Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തിലും ആധിപത്യം തുടരാന്‍ ടീം ഇന്ത്യ... സിഡ്‌നിയൊരുങ്ങി സൂപ്പര്‍ പോരിന്

ഏകദിനത്തിലും ആധിപത്യം തുടരാന്‍ ടീം ഇന്ത്യ | Oneindia Malayalam

സിഡ്‌നി: കിരീടവിജയത്തോടെ തന്നെ ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കാനുറച്ച് ടീം ഇന്ത്യ തങ്ങളുടെ മൂന്നാം ദൗത്യത്തിന് ഇറങ്ങുന്നു. ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ശനിയാഴ്ച സിഡ്‌നിയില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് കളി തുടങ്ങുന്നത്.

നേരത്തേ നടന്ന ടി20 പരമ്പര സമനിലയിലാക്കുകയും ടെസ്റ്റ് പരമ്പര പോക്കറ്റിലാക്കുകയും ചെയ്ത ഏകദിനത്തിലും തങ്ങളുടെ ആധിപത്യം തുടരാമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്കു അടിയറവ് വച്ചതിന്റെ ക്ഷീണം ഏകദിനത്തില്‍ തീര്‍ക്കാനായിരിക്കും കംഗാരുപ്പടയുടെ ലക്ഷ്യം.

 കണക്കുകളില്‍ ഓസീസ്

കണക്കുകളില്‍ ഓസീസ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇതുവരെ നടന്ന ഏകദിന മല്‍സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വകയില്ല. ഇതുവരെ 118 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇവയില്‍ 73ലും ജയം ഓസീസിനായിരുന്നു. 45 മല്‍സരങ്ങളില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്.
സിഡ്‌നിയില്‍ ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയപ്പോഴും ഓസീസിന്റെ ആധിപത്യമാണ് കണ്ടത്. ഇവിടെ നടന്ന 18 ഏകദിനങ്ങളില്‍ 15ലും കംഗാരുക്കൂട്ടം വെന്നിക്കൊടി പാറിച്ചിരുന്നു. രണ്ടെണ്ണം മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

അവസാന മല്‍സരത്തില്‍ ഇന്ത്യ

അവസാന മല്‍സരത്തില്‍ ഇന്ത്യ

സിഡ്‌നിയില്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ ഓസീസിനെ തകര്‍ത്തുവിടാനായത് ഇന്ത്യക്കു പ്രചോദമാവും. 2016ലാണ് ഇവിടെ അവസാനമായി ഇരുടീമും കൊമ്പുകോര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 330 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ ഇന്ത്യ വിട്ടുകൊടുത്തില്ല. ഇതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ഇന്ത്യ മികച്ച ഫോമില്‍

ഇന്ത്യ മികച്ച ഫോമില്‍

മികച്ച പ്രകടനമാണ് ഏകദിനത്തില്‍ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരേയൊരു ഏകദിന പരമ്പര മാത്രമേ ഇന്ത്യക്കു നഷ്ടമായിട്ടുള്ളൂ. ബാറ്റിങില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍. ശിഖര്‍ ധവാനും വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ്.
ബൗളിങില്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഭുവനേശ്വര്‍ കുമാറിനും ഖലീല്‍ അഹമ്മദിനും നികത്താനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. സ്പിന്നര്‍ കുല്‍ദീപ് യാദവാകും ഓസീസിന് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക.

പാണ്ഡ്യയും രാഹുലും ഇല്ല

പാണ്ഡ്യയും രാഹുലും ഇല്ല

ആദ്യ ഏകദിനത്തിനു തയ്യാറെടുക്കുന്ന ഇന്ത്യക്കു ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെയും ലോകേഷ് രാഹുലിന്റെയും അപ്രതീക്ഷിത വിലക്ക് തിരിച്ചടിയായേക്കും. ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് ഇരുവരെയും രണ്ടു മല്‍സരങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ബിസിസിഐ വിലക്കിയത്.
പാണ്ഡ്യക്കും രാഹുലിനും പകരം ആരൊക്കെ പ്ലെയിങ് ഇലവനില്‍ എത്തുമെന്ന കാര്യം ഇവനിയും ഉറപ്പായിട്ടില്ല.

മുടന്തുന്ന കംഗാരുക്കൂട്ടം

മുടന്തുന്ന കംഗാരുക്കൂട്ടം

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും വെടിക്കട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും അഭാവം ഓസീസിനെ സാരമായി ബാധിച്ചിട്ടുണ്ട്. വിലക്ക് മൂലം പുറത്തിരിക്കുന്ന ഇരുവരുടെയും അഭാവം നികത്താന്‍ ഇതുവരെ അവര്‍ക്കായിട്ടില്ല. 2017 ജനുവരിക്കു ശേഷം ഒരു ഏകദിന പരമ്പര പോലും ഓസീസിന് നേടാനായിട്ടില്ല. പാകിസ്താനെതിരേയാണ് അവര്‍ അവസാനമായി ഏകദിന പരമ്പര കൈക്കലാക്കിയത്. പിന്നീട് 21 ഏകദിനങ്ങളില്‍ കളിച്ചെങ്കിലും ജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രം.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലെക്‌സ് കറേ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, പീറ്റര്‍ സിഡ്ല്‍, ആദം സാംപ, ജൈ റിച്ചാര്‍ഡ്‌സണ്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്.

Story first published: Friday, January 11, 2019, 10:53 [IST]
Other articles published on Jan 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+