ഇന്ത്യന്‍ കടുവകളെ ഓസീസ് കിടുവ പിടിച്ചു, നാണക്കേട്, റെക്കോഡുകള്‍ ഇതാ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരിക്കലും മറക്കാനാവാത്ത മത്സരമായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനം. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ മൈതാനത്ത് അനായാസമായാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചെടുത്തത്. ഇന്ത്യ പടുത്തുയര്‍ത്തിയ 256 റണ്‍സ് വിജലക്ഷ്യത്തെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് സന്ദര്‍ശകര്‍ മറികടന്നത്. ജസ്പ്രീത് ബൂംറയുള്‍പ്പെടെയുള്ള ബൗളിങ്‌നിരയെ കാഴ്ചക്കാരാക്കി ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും സെഞ്ച്വറിയും നേടി. സമീപകാലത്തായി വമ്പന്‍ ജയം മാത്രം ആഘോഷിച്ചിട്ടുള്ള കോലിപ്പടയ്ക്ക് ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയായി ഈ തോല്‍വി. ഒന്നാം ഏകദിനത്തിലൂടെ ഒരുപിടി റെക്കോഡുകളും പിറന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ വലിയ ജയം
മുംബൈയില്‍ ഇന്ത്യക്കെതിരേ 10 വിക്കറ്റിന് ജയിച്ചതാണ് ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ വലിയ ജയം. ആദ്യമായാണ് ഇന്ത്യക്കെതിരേ 10 വിക്കറ്റിന് ഓസ്‌ട്രേലിയ വിജയിക്കുന്നത്. ഡേവിഡ് വാര്‍ണര്‍ (128), ആരോണ്‍ ഫിഞ്ച് (110) എന്നിവരുടെ ബാറ്റിങ്ങാണ് സന്ദര്‍ശകരായ ഓസ്‌ട്രേലിയയെ തുണച്ചത്. വാര്‍ണര്‍ 112 പന്തില്‍ 17 ഫോറും മൂന്ന് സിക്‌സും ഫിഞ്ച് 114 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും നേടി. വാര്‍ണറാണ് കളിയിലെ താരം.

ഇന്ത്യയുടെ 10 വിക്കറ്റ് തോല്‍വികള്‍
ഇത് അഞ്ചാം തവണയാണ് ഇന്ത്യ 10 വിക്കറ്റിന് തോല്‍ക്കുന്നത്. 1981 ല്‍ ന്യൂസീലന്‍ഡിനോടും 1997ല്‍ വെസ്റ്റ് ഇന്‍ഡിസിനോടും 2000ല്‍ ദക്ഷിണാഫ്രിക്കയോടും 2005ല്‍ ദക്ഷിണാഫ്രിക്കയോടുമാണ് ഇതിന് മുമ്പ് ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ആദ്യമായാണ് ഇന്ത്യ ഏകദിനത്തില്‍ 10 വിക്കറ്റിന് തോല്‍ക്കുന്നത്.

പിന്തുടര്‍ന്നുള്ള വലിയ രണ്ടാമത്തെ ജയം
വിക്കറ്റ് നഷ്ടപ്പെടാതെ പിന്തുടര്‍ന്ന് ജയിക്കുന്ന വലിയ രണ്ടാമത്തെ സ്‌കോറാണിത്. 2017ല്‍ ബംഗ്ലാദേശിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയും ക്വിന്റന്‍ ഡീകോക്കും ചേര്‍ന്ന് 279 റണ്‍സ് മറികടന്നതാണ് ഈ പട്ടികയിലെ വലിയ ജയം. ഇന്ത്യക്കെതിരേ വിക്കറ്റ് നഷ്ടപ്പെടാതെ 256 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ മറികടന്നത്.
ഐ ലീഗ്; നെറോക്കയ്ക്ക് ജയം, മോഹന്‍ ബഗാനെ തളച്ച് പഞ്ചാബ്

ഇന്ത്യക്കെതിരായ മികച്ച കൂട്ടുകെട്ട്
ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 258 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. നേരത്തെ 2016ല്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ സ്റ്റീവ് സ്മികത്തും ജോര്‍ജ് ബെയ്‌ലും ചേര്‍ന്നെടുത്ത 242 റണ്‍സിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications