Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഡ്‌നി ടെസ്റ്റ്: മഴ നോട്ടൗട്ട്, കളി സമനിലയില്‍... ടെസ്റ്റ് പരമ്പര ഇന്ത്യക്ക്, ചരിത്രനേട്ടം

1
43626

സിഡ്‌നി: അവസാന ടെസ്റ്റിലും ജയിച്ച് ആധികാരികമായി തന്നെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ മഴ തടഞ്ഞു. മഴയെത്തുടര്‍ന്ന് അഞ്ചാം ദിനവും ഒരോവര്‍ പോലും കളി നടക്കാതിരുന്നതോടെ കളി സമനിലയില്‍ പിരിയുകയായിരുന്നു. എങ്കിലും നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കൈക്കലാക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിലും നേടിയ ജയങ്ങളാണ് ഇന്ത്യക്കു അവിസ്മരണീയ നേട്ടം സമ്മാനിച്ചത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര മാന്‍ ഓഫ് ദി മാച്ചായും മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടു.

1

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 622ന് മറുപടിയില്‍ ഓസീസ് 300ന് പുറത്താവുകയായിരുന്നു. തുടര്‍ന്നു ഫോളോ ഓണ്‍ നേരിട്ട് രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് പോവാതെ ആറു റണ്‍സെടുത്തു നില്‍ക്കെയാണ് മഴ വില്ലനായത്. അഞ്ചാമത്തെയും അവസാനത്തെയും ദിവസം മഴ മൂലം ഒരോവര്‍ പോലും കളി നടന്നില്ല.

ചരിത്രം കുറിച്ച് ടീം ഇന്ത്യ | Oneindia Malayalam

അഞ്ചു വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഒന്നാമിന്നിങ്‌സില്‍ ഓസീസിനെ എറിഞ്ഞൊതുക്കിയത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. 79 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ക്കസ് ഹാരിസാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. മറ്റുള്ളവരൊന്നും അര്‍ധസെഞ്ച്വറി തികച്ചില്ല. മാര്‍നസ് ലബ്യുഷാനെ 38ഉം പീറ്റര്‍ ഹാന്‍ഡ്‌സോംബ് 37ഉം റണ്‍സെടുത്ത് പുറത്തായി. മിച്ചെല്‍ സ്റ്റാര്‍ക്ക് (29), ഉസ്മാന്‍ കവാജ (27), പാറ്റ് കമ്മിന്‍സ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

Story first published: Monday, January 7, 2019, 9:14 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+