ടെസ്റ്റിന് ടീം ഇന്ത്യ തയ്യാര്‍, തുടക്കം മോശമായില്ല.. 5 പേര്‍ക്ക് ഫിഫ്റ്റി, രാഹുല്‍ വീണ്ടും ഫ്‌ളോപ്പ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിള്‍ ഇത്തവണ മികച്ച പ്രകടനം നടത്തുമെന്ന് സൂചന നല്‍കി ടീം ഇന്ത്യ. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ചതുര്‍ദിന മല്‍സരത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഓസ്‌ട്രേലിയന്‍ ഇലവനെതിരായ മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 358 റണ്‍സ് നേടാന്‍ ഇന്ത്യക്കു സാധിച്ചു. മറുപടിയില്‍ കളി നിര്‍ത്തുമ്പോള്‍ ഓസീസ് ഇലവന്‍ വിക്കറ്റ് പോവാതെ 24 റണ്‍സെടുത്തിട്ടുണ്ട്.
മഴയെ തുടര്‍ന്ന് ആദ്യദിനം ഒരോവര്‍ പോലും കളി നടന്നിരുന്നില്ല. രണ്ടാം ദിനം ടോസ് ലഭിച്ച ഓസ്‌ട്രേലിയന്‍ ഇലവന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.

ബാറ്റിങ് നിര തിളങ്ങി
ഇന്ത്യന്‍ ബാറ്റിങ് നിര മികച്ച പ്രകടനമാണ് ആദ്യ ഇന്നിങ്‌സില്‍ കാഴ്ചവച്ചത്. അഞ്ചു താരങ്ങളാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി അര്‍ധസെഞ്ച്വറി നേടിയത്. ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ പൃഥ്വി ഷാ (66), ക്യാപ്റ്റന്‍ വിരാട് കോലി (64), അജിങ്ക്യ രഹാനെ (56), ചേതേശ്വര്‍ പുജാര (54), ഹനുമാ വിഹാരി (53) എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി നേടിയത്. രോഹിച് ശര്‍മ 40 റണ്‍സെടുത്തു.

രാഹുല്‍ വീണ്ടും ഫ്‌ളോപ്പ്
തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ലോകേഷ് രാഹുലിന് ഈ കളിയിലും സെലക്റ്റര്‍മാരുടെ പ്രതീക്ഷ കാക്കാനായില്ല. പൃഥ്വിക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത രാഹുലിന് വെറും മൂന്നു റണ്‍സാണ് നേടാനായത്. ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായതോടെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാവുമോയെന്ന കാര്യം സംശയമാണ്.

പൃഥ്വി വെടിക്കെട്ട്
ടെസ്റ്റായാലും ഏകദിനമായാലും തനിക്ക് അതൊരു വിഷയമല്ലെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു പൃഥ്വിയുടെ ബാറ്റിങ്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറി ആക്രമണോത്സുക ഇന്നിങ്‌സുകള്‍ കൡച്ച താരം ഓസ്‌ട്രേലിയയിലും ഈ ശൈലി തന്നെ ആവര്‍ത്തിക്കുകയായിരുന്നു.
രാഹുലിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും പൃഥ്വി തന്റെ ശൈലി മാറ്റിയില്ല. 69 പന്തില്‍ 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് പൃഥ്വി 66 റണ്‍സ് അടിച്ചെടുത്തത്.

മികച്ച തുടക്കം മുതലാക്കാനായില്ല
മോശമല്ലാത്ത സ്‌കോര്‍ ആദ്യ ഇന്നിങ്‌സില്‍ നേടാനായെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്കു തങ്ങളുടെ ഇന്നിങ്‌സുകളില്‍ വലിയ സ്‌കോറുകളിലേക്കു മാറ്റാന്‍ കഴിഞ്ഞില്ലെന്നത് ഇന്ത്യയെ നിരാശപ്പെടുത്തും. അര്‍ധസെഞ്ച്വറി നേടിയ അഞ്ചു പേര്‍ക്കും അതു സെഞ്ച്വറി വരെ കൊണ്ടു പോവാനായില്ല. ഒരു ഘട്ടത്തില്‍ അഞ്ചിന് 346 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യക്കു 500ന് അടുത്ത് സ്‌കോര്‍ ചെയ്യാനും അവസരമുണ്ടായിരുന്നു. എന്നാല്‍ 12 റണ്‍സെടുക്കുന്നതിനിടെയാണ് അവസാനത്തെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ കളഞ്ഞുകുളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications