Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഡ്നി ടെസ്റ്റ്: ഓസീസിനെ കുല്‍ദീപ് തകര്‍ത്തു; ഇന്ത്യ പരമ്പര ജയത്തിലേക്ക്; ചരിത്ര നേട്ടം

സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനവും ഇന്ത്യയ്ക്ക് മേല്‍ക്കൈ. ആദ്യ സെഷന്‍ മുഴുവന്‍ മഴമൂലം മുടങ്ങിയെങ്കിലും ഓസ്‌ട്രേലിയയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. മഴയ്ക്കുശേഷം പുന:രാരംഭിച്ച മത്സരത്തില്‍ ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 300 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ 322 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ആതിഥേയരെ ഫോളോഓണിന് വിട്ടു. നാലാംദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമാകാതെ 6 റണ്‍സ് എന്ന നിലയിലാണ്.

kuldep

മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് ആറു വിക്കറ്റിന് 236 റണ്‍സെന്ന നിലയിലായിരുന്നു. പീറ്റര്‍ ഹാന്‍ഡ്സോംബും (28*) പാറ്റ് കമ്മിന്‍സുമാണ് (5*) മൂന്നാംദിനം ക്രീസിലുണ്ടായിരുന്നത്. നാലാം ദിനം തുടക്കത്തില്‍തന്നെ മുഹമ്മദ് ഷമിയുടെ പന്തില്‍ പാറ്റ് കമ്മിന്‍സ്(25)പുറത്തായി. മറ്റു കളിക്കാര്‍ക്കും ക്രീസില്‍ ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് 37 റണ്‍സെടുത്തു. മാര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ ഖവാജ (27), മാര്‍നസ് ലബ്യുഷാനെ (38), ട്രാവിസ് ഹെഡ്ഡ് (20), മിച്ചല്‍ സ്റ്റാര്‍ക്ക് (29), ജോഷ് ഹസല്‍വുഡ്(21) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ds

നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 622 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ചേതേശ്വര്‍ പുജാര (193) ഋഷഭ് പന്ത് (159*) എന്നിവരുടെ മിന്നുന്ന സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. രവീന്ദ്ര ജഡേജ 81 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത നതാന്‍ ലിയോണാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ജോഷ് ഹാസ്ല്‌വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു. മത്സരം ഓസ്‌ട്രേലിയ ജയിക്കില്ലെന്ന് ഉറപ്പായതോടെ ഓസ്‌ട്രേലിയയില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Story first published: Sunday, January 6, 2019, 13:51 [IST]
Other articles published on Jan 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+