വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിനം: കരുത്ത്, ദൗര്‍ബല്യം, സാധ്യതാ ഇലവന്‍, അറിയേണ്ടതെല്ലാം

സിഡ്‌നി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ആരംഭം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ സിഡ്‌നിയില്‍ നടക്കും. മികച്ച താരനിരയുമായാണ് ഇരു ടീമും ഇറങ്ങുന്നത്. ആതിഥേയരെന്ന നിലയില്‍ കരുത്ത് ഓസീസിന് തന്നെയാണ്. എന്നാല്‍ മികച്ച താരനിരയുള്ള ഇന്ത്യ കംഗാരുക്കളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സോണി സിക്‌സ്,സോണി ടെന്‍ 1,സോണി ടെന്‍ 3,സോണി ലൈവ്,ഡിഡി നാഷണല്‍ ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

രോഹിതിന്റെ അഭാവത്തില്‍ ഇന്ത്യ

രോഹിതിന്റെ അഭാവത്തില്‍ ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരേ മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും രോഹിത് ശര്‍മയുടെ അഭാവം വലിയ തിരിച്ചടി നല്‍കിയേക്കും. ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡുള്ള താരവും ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള നിലവിലെ ഇന്ത്യന്‍ താരവുമാണ് രോഹിത്. ഹിറ്റ്മാന്റെ അഭാവത്തില്‍ ശിഖര്‍ ധവാനോടൊപ്പം ഓപ്പണറായി കെ എല്‍ രാഹുലോ മായങ്ക് അഗര്‍വാളോ ഇറങ്ങിയേക്കും. എംഎസ് ധോണിയുടെ അഭാവത്തില്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകാനാണ് സാധ്യത കൂടുതല്‍.

ഹര്‍ദിക് പാണ്ഡ്യ

മധ്യനിരയില്‍ ധോണിക്ക് പകരം വെക്കാന്‍ ആരെന്നത് വലിയ ചോദ്യമാണ്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയത് ടീമിന് കരുത്ത് പകരും. ഓസീസിലെ വേഗമൈതാനത്ത് നാല് ഫാസ്റ്റ് ബൗളേഴ്‌സിനെ ഇന്ത്യ പരിഗണിച്ചേക്കും. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,നവദീപ് സൈനി തുടങ്ങിയവരെല്ലാം ഐപിഎല്ലില്‍ തിളങ്ങി മിന്നും ഫോമിലാണ് പരമ്പരക്കെത്തുന്നത്. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമില്‍ ഇടം പിടിച്ചേക്കും.

കരുത്തുറ്റ നിരയുമായി ആതിഥേയര്‍

കരുത്തുറ്റ നിരയുമായി ആതിഥേയര്‍

മികച്ച ഓള്‍റൗണ്ടര്‍മാരുടെ കരുത്തിലാണ് ഓസീസ് എത്തുന്നത്. ഇംഗ്ലണ്ട് പരമ്പര കളിക്കാതിരുന്ന സ്റ്റീവ് സ്മിത്ത് ഓസീസ് ടീമിലേക്ക് മടങ്ങിയെത്തിയത് കരുത്ത് പകരും. ഓപ്പണിങ്ങില്‍ അടിച്ച് തകര്‍ക്കാന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണറും ഉണ്ടാകും. ലാബുഷാനെയുടെ മധ്യനിരയിലെ സാന്നിധ്യം ഓസീസിന് കൂടുതല്‍ കെട്ടുറപ്പ് നല്‍കും. ഐപിഎല്ലില്‍ തിളങ്ങിയില്ലെങ്കിലും ഗ്ലെന്‍ മാക്‌സ് വെല്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ മാക്‌സ് വെല്‍ തിളങ്ങിയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തും. പേസര്‍മാരായി പാറ്റ് കമ്മിന്‍സിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും ഇറങ്ങിയേക്കും. സ്പിന്‍ നിരയില്‍ ആദം സാംബ ടീമില്‍ ഇടം പിടിക്കാനാണ് സാധ്യത.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, യുസ്‌വേന്ദ്ര ചഹാല്‍.

ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ലാബുഷാനെ, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്‌സ് ക്യാരി, സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംബ.

Story first published: Thursday, November 26, 2020, 16:40 [IST]
Other articles published on Nov 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X