
ഓസീസിന്റെ തിരിച്ചുവരവ്
അവസാന കളിയില്‍ ഇന്ത്യയേക്കാള്‍ ആത്മവിശ്വാസത്തിലാവും ഓസ്‌ട്രേലിയ ഇറങ്ങുക. കാരണം കൈവിട്ടെന്നു കരുതിയ പരമ്പരയിലേക്ക് രണ്ടു തുടര്‍ ജയങ്ങളുമായി ഗംഭീര തിരിച്ചുവരവ് നടത്തിയ ഓസീസ് ഇനി കിരീടവുമായി നാട്ടിലേക്കു മടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ്.
നേരത്തേ നടന്ന രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയും ഓസീസ് 2-0ന് തൂത്തുവാരിയിരുന്നു. ഏകദിനത്തിലും ഇന്ത്യയെ കെട്ടുകെട്ടിച്ച് സ്വന്തം നാട്ടില്‍ ഇന്ത്യയോട് ടെസ്റ്റ്, ഏകദിന പരമ്പരകളിലേറ്റ തോല്‍വിക്കു കണക്കു തീര്‍ക്കുകയാണ് ഓസീസിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ബൗളിങിന് എന്ത് പറ്റി?
നാലാം ഏകദിനത്തിലെ തോല്‍വി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഷോക്കായിരുന്നു. കാരണം ആദ്യം ബാറ്റ് ചെയ്ത ശേഷം 358 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അത് പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ഏറ്റവും മികച്ച ബൗളിങ് നിരയെ അണിനിരത്തിയിട്ടും ഓസീസിന് കടിഞ്ഞാണിടാന്‍ കഴിയാതിരുന്നത് ഇന്ത്യയെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഭുവേശ്വര്‍, ബുംറ, കുല്‍ദീപ്, ചഹല്‍, ജാദവ് എന്നിവരെല്ലാം ഏറെ റണ്‍സാണ് കളിയില്‍ വഴങ്ങിയത്. വിജയ് ശങ്കര്‍ മാത്രമാണ് ആറില്‍ താഴെ ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്തത്.

ഓപ്പണര്‍മാര്‍ ഫോം വീണ്ടെടുത്തു
ബൗളര്‍മാരുടെ ഫോം തിരിച്ചടിയാണെങ്കിലും നാലാം ഏകദിനത്തില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഫോം വീണ്ടെടുത്തത് ഇന്ത്യക്കു ആശ്വാസമാവും. കളിയില്‍ ധവാന്‍ 143 റണ്‍സും രോഹിത് 95 റണ്‍സും നേടിയിരുന്നു.
ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 193 റണ്‍സാണ് ഇന്ത്യയെ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. അഞ്ചാം ഏകദിനത്തിലും ഇരുവരും ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. നാലാം ഏകദിനത്തില്‍ കളിച്ച അതേ ടീമിനെത്തന്നെ ഇന്ത്യ നിലനിര്‍ത്താനാവാണ് സാധ്യത.

ആത്മവിശ്വാസത്തോടെ ലോകകപ്പിന്
ആത്മവിശ്വാസത്തോടെ തന്നെ മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇറങ്ങാന്‍ ഇന്ത്യക്ക് ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ കിരീടം നേടിയേ തീരൂ.
കാരണം ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന മല്‍സരം കൂടിയാണിത്. മാര്‍ച്ച് 23ന് ഐപിഎല്‍ ആരംഭിക്കുന്നതിനാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റു പരമ്പരകളിലൊന്നും കളിക്കുന്നില്ല.

സാധ്യതാ ടീം
ഇന്ത്യ- വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആഷ്ടണ്‍ ടേര്‍ണര്‍, അലെക്‌സ് കാരി, ജൈ റിച്ചാര്‍ഡ്‌സന്‍, പാറ്റ് കമ്മിന്‍സ്, ജാസണ്‍ ബെറന്‍ഡോര്‍ഫ്, ആദം സാംപ.


Click it and Unblock the Notifications












