വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ടെസ്റ്റ്: കളി ഇന്ത്യയുടെ വരുതിയില്‍, ഓസീസ് തകര്‍ന്നു... ആറിന് 236

ഇന്ത്യ ഒന്നാമിന്നിങ്‌സ് 622 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു

By Manu
ബാറ്റിങ് തകർച്ചയിൽ ഓസീസ് | Oneindia Malayalamn
1
43626

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. മൂന്നാം ദിനം മഴയും വെളിച്ചക്കുറവും കാരണം കളി നേരത്തേ നിര്‍ത്തുമ്പോള്‍ ഓസീസ് ആറു വിക്കറ്റിന് 236 റണ്‍സെന്ന നിലയിലാണ്. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യയേക്കാള്‍ 386 റണ്‍സിന് പിന്നിലാണ് കംഗാരുപ്പട. പീറ്റര്‍ ഹാന്‍ഡ്‌സോംബും (28*) പാറ്റ് കമ്മിന്‍സുമാണ് (5*) ക്രീസില്‍.

മാര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ കവാജ (27), മാര്‍നസ് ലബ്യുഷാനെ (38), ഷോണ്‍ മാര്‍ഷ് (8), ട്രാവിസ് ഹെഡ്ഡ് (20), ടിം പെയ്ന്‍ (5) എന്നിവരാണ് പുറത്തായത്. ഓസീസിനായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തു. വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ഓസീസ് കളി പുനരാരംഭിച്ചത്.

രണ്ടാംദിനം ചേതേശ്വര്‍ പുജാരയ്ക്കു (193) ഡബിള്‍ സെഞ്ച്വറി ഏഴു റണ്‍സ് അകലെ നഷ്ടമായെങ്കിലും യുവതാരം റിഷഭ് പന്ത് (159*) മിന്നുന്ന സെഞ്ച്വറിയുമായി ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തി. 189 പന്തുകളില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് പന്തിന്റെ ഇന്നിങ്‌സ്. 81 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. നാലിന് 303 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്കു പുജാര, ജഡേജ എന്നിവരെക്കൂടാതെ ഹനുമാ വിഹാരിയുടെയും (42) വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. നാലു വിക്കറ്റെടുത്ത നതാന്‍ ലിയോണാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ജോഷ് ഹാസ്ല്‍വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു.

കുല്‍ദീപിലൂടെ ആദ്യ ബ്രേക്ക്ത്രൂ

കുല്‍ദീപിലൂടെ ആദ്യ ബ്രേക്ക്ത്രൂ

മൂന്നാം ദിനം ഇന്ത്യക്കു ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത് പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. ഒന്നാം വിക്കറ്റില്‍ മാര്‍ക്കസ് ഹാരിസ്- ഉസ്മാന്‍ കവാജ 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറവെയാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. 27 റണ്‍സെടുത്ത കവാജയെ ചേതേശ്വര്‍ പുജാരയ്ക്കു സമ്മാനിച്ച് കുല്‍ദീപ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിക്കുകയായിരുന്നു

ജഡേജയുടെ ഊഴം

ജഡേജയുടെ ഊഴം

കവാജ പുറത്തായെങ്കിലും ഓപ്പണിങ് പങ്കാളിയായിന്ന ഹാരിസ് മികച്ച പ്രകടനം തുടര്‍ന്നു. മാര്‍നസ് ലാബ്യുഷാനെയെ കൂട്ടുപിടിച്ച് അദ്ദേഹം ഓസീസിനെ മുന്നോട്ട്‌നയിച്ചു. അപകടകരമായ രീതിയില്‍ സെഞ്ച്വറിയിലേക്കു കുതിച്ച ഹാരിസിനെ ജഡേജ വീഴ്ത്തുകയായിരുന്നു. 120 പന്തില്‍ എട്ടു ബൗണ്ടറികളോടെ 79 റണ്‍സെടുത്ത താരത്തെ ജഡേജ ബൗള്‍ഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 56 റണ്‍സാണ് ഹാരിസും ലാബ്യുഷാനെയും കൂടി നേടിയത്. ഓസീസ് രണ്ടിന് 128

വീണ്ടും ജഡേജ

വീണ്ടും ജഡേജ

പിന്നീട് തുടര്‍ച്ചയായ ഇടവേളകളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഒരു കൂട്ടുകെട്ടിനെയും ക്രീസില്‍ അധികം നേരം നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഷോണ്‍ മാര്‍ഷാണ് (8) മൂന്നാമനായി ക്രീസ് വിട്ടത്. ജഡേജയ്ക്കു തന്നെയായിരുന്നു ഈ വിക്കറ്റ്.
13 പന്തില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ എട്ടു റണ്‍സെടുത്ത മാര്‍ഷിനെ ജഡേജയുടെ ബൗളിങില്‍ അജിങ്ക്യ രഹാനെയാണ് പിടികൂടിയത്. ഓസീസ് മൂന്നിന് 144.

നാലാം വിക്കറ്റ് ഷമിക്ക്

നാലാം വിക്കറ്റ് ഷമിക്ക്

ഓസ്‌ട്രേലിയയുടെ നാലാമത്തെ വിക്കറ്റ് മുഹമ്മദ് ഷമിക്കാണ് ലഭിച്ചത്. പരമ്പരയില്‍ ആദ്യമായി ഓസീസ് ടീമിലെത്തിയ ലാബ്യുഷാനെയാണ് നാലാമനായി ക്രീസ് വിട്ടത്. 95 പന്തില്‍ ഏഴു ബൗണ്ടറികളോടെ 38 റണ്‍സുമായി പൊരുതി നോക്കിയ താരത്തെ ഷമിയുടെ ബൗളിങില്‍ രഹാനെ പിടികൂടുകയായിരുന്നു. ഓസ്‌ട്രേലിയ നാലിന് 152.

കുല്‍ദീപിന്റെ ഇരട്ടപ്രഹരം

കുല്‍ദീപിന്റെ ഇരട്ടപ്രഹരം

ഓസീസിന്റെ അടുത്ത രണ്ടു വിക്കറ്റുകളും വീഴ്ത്തി കളിയില്‍ ഇന്ത്യക്കു ആധിപത്യം സമ്മാനിച്ചത് കുല്‍ദീപാണ്‌. ടീം സ്‌കോര്‍ 192ല്‍ വച്ച് ട്രാവിസ് ഹെഡ്ഡാണ് അഞ്ചാമതായി പുറത്തായത്. 56 പന്തില്‍ 20 റണ്‍സെടുത്ത ഹെഡ്ഡിനെ കുല്‍ദീപ് സ്വന്തം ബൗളിങില്‍ പിടികൂടി.
ആറു റണ്‍സ് കൂടി നേടുന്നതിനിടെ ഓസീസ് നായകന്‍ പെയ്‌നും മടങ്ങി. അഞ്ചു റണ്‍സെടുത്ത പെയ്‌നിനെ കുല്‍ദീപ് ബൗള്‍ഡാക്കുകയായിരുന്നു.

Story first published: Saturday, January 5, 2019, 12:02 [IST]
Other articles published on Jan 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X