള്‍ട്ടര്‍ നൈലാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നാശം വിതച്ചത്.

യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കാണ്ഡെ ഈ കളിയിലൂടടെ ഇന്ത്യക്കായി അരങ്ങേറി. ഓപ്പണര്‍ ശിഖര്‍ ധവാനെ ഈ മല്‍സരത്തില്‍ ഇന്ത്യ പുറത്തിരുത്തി. ധവാന് പകരം ലോകേഷ് രാഹുല്‍ പ്ലെയിങ് ഇലവനിലെത്തുകയായിരുന്നു.

ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഉമേഷ് യാദവ്, മയാങ്ക് മര്‍ക്കാണ്ഡെ, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ആഷ്ടണ്‍ ടേര്‍ണര്‍, നതാന്‍ കോള്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്‌സന്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്, ആദം സാംപ

നിരാശപ്പെടുത്തി രോഹിത്

നിരാശപ്പെടുത്തി രോഹിത്

ധവാന്റെ അഭാവത്തില്‍ രോഹിത് ശര്‍മയോടൊപ്പം ലോകേഷ് രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഈ സഖ്യത്തില്‍ നിന്നും സ്‌ഫോടനാത്മക തുടക്കം ഇന്ത്യ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രാഹുലിന്റെ ബാറ്റിങില്‍ സമ്മര്‍ദ്ദം പ്രകടമായിരുന്നെങ്കിലും ഇന്ത്യക്കു ആദ്യം നഷ്ടമായത് രോഹിത്തിനെയാണ്. അഞ്ചു റണ്‍സെടുത്ത ഹിറ്റ്മാനെ ബെറന്‍ഡോര്‍ഫിന്റെ ബൗളിങില്‍ ആദം സാംപ പിടികൂടി (ഇന്ത്യ ഒന്നിന് 14).

കോലി-രാഹുല്‍ സഖ്യം

കോലി-രാഹുല്‍ സഖ്യം

രോഹിത് തുടക്കത്തില്‍ പുറത്തായെങ്കിലും രാഹുലിന് കൂട്ടായി നായകന്‍ വിരാട് കോലിയെത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് വേഗം കൂടി. ഇരുവരും മികച്ച ബാറ്റിങിലൂടെ ടീമിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി മുന്നേറവെയാണ് കോലിയെ പുറത്താക്കി ഓസീസ് നിര്‍ണായക ബ്രേക്ക്ത്രൂ നേടിയത്. സാംപയുടെ ബൗളിങില്‍ വമ്പനടിക്കു ശ്രമിച്ച കോലിയെ ബൗണ്ടറി ലൈനിന് അരികില്‍ കോള്‍ട്ടര്‍ നൈല്‍ പിടികൂടി (രണ്ടിന് 69)

പന്ത് റണ്ണൗട്ട്

പന്ത് റണ്ണൗട്ട്

വെടിക്കെട്ട് താരം റിഷഭ് പന്തില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യകരമായ രീതിയില്‍ താരം റണ്ണൗട്ടായി. അഞ്ചു പന്തില്‍ നിന്നും മൂന്നു റണ്‍സ് മാത്രമെടുത്ത പന്തിനെ ബെറന്‍ഡോര്‍ഫിന്റെ ഉജ്ജ്വല ഫീല്‍ഡിങില്‍ ഹാന്‍ഡ്‌സോംബ് റണ്ണൗട്ടാക്കുകയായിരുന്നു.

രാഹുലും മടങ്ങി

രാഹുലും മടങ്ങി

അര്‍ധസെഞ്ച്വറിയുമായി ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച രാഹുല്‍ പക്ഷെ വ്യക്തിഗത സ്‌കോറിലേക്ക് ഒരു റണ്‍സ് കൂടി നേടുന്നതിന് മുമ്പ് ക്രീസ് വിട്ടു. കോള്‍ട്ടര്‍ നൈലാണ് രാഹുലിന്റെ മികച്ച ഇന്നിങ്‌സിന് തിരശീലയിട്ടത്. 36 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 50 റണ്‍സ് നേടിയ രാഹുലിനെ കോള്‍ട്ടര്‍ നൈലിന്റെ ബൗളിങില്‍ ഫിഞ്ച് പിടികൂടുകയായിരുന്നു (നാലിന് 94).

കൂട്ടത്തകര്‍ച്ച

കൂട്ടത്തകര്‍ച്ച

പിന്നീട് കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യക്കു നേരിടേണ്ടിവന്നത്. ടീം സ്‌കോറിലേക്ക് 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി ഇന്ത്യക്കു നഷ്ടമായി. ദിനേഷ് കാര്‍ത്തികിനെ (1) കോള്‍ട്ടര്‍ നൈല്‍ ബൗള്‍ഡാക്കിയപ്പോള്‍ ക്രുനാല്‍ പാണ്ഡ്യയെ (1) കോള്‍ട്ടര്‍ നൈലിന്റെ ബൗളിങില്‍ മാക്‌സ്‌വെല്‍ പിടികൂടി.
ഉമേഷ് യാദവാണ് (2) അവസാനമായി പുറത്തായത്. ഉമേഷിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു (ഏഴിന് 109).

Story first published: Sunday, February 24, 2019, 22:30 [IST]
Other articles published on Feb 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+