കംഗാരുക്കളോടു കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ, ഇനി ഏകദിന പോരാട്ടങ്ങള്‍

ഹൈദരാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ശനിയാഴ്ച തുടക്കമാവും. ഹൈദരാബാദിലാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി. ഉച്ചയ്ക്ക് 1.30ാണ് മല്‍സരം ആരംഭിക്കുന്നത്. രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഓസീസിനേടേറ്റ തോല്‍വിക്കു ഏകദിനത്തില്‍ കണക്കു ചോദിക്കാനുറച്ചാവും കോലിപ്പട ഇറങ്ങുക.
രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ അവരുടെ ആദ്യത്തെ ടി20 പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയാണ് ശനിയാഴ്ച ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ ജയത്തോടെ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കു പറക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ഷമി, കുല്‍ദീപ് തിരിച്ചെത്തും
നേരത്തേ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പോരായ്മ ബൗളര്‍മാരുടെ മോശം പ്രകടനായിരുന്നു. ജസ്പ്രീത് ബുംറയൊഴികെ ബൗളിങില്‍ മറ്റാരും തിളങ്ങിയില്ല. കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കെല്ലാം ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയിരുന്നു. ഇവരില്‍ ഷമിയും കുല്‍ദീപും ഏകദിന പരമ്പരയില്‍ തിരിച്ചെത്തും. ഭുവി അവസാന മൂന്നു ഏകദിനങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ.
ഷമിയുടയും കുല്‍ദീപിന്റെയും മടങ്ങിവരവ് ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ച വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

പന്തിനെ ഒഴിവാക്കിയേക്കും
യുവതാരം റിഷഭ് പന്തിനെ ആദ്യ ഏകദിനത്തില്‍ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കാനാണ് സാധ്യത. ടി20 പരമ്പരയില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് പന്തായിരുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും വെറും നാലു റണ്‍സാണ് പന്തിന് നേടാനായത്. ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടുന്ന പന്തില്‍ നിന്നും ഇത്രയും മോശം പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം, ടി20യില്‍ രണ്ടു മല്‍സരങ്ങളിലും തിളങ്ങി ഫോമിലേക്കു തിരിച്ചെത്തിയ ലോകേഷ് രാഹുലിന് ആദ്യ ഏകദിനത്തിലും അവസരം ലഭിക്കും. ടി20യില്‍ ഓപ്പണറായാണ് താരം കളിച്ചതെങ്കിലും ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇറക്കാനാണ് സാധ്യത.

സാധ്യതാ ടീം
ഇന്ത്യ- വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, വിജയ് ശങ്കര്‍/ കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, അലെക്‌സ് കറെ, ഉസ്മാന്‍ ഖവാജ, ഡാര്‍സി ഷോര്‍ട്ട്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, പാറ്റ് കമ്മിന്‍സ്, നതാവന്‍ കോള്‍ട്ടര്‍ നൈല്‍, ആദം സാംപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications