വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ഏകദിനം: തുടക്കം പതറി, പിന്നെ കസറി ഇന്ത്യ... കോലിപ്പടയ്ക്ക് ആറ് വിക്കറ്റ് വിജയം

ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍

By Manu
1
45585

ഹൈദരാബാദ്: തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം ടീം ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ആറു വിക്കറ്റിന്റെ ജയമാണ് കോലിപ്പട ആഘോഷിച്ചത്. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ഏഴു വിക്കറ്റിന് 236 റണ്‍സില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. മറുപടിയില്‍ തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ ജയം വരുതിയിലാക്കി. 48.2 ഓവറില്‍ നാലു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം മറികടന്നു.

1

നാലാം വിക്കറ്റില്‍ എംഎസ് ധോണി- കേദാര്‍ ജാദവ് സഖ്യത്തിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ നാലു വിക്കറ്റിന് 99 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത് ഈ ജോടിയാണ്. 141 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരുമുണ്ടാക്കിയത്. ജാദവ് 81 റണ്‍സുമായും ധോണി 59 റണ്‍സുമായും പുറത്താവാതെ നിന്നു. 87 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ജാദവിന്റെ ഇന്നിങ്‌സെങ്കില്‍ ധോണി 72 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സറും നേടി. രോഹിത് ശര്‍മ (37), ശിഖര്‍ ധവാന്‍ (0), ക്യാപ്റ്റന്‍ വിരാട് കോലി (44), അമ്പാട്ടി റായുഡു (13) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.

നേരത്തേ ഓപ്പണര്‍ ഉസ്മാന്‍ കവാജയ്ക്കു (50) മാത്രമേ ഓസീസ് നിരയില്‍ ഫിഫ്റ്റി തികയ്ക്കാനായുള്ളൂ. അപകടകാരിയായ ഗ്ലെന്‍ മാക്‌സ് വെല്‍ 40 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസ് 37ം അലെക്‌സ് കറേ 36 റണ്‍സും നേടി. 76 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കവാജ ഓസീസിന്റെ ടോപ്‌സ്‌കോററായത്. രണ്ടു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ഓസീസിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. കേദാര്‍ ജാദവിന് ഒരു വിക്കറ്റ് ലഭിച്ചു.

ടോസിനു ശേഷം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആഷ്ടണ്‍ ടേര്‍ണര്‍ ഈ കളിയിലൂടെ ഓസീസിനായി അരങ്ങേറ്റം കുറിച്ചു. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ കവാജ, മാര്‍ക്കസ് സ്റ്റോയ്ണിസ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആഷ്ടണ്‍ ടേര്‍ണര്‍, അലെക്‌സ് കറേ, നതാന്‍ കോള്‍ട്ടര്‍നൈല്‍, പാറ്റ് കമ്മിന്‍സ്, ആദം സാംപ, ജാസണ്‍ ബെറന്‍ഡോര്‍ഫ്.

വീണ്ടും ഫ്‌ളോപ്പായി ഫിഞ്ച്

വീണ്ടും ഫ്‌ളോപ്പായി ഫിഞ്ച്

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോവുന്ന ഓസീസ് നായകന്‍ ഫിഞ്ചിനെ ഈ കളിയിലും നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. രണ്ടാം ഓവറിലെ മൂന്നാമത്തെ പന്തില്‍ ഫിഞ്ചിനെ ഇന്ത്യ പവലിയനിലേക്കു അയച്ചു. ബുംറയുടെ ബൗളിങില്‍ ധോണിക്ക് അനായാസ ക്യാച്ച് നല്‍കിയാണ് അദ്ദേഹം ക്രീസ് വിട്ടത്. ഫിഞ്ച് പുറത്തായപ്പോള്‍ ഓസീസിന്റെയും അക്കൗണ്ട് തുറന്നിരുന്നില്ല. മുഹമ്മദ് ഷമിയുടെ ആദ്യ ഓവര്‍ മെയ്ഡനായിരുന്നു.

മികച്ച കൂട്ടുകെട്ട്

മികച്ച കൂട്ടുകെട്ട്

ഫിഞ്ചിനെ തുടക്കത്തില്‍ മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഉസ്മാന്‍ കവാജ- മാര്‍ക്കസ് സ്റ്റോയ്ണിസ് സഖ്യം മികച്ച കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റി. 87 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് ഇന്ത്യ നിര്‍ണായക ബ്രേക്ക്ത്രൂ നേടിയത്. കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്നതില്‍ കേമനായ കേദാര്‍ ജാദവാണ് ഇത്തവണയും ടീമിന്റെ രക്ഷകനായത്.
അപകടകാരിയായ സ്റ്റോയ്ണിസിനെ ജാദവ് നായകന്‍ വിരാട് കോലിക്കു സമ്മാനിക്കുകയായിരുന്നു. 53 പന്തില്‍ ആറു ബൗണ്ടറികളോടെ 37 റണ്‍സാണ് താരം നേടിയത്.

കവാജയും പുറത്ത്

കവാജയും പുറത്ത്

സ്റ്റോയ്ണിസിനെ പുറത്താക്കി ടീം സ്‌കോറിലേക്ക് 10 റണ്‍സ് കൂടി നേടുമ്പോഴേക്കും ഔഓപ്പണര്‍ കവാജയെയും ഇന്ത്യ മടക്കി. പൊരുതി നേടിയ ഫിഫ്റ്റിയുമായി ടീമിനെ മുന്നോട്ട് നയിച്ച കവാജയുടെ അന്തകനായത് കുല്‍ദീപ് യാദവാണ്. ടീം സ്‌കോര്‍ 97ല്‍ വച്ച് കവാജയെ കുല്‍ദീപിന്റെ ബൗളിങില്‍ വിജയ് ശങ്കര്‍ ക്യാച്ചെടുക്കുകയായിരുന്നു. 76 പന്തുകള്‍ നേരിട്ട കവാജ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 50 റണ്‍സാണ് നേടിയത്.

ഹാന്‍ഡ്‌സോംബിനെ മടക്കി കുല്‍ദീപ്

ഹാന്‍ഡ്‌സോംബിനെ മടക്കി കുല്‍ദീപ്

വമ്പനടിക്കാരനായ ഇന്ത്യ പിന്നീട് ഔട്ടാക്കിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം 36 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിക്കവെയാണ് കുല്‍ദീപ് ഇന്ത്യക്കു നാലാം വിക്കറ്റ് സമ്മാനിച്ചത്. 19 റണ്‍സെടുത്ത ഹാന്‍ഡ്‌സോംബിനെ കുല്‍ദീപിന്റെ ബൗളിങില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകായായിരുന്നു. ഓസീസ് നാലിന് 133.

ഷമിയുടെ തിരിച്ചുവരവ്

ഷമിയുടെ തിരിച്ചുവരവ്

ആദ്യ സ്‌പെല്ലില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ മുഹമ്മദ് ഷമിക്ക് പക്ഷെ രണ്ടാം സ്‌പെല്ലിലാണ് അര്‍ഹിച്ച വിക്കറ്റ് ലഭിച്ചത്. അരങ്ങേറ്റക്കാരനായ ആഷ്ടണ്‍ ടേര്‍ണറായിരുന്നു ഷമിയുടെ ഇര. 23 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 21 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തിയ ടേര്‍ണറെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. ടീം സ്‌കോര്‍ 169ലാണ് താരത്തിന്റെ മടക്കം.

മാക്‌സ്‌വെല്‍ ഭീഷണി ഇത്തവണയില്ല

മാക്‌സ്‌വെല്‍ ഭീഷണി ഇത്തവണയില്ല

ടി20യിലെ രണ്ടാമത്തെ കളിയില്‍ അപരാജിത സെഞ്ച്വറിയുമായി ഇന്ത്യയുടെ അന്തകനായ മാക്‌സ്‌വെല്ലിനെ ഇത്തവണ വലിയ സ്‌കോര്‍ നേടാന്‍ കോലിയും സംഘവും അനുവദിച്ചില്ലാണ്. ഷമിയാണ് ഓസീസിന്റെ ഏറ്റവും വിലപ്പെട്ട വിക്കറ്റ് ഇന്ത്യക്കു സമ്മാനിച്ചത്. മികച്ച ഫോമില്‍ കളിച്ച മാക്‌സ്‌വെല്ലിനെ ഫിഫ്റ്റിക്ക് 10 റണ്‍സ് അകലെ വച്ച് ഷമി ബൗള്‍ഡാക്കി. 51 പന്തുകളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഓസീസ് ആറിന് 173.

ഇന്ത്യക്കു മോശം തുടക്കം

ഇന്ത്യക്കു മോശം തുടക്കം

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ നതാന്‍ കോള്‍ട്ടര്‍ നൈല്‍ ധവാനെ മാക്‌സ്‌വെല്ലിന് സമ്മാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത് നാലു റണ്‍സ് മാത്രം.
ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ധവാന്റെ മോശം ഫോം ഇന്ത്യക്കു തീര്‍ച്ചയായും തലവേദനയാവും. കഴിഞ്ഞ ടി20 പരമ്പരയിലും അദ്ദേഹം കുറഞ്ഞ സ്‌കോറിന് പുറത്തായിരുന്നു.

കോലിയെ പുറത്താക്കി സാംപയുടെ ഷോക്ക്

കോലിയെ പുറത്താക്കി സാംപയുടെ ഷോക്ക്

ക്യാപ്റ്റന്‍ കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്നതോടെ ഇന്ത്യ തുടക്കത്തിലെ ഷോക്കില്‍ നിന്നും കരകയറി. 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഈ ജോടി ഇന്ത്യയെ അനായാസ ജയത്തിലേക്കു നയിക്കവെയാണ് യുവ സ്പിന്നര്‍ ആദം സാംപയിലൂടെ ഓസീസിന്റെ പ്രഹരം. മികച്ച ഫോമില്‍ ബാറ്റ് വീശിയ കോലിയെ സാംപ വിക്കറ്റിനു മുന്നില്‍ കുരുക്കി. 45 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 44 റണ്‍സാണ് അദ്ദേഹം നേടിയത്.

രോഹിത്തും മടങ്ങി

രോഹിത്തും മടങ്ങി

തന്റെ സ്ഥിരം ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ വിഷമിക്കുന്ന രോഹിത്തിനെയാണ് കളിയിലുടനീളം കണ്ടത്. തട്ടിയും മുട്ടിയും നിന്ന് റണ്‍സെടുത്ത രോഹിത്തിന് അധികം ആയുസ്സുണ്ടായില്ല. കോലി മടങ്ങി 15 റണ്‍സ് കൂടി നേടുമ്പോഴേക്കും രോഹിത്തും ക്രീസ് വിട്ടു. കോള്‍ട്ടര്‍ നൈലിനാണ് വിക്കറ്റ്.
66 പന്തുകളില്‍ അഞ്ചു ബൗണ്ടറികളോടെ 37 റണ്‍സ് നേടിയ രോഹിത്തിനെ കോള്‍ട്ടര്‍ നൈലിന്റെ ബൗളിങില്‍ ഓസീസ് നായകന്‍ ഫിഞ്ച് പിടികൂടി (ഇന്ത്യ മൂന്നിന് 95).

ക്ലിക്കാവാതെ റായുഡു

ക്ലിക്കാവാതെ റായുഡു

ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന അമ്പാട്ടി റായുഡു പക്ഷെ ഈ കളിയില്‍ നിരാശപ്പെടുത്തി. മാച്ച് വിന്നിങ് ഇന്നിങ്‌സുമായി ടീമിന്റെ ഹീറോയാവാന്‍ ലഭിച്ച അവസരം താരം പാഴാക്കുകയായിരുന്നു. 13 റണ്‍സാണ് റായുഡുവിന് നേടാനായത്. 19 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 13 റണ്‍സെടുത്ത റായുഡുവിനെ പുറത്താക്കിയത് സാംപയാണ്. വിക്കറ്റ് കീപ്പര്‍ അലെക്‌സ് കറേയാണ് ക്യാച്ചെടുത്തത്. റായുഡു കൂടി മടങ്ങിയതോടെ ഇന്ത്യ നാലിന് 99 റണ്‍സെന്ന നിലയിലേക്കു വീണു.

Story first published: Saturday, March 2, 2019, 21:35 [IST]
Other articles published on Mar 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X