വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ടെസ്റ്റ്: പുജാരയ്ക്കു സെഞ്ച്വറി, മായങ്കും മിന്നി.. ഇന്ത്യ നാലിന് 303

ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

By Manu
1
43626

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാരയുടെ മികവില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 303 റണ്‍സെടുത്തിട്ടുണ്ട്. പുജാരയോടൊപ്പം (130*) ഹനുമാ വിഹാരിയാണ് (39*) ക്രീസില്‍. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഇരുവരും 75 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞു. 250 പന്തുകളില്‍ 16 ബൗണ്ടറികളടങ്ങിയതാണ് പുജാരയുടെ ഇന്നിങ്‌സ്.

1

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു മായങ്ക് അഗര്‍വാള്‍ (77), ലോകേഷ് രാഹുല്‍ (9), ക്യാപ്റ്റന്‍ വിരാട് കോലി (23), അജിങ്ക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. നാട്ടിലേക്കു മടങ്ങിയ രോഹിത് ശര്‍മയ്ക്കു പകരം രാഹുലിനെ തിരികെ വിളിച്ചപ്പോള്‍ പരിക്കേറ്റ ഇഷാന്ത് ശര്‍മയ്ക്കു പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും പ്ലെയിങ് ഇലവനിലെത്തി.

നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിലും മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിലും ഇന്ത്യ വെന്നിക്കൊടി നാട്ടിയപ്പോള്‍ പെര്‍ത്ത് വേദിയായ രണ്ടാം ടെസ്റ്റില്‍ ജയം ഓസീസിനായിരുന്നു.

രാഹുല്‍ വീണ്ടും നിരാശപ്പെടുത്തി

രാഹുല്‍ വീണ്ടും നിരാശപ്പെടുത്തി

ഇന്ത്യന്‍ ടീമില്‍ തന്റെ സാന്നിധ്യമുറപ്പിക്കാനുള്ള അവസരം ലോകഷേ് രാഹുല്‍ നഷ്ടപ്പെടുത്തി. ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹത്തിന് ഇത്തവണയും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞില്ല. ആറു പന്തില്‍ നിന്നു രണ്ടു ബൗണ്ടറികളോടെ ഭേദപ്പെട്ട മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഒമ്പത് റണ്‍സ് മാത്രമെടുത്ത് രാഹുല്‍ പുറത്തായി. ടീം സ്‌കോര്‍ 10ല്‍ വച്ചാണ് രാഹുലിനെ ജോഷ് ഹാസ്ല്‍വുഡ് ഷോണ്‍ മാര്‍ഷിന്റെ കൈകളിലെത്തിച്ചത്.

വീണ്ടും മിന്നി മായങ്ക്

വീണ്ടും മിന്നി മായങ്ക്

മൂന്നാം ടെസ്റ്റിലൂടെ അരങ്ങേറി ആദ്യ ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റുമായി വരവറിയിച്ച മായങ്ക് അഗര്‍വാള്‍ ഇത്തവണയും മികച്ച പ്രകടനമാണ് നടത്തിയത്. ചേതേശ്വര്‍ പുജാരയോടൊപ്പം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്. ആക്രമിച്ചു കളിച്ച് മുന്നേറിയ മായങ്കിനെ ലിയോണാണ് പുറത്താക്കിയത്. ലിയോണിനെതിരേ സിക്‌സര്‍ പറത്തിയ മായങ്ക് ഇതേ ഓവറില്‍ തന്നെ സമാനമായ ഷോട്ടിന് ശ്രമിച്ചു പുറത്താവുകയായിരുന്നു.
112 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 77 റണ്‍സെടുത്ത മായങ്കിനെ സ്റ്റാര്‍ക്ക് പിടികൂടുകയായിരുന്നു. ഇന്ത്യ രണ്ടിന് 126.

കോലിയെ പുറത്താക്കി ഹാസ്ല്‍വുഡ്

കോലിയെ പുറത്താക്കി ഹാസ്ല്‍വുഡ്

പുജാരയും ഇന്ത്യന്‍ നായകന്‍ കോലിയും ചേര്‍ന്ന് ടീമിനെ ശക്തമായ നിലയിലേക്കു നയിക്കുന്നതിനിടെയാണ് ഹാസ്ല്‍വുഡിലൂടെ ഓസീസ് തിരിച്ചടിക്കുന്നത്. മൂന്നാം വിക്കറ്റില്‍ 54 റണ്‍സാണ് ഈ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.
23 റണ്‍സെടുത്ത കോലിയെ ഹാസ്ല്‍വുഡിന്റെ ബൗളിങില്‍ ടിം പെയ്ന്‍ പിടികൂടി. 59 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളുണ്ടായിരുന്നു.
ഇന്ത്യ മൂന്നിന് 180.

രഹാനെയ്ക്കു തിളങ്ങാനായില്ല

രഹാനെയ്ക്കു തിളങ്ങാനായില്ല

രഹാനെയില്‍ നിന്നും മികച്ച ഇന്നിങ്‌സ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 18 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. 55 പന്തുകളില്‍ ഒരു ബൗണ്ടറിയാണ് രഹാനെ നേടിയത്. സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെ രഹാനെയുടെ ഗ്ലൗസില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ പെയ്ന്‍ അനായാസം പിടികൂടി. ഇന്ത്യ നാലിന് 228.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയ- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍നസ് ലാബ്യുഷാഗ്നെ, പീറ്റര്‍ ഹാന്‍ഡ്‌സോംബ്‌, ട്രാവിസ് ഹെഡ്ഡ്, നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ലല്‍വുഡ്.

Story first published: Thursday, January 3, 2019, 12:38 [IST]
Other articles published on Jan 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X