വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ടെസ്റ്റ്: റണ്‍മല പടുത്തുയര്‍ത്തി ഇന്ത്യ, ഏഴിന് 622ന് ഡിക്ലയേര്‍ഡ്, ഓസീസ് പൊരുതുന്നു

റിഷഭ് പന്ത് പുറത്താവാതെ 159 റണ്‍സ് നേടി

By Manu
റൺ മല പടുത്തുയർത്തി ടീം ഇന്ത്യ | Oneindia Malayalam
1
43626

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു സമഗ്രാധിപത്യം. ഏഴിന് 622 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിന് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടിയില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 598 റണ്‍സ് കൂടി വേണം. മാര്‍ക്കസ് ഹാരിസിനൊപ്പം (19*) ഉസ്മാന്‍ ഖവാജയാണ് (5*) ക്രീസില്‍.

1

രണ്ടാംദിനത്തിലെ കളി തീരാന്‍ പത്തോവര്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ചേതേശ്വര്‍ പുജാരയ്ക്കു (193) ഡബിള്‍ സെഞ്ച്വറി ഏഴു റണ്‍സ് അകലെ നഷ്ടമായെങ്കിലും യുവതാരം റിഷഭ് പന്ത് (159*) ഇവിവെട്ട് സെഞ്ച്വറിയുമായി ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തി. 189 പന്തുകളില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് പന്തിന്റെ ഇന്നിങ്‌സ്. 81 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. നാലിന് 303 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്കു പുജാര, ജഡേജ എന്നിവരെക്കൂടാതെ ഹനുമാ വിഹാരിയുടെയും (42) വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. നാലു വിക്കറ്റെടുത്ത നതാന്‍ ലിയോണാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ജോഷ് ഹാസ്ല്‍വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു മായങ്ക് അഗര്‍വാള്‍ (77), ലോകേഷ് രാഹുല്‍ (9), ക്യാപ്റ്റന്‍ വിരാട് കോലി (23), അജിങ്ക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം നഷ്ടമായത്. കന്നി ടെസ്റ്റില്‍ ഫിഫ്റ്റിയുമായി തുടങ്ങിയ അഗര്‍വാള്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ച്വറിയുമായി മിന്നി. 109 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

വിഹാരി പുറത്ത്

വിഹാരി പുറത്ത്

രണ്ടാംദിനം നാലിന് 303 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്കു ഹനുമാ വിഹാരിയെ അധികം വൈകാതെ നഷ്ടമായി. ടീം സ്‌കോറിലേക്കു 26 റണ്‍സ് കൂടി നേടുന്നതിനിടെ ഹനുമാ വിഹാരിയെയാണ് ഇന്ത്യക്കു നഷ്ടമായത്. 96 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 42 റണ്‍സെടുത്ത വിഹാരിയെ ലിയോണിന്റെ ബൗളിങില്‍ ലബ്യുഷാനെ പിടികൂടുകയായിരുന്നു. ഇന്ത്യ അഞ്ചിന് 329.

പുജാരയ്ക്കു ഡബിള്‍ നഷ്ടം

പുജാരയ്ക്കു ഡബിള്‍ നഷ്ടം

ആറാം വിക്കറ്റില്‍ പുജാരയ്ക്കു കൂട്ടായി റിഷഭ് പന്ത് ക്രീസിലെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. വിദേശത്ത് തന്റെ കന്നി ഡബിള്‍ സെഞ്ച്വറിക്കു ഏഴു റണ്‍സ് മാത്രമകലെ പുജാരയെ വീഴ്ത്തി ലിയോണാണ് ഇന്ത്യക്കു ബ്രേക്കിട്ടത്. അപ്പോഴേക്കും പുജാര- പന്ത് സഖ്യം 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
373 പന്തില്‍ 22 ബൗണ്ടറികളോടെ 193 റണ്‍സ് നേടിയ പുജാരയെ ലിയോണ്‍ സ്വന്തം ബൗളിങിലാണ് ക്യാച്ച് ചെയ്ത് പുറത്താക്കിയത്.

ഉജ്ജ്വല കൂട്ടുകെട്ട്

ഉജ്ജ്വല കൂട്ടുകെട്ട്

പുജാര മടങ്ങിയെങ്കിലും ഇന്ത്യ മറ്റൊരു മികച്ച കൂട്ടുകെട്ട് കൂടിയുണ്ടാക്കി വമ്പന്‍ സ്‌കോറിലേക്കു മുന്നേറി. പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഓസീസ് ബൗളിങ് ആക്രമണത്തെ തല്ലിപ്പരുവമാക്കുകയായിരുന്നു. 204 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് ഈ സഖ്യം അടിച്ചെടുത്തത്. ഇതിനിടെ പന്ത് കരിയറിലാദ്യമായി 150 റണ്‍സും ജഡേജ ഫിഫ്റ്റിയും തികച്ചിരുന്നു.
ജഡേജ 81 റണ്‍സ് നേടി പുറത്തായതോടെയാണ് മാരത്തണ്‍ കൂട്ടുകെട്ട് അവസാനിച്ചത്. 114 പന്തില്‍ ഏഴു ബൗണ്ടറികളടങ്ങിയതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. ലിയോണിന്റെ ബൗളിങില്‍ ജഡേജ ബൗള്‍ഡാവുകയായിരുന്നു. തൊട്ടു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.

Story first published: Friday, January 4, 2019, 12:28 [IST]
Other articles published on Jan 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X