Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് പരമ്പര ടീം ഇന്ത്യ നേടുമോ? ട്രയലിന് കോലിപ്പട ഇറങ്ങുന്നു... എതിരാളി ഓസീസ് ഇലവന്‍

മഴമൂലം ഇന്നത്തെ മത്സരം ഒഴിവാക്കി | Oneindia Malayalam

സിഡ്‌നി: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര നേടുകയെന്ന ലക്ഷ്യവുമായാണ് ടീം ഇന്ത്യ ഇത്തവണ വിമാനമിറങ്ങിയത്. നാലു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ആദ്യ പരീക്ഷണമെന്ന നിലയില്‍ ചതുര്‍ദിന പരിശീലന മല്‍സരത്തില്‍ ഇറങ്ങുകയാണ് ഇന്ത്യ. ബുധനാഴ്ച സിഡ്‌നിയില്‍ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ ഇലവനുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്കാണ് കളിയാരംഭിക്കുന്നത്.

ടീമില്‍ ആരൊക്കെ?

ടീമില്‍ ആരൊക്കെ?

ഓസ്‌ട്രേലിയന്‍ ഇലവനെതിരേ ഇന്ത്യന്‍ ടീമിനായി ആരൊക്കെ കളിക്കുമെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. ടെസ്റ്റില്‍ അണിനിരത്തുന്ന അതേ ഇലവനെ തന്നെ ഇന്ത്യ പരീക്ഷിക്കുമോയെന്നാണ് അറിയാനുള്ളത്.
ട്വന്റി20 പരമ്പരയില്‍ ടീമില്‍ ഇല്ലാതിരുന്ന പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുരളി വിജയ്, ഹനുമാ വിഹാരി, പാര്‍ഥീവ് പട്ടേല്‍, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം ടെസ്റ്റ് സംഘത്തിലുണ്ട്.

ഡാര്‍സി ഷോര്‍ട്ട് മാത്രം

ഡാര്‍സി ഷോര്‍ട്ട് മാത്രം

ഇന്ത്യക്കെതിരേ സമാപിച്ച ട്വന്റി20 പരമ്പരയില്‍ കളിച്ച ഒരേയൊരു താരം മാത്രമേ ഓസ്‌ട്രേലിയന്‍ ഇലവനിലുള്ളൂ. ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടാണ് ഈ താരം. ഓസ്‌ട്രേലിയന്‍ ഇലവനിലെ മറ്റു കളിക്കാരൊന്നും അത്ര അറിയപ്പെടുന്നവരല്ല.
സാം വൈറ്റ്മാനാണ് ഓസ്‌ട്രേലിയന്‍ ഇലവന്റെ ക്യാപ്റ്റന്‍. മാക്‌സ് ബ്രയാന്റ്, ജെയ്ക്ക് കാര്‍ഡര്‍, ഹാരി നീല്‍സണ്‍, പരം ഉപ്പെല്‍, ജൊനാതന്‍ മെര്‍ലോ, ജാക്‌സണ്‍ കോള്‍മാന്‍, ഹാരി കോണ്‍വേ, ഡാനിയേല്‍ ഫാളിന്‍സ്, ഡേവിഡ് ഗ്രാന്റ്, ആരോണ്‍ ഹാര്‍ഡി എന്നിവരാണ് ടീമിലെ മറ്റു കളിക്കാര്‍.

പരിശീലനം നടത്തി

പരിശീലനം നടത്തി

ഓസ്‌ട്രേലിയന്‍ ഇലവനെതിരായ മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീം മണിക്കൂറുകളോളം നെറ്റ്‌സില്‍ പരിശീലനം നടത്തി. ഒരിടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലെത്തിയ രോഹിത് ശര്‍മയും ഫോമില്ലാതെ വലയുന്ന ലോകേഷ് രാഹുലുമാണ് കൂടുതല്‍ സമയം ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ടത്. പേസര്‍മാരെ മാത്രമല്ല കുല്‍ദീപ് യാദവുള്‍പ്പെടുന്ന സ്പിന്നര്‍മാര്‍ക്കെതിരേയും ഇരുവരും ബാറ്റ് ചെയ്തു. തുടക്കത്തില്‍ ബുംറ, ഉമേഷ് എന്നിവര്‍ക്കെതിരേ ബാറ്റ് ചെയ്യാന്‍ വിഷമിച്ച രോഹിത് പിന്നീട് ഫോമിലേക്കുയരുകയും ചെയ്തു.
രഹാനെ, പന്ത്, പാര്‍ഥീവ്, വിഹാരി എന്നിവരും നെറ്റ്‌സില്‍ പരിശീലനം നടത്തി അവസാനമായാണ് മടങ്ങിയത്.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, റിഷഭ് പന്ത്, പാര്‍ഥീവ് പട്ടേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹനുമാ വിഹാരി.

Story first published: Tuesday, November 27, 2018, 15:04 [IST]
Other articles published on Nov 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+