Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: മനീഷ് പാണ്ഡെയ്ക്ക് പകരം ഹര്‍ദിക്, ചോദ്യമുയര്‍ത്തി സഞ്ജയ് മഞ്ജരേക്കര്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മനീഷ് പാണ്ഡെയെ തഴഞ്ഞ് ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് സഞ്ജയ് മഞ്ജരേക്കര്‍. ട്വിറ്ററിലൂടെയായിരുന്നു മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് പ്ലേയിങ് ഇലവനെ വിമര്‍ശിച്ചത്. ഹര്‍ദിക് 50 ഓവറിലെ മികച്ച ബാറ്റ്‌സ്മാനോ?ഞാന്‍ മനീഷ് പാണ്ഡെയ്‌ക്കൊപ്പമെന്നായിരുന്നു സഞ്ജയുടെ ആദ്യ പോസ്റ്റ്. ഇതിനെ വിമര്‍ശിച്ച് ആരാധകര്‍ കമന്റിട്ടപ്പോള്‍ ഹര്‍ദികിന്റെയും മനീഷിന്റെയും ഏകദിന ശരാശരികള്‍ പറഞ്ഞാണ് സഞ്ജയ് മറുപടി നല്‍കിയത്.

ഐപിഎല്ലില്‍ ഹര്‍ദികും മനീഷും തിളങ്ങിയിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇന്ത്യക്ക് കൂടുതല്‍ ചെയ്യുക മനീഷിനെ തന്നെയാവും. ഓള്‍റൗണ്ടറെന്ന നിലയിലാണ് ഹര്‍ദിക്കിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. എന്നാല്‍ പരിക്കിന് ശേഷം ഹര്‍ദിക് പന്തെറിഞ്ഞിട്ടില്ല. ഇത്തവണത്തെ ഐപിഎല്ലിലും ഹര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. ഇന്ത്യക്കുവേണ്ടി 54 ഏകദിന മത്സരം കളിച്ചിട്ടുള്ള ഹര്‍ദിക് 29.91 ശരാശരിയില്‍ 957 റണ്‍സാണ് നേടിയിട്ടുള്ളത്. നാല് അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്.

sanjaymanjrekar

83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മനീഷ് പാണ്ഡെ 26 ഏകദിനങ്ങളാണ് കളിച്ചിട്ടുള്ളത്. 35.14 ശരാശരിയില്‍ 492 റണ്‍സാണ് മനീഷ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവിലെ ബാറ്റിങ് അവസ്ഥകള്‍ പരിഗണിക്കുമ്പോള്‍ മനീഷ് പാണ്ഡെ തന്നെയായിരുന്നു ഹര്‍ദിക്കിനെക്കാള്‍ ഇന്ത്യക്ക് ആവിശ്യമുണ്ടായിരുന്നത്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കും. കൂടാതെ ധോണി വിരമിച്ചതിനാല്‍ മധ്യനിരയിലെ വിടവ് നികത്തുക എളുപ്പമല്ല. മധ്യനിരയില്‍ മികച്ച റെക്കോഡുള്ള മനീഷെത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര അല്‍പ്പം കൂടി ശക്തമാകുമായിരുന്നു.

ഇടവേളയ്ക്ക് ശേഷം സഞ്ജയ് മഞ്ജരേക്കര്‍ വീണ്ടും കമന്റേറ്ററി പാനലില്‍ ഇടം പിടിച്ചിരിക്കുകയാണ്. നേരത്തെ രവീന്ദ്ര ജഡേജയെ വ്യക്തിപരമായി വിമര്‍ശിച്ചതിന്റെ പേരില്‍ വലിയ വിവാദമാവുകയും സഞ്ജയ്‌നെ ബിസിസി ഐ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് നിരവധി തവണ മാപ്പ് പറഞ്ഞ അദ്ദേഹം ഐപിഎല്ലിലെ കമന്ററി പാനലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിസിസി ഐക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ വന്നതോടെ ട്വിറ്ററില്‍ അദ്ദേഹം വിമര്‍ശനവും ഉന്നയിച്ചിരുന്നു. പിന്നീട് ഓസീസ് പരമ്പരയ്ക്കുള്ള കമന്ററി പാനലില്‍ സഞ്ജയെ ഉള്‍പ്പെടുത്തുകയായിരുന്നു. വ്യക്തിപരമായ രീതിയിലേക്ക് വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് സഞ്ജയും ജഡേജയും തമ്മില്‍ വലിയ വാക്‌പോരാട്ടമാണ് ട്വിറ്ററില്‍ നടത്തിയത്.

Story first published: Friday, November 27, 2020, 13:48 [IST]
Other articles published on Nov 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+