Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്യം ചരിത്രവിജയം, ഇന്ത്യയിറങ്ങുന്നു ആദ്യ അങ്കത്തിന്... കോലിപ്പടയ്ക്ക് അഡ്‌ലെയ്ഡില്‍ അടിതെറ്റുമോ?

അഡ്‌ലെയ്ഡ്: ടീം ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ തുടങ്ങുന്നു. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരത്തിന് വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് കളി ആരംഭിക്കുന്നത്. ജയത്തോടെ തന്നെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം. പേസും ബൗണ്‍സുമുള്ള അഡ്‌ലെയ്ഡിലെ പിച്ചില്‍ വിരാട് കോലിക്കും സംഘത്തിനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പയില്‍ 1-1ന്റെ സമനില പിടിച്ചുവാങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ അഡ്‌ലെയ്ഡിലെത്തുന്നത്.

മുന്‍തൂക്കം ഓസ്‌ട്രേലിയക്ക്

മുന്‍തൂക്കം ഓസ്‌ട്രേലിയക്ക്

ടെസ്റ്റില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കെതിരേ ഓസീസിന് തന്നെയാണ് മേല്‍ക്കൈ. 94 ടെസ്റ്റുകളിലാണ് ഉരുടീമും ഇതുവരെ കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇതില്‍ 41ലും ജയം കംഗാരുക്കള്‍ക്കൊപ്പമായിരുന്നു. 26 ടെസ്റ്റുകളിലാണ് ഇന്ത്യക്കു ജയിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇന്ത്യ ജയിച്ചതിനേക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ (27) സമനിലയില്‍ കലാശിക്കുകയും ചെയ്തു.

ലക്ഷ്യം കന്നി പരമ്പര

ലക്ഷ്യം കന്നി പരമ്പര

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഇത്തവണ ഈ നാണക്കേട് മായ്ച്ച് കോലിയും സംഘവും ചരിത്രം തിരുത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.
സമീപകാലത്തെ മികച്ച പ്രകടനങ്ങളും ഓസ്‌ട്രേലിയന്‍ നിരയില്‍ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലെന്നതും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. വിലക്ക് മൂലം ഇരുതാരങ്ങളും ടീമിന് പുറത്താണ്.

പൃഥ്വിയുടെ അഭാവം

പൃഥ്വിയുടെ അഭാവം

മിന്നുന്ന ഫോമിലുള്ള ഓപ്പണറും യുവതാരവുമായ പൃഥ്വി ഷായുടെ അഭാവം ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു തിരിച്ചടിയാണ്. ഓസ്‌ട്രേലിയന്‍ ഇലവനെതിരായ ചതുര്‍ദിന പരിശീലന മല്‍സരത്തിനിടെയേറ്റ പരിക്കാണ് പൃഥ്വിക്കു വിനയായത്. കളിയില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
ആദ്യ ടെസ്റ്റില്‍ പൃഥ്വിയുടെ പകരക്കാരനായി ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ ഇവരിലൊരാള്‍ ഓപ്പണിങില്‍ ഇറങ്ങിയേക്കും. മുരളി വിജയ് ആയിരിക്കും ടീമിന്റെ മറ്റൊരു ഓപ്പണര്‍. കഴിഞ്ഞ പരിശീലന മല്‍സരത്തില്‍ വിജയ് സെഞ്ച്വറി നേടിയിരുന്നു.

ഓസീസ് സമ്മര്‍ദ്ദത്തില്‍

ഓസീസ് സമ്മര്‍ദ്ദത്തില്‍

സ്മിത്തും വാര്‍ണറും പുറത്തായതോടെ ഓസീസ് ടീമിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയാണ് കംഗാരുപ്പട ഇറങ്ങുന്നത്. ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷുമാണ് ബാറ്റിങില്‍ ഓസീസിന്റെ പ്രതീക്ഷകള്‍. ആരോണ്‍ ഫിഞ്ചും ഫോമിലേക്കുയരുമെന്ന് ഓസീസ് കണക്കുകൂട്ടുന്നു.
ബൗളിങില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്- പാറ്റ് കമ്മിന്‍സ് ജോടികളാവും ഓസീസ് പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുക.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, ഹനുമാ വിഹാരി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ആരോണ്‍ ഫിഞ്ച്, ജോഷ് ഹാസ് ല്‍വുഡ്, ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്റ്‌സോംബ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്ഡ്, മിച്ചെല്‍ മാര്‍ഷ്, മിച്ചെല്‍ സ്റ്റാര്‍ക്ക്.

Story first published: Tuesday, December 4, 2018, 11:57 [IST]
Other articles published on Dec 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+