For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ X ഓസീസ് ബോക്‌സിങ് ഡേ ടെസ്റ്റ്: ഇന്ത്യ ജയിച്ചത് ഒരു മത്സരം മാത്രം, കണക്കുകള്‍ അറിയാം

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മറ്റൊരു ബോക്‌സിങ് ഡേ ടെസ്റ്റിന് കളമൊരുങ്ങുകയാണ്. പുതുവര്‍ഷത്തിലേക്കുള്ള ചുവടുവെപ്പായതിനാല്‍ ബോക്‌സിങ് ഡേ ടെസ്റ്റിനെ പ്രതീക്ഷയോടെയാണ് എല്ലാ ടീമുകളും കാണുന്നത്. മെല്‍ബണില്‍ രണ്ടാം ടെസ്റ്റിനിറങ്ങുന്ന സന്ദര്‍ശകരായ ഇന്ത്യക്ക് ആരാധകരെ സന്തോഷകരമായ പുതുവര്‍ഷം നല്‍കാനാവുമോയെന്ന് കാത്തിരുന്ന് കാണണം. അതിന് മുമ്പായി ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ബോക്‌സിങ് ഡേ മത്സര ഫലങ്ങള്‍ പരിശോധിക്കാം.

ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ്

1985ലാണ് ആദ്യ ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് നക്കുന്നത്. ഈ മത്സരം സമനിലയിലാണ് അവസാനിച്ചത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 262 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 308 റണ്‍സും എടുത്തപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റിന് 59 റണ്‍സും എടുത്തു. 1991ലാണ് രണ്ടാമത്തെ ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുന്നത്. മത്സരത്തില്‍ 8 വിക്കറ്റിന് ഇന്ത്യ ദയനീയമായി തോറ്റു. ഇന്ത്യ 263,213 എന്നിങ്ങനെ സ്‌കോറുകള്‍ നേടിയപ്പോള്‍ 349,2 വിക്കറ്റിന് 128 എന്നിങ്ങനെയായിരുന്നു ആതിഥേയരുടെ സ്‌കോര്‍.

ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ്

1999ലാണ് മൂന്നാമത്തെ ബോക്‌സിങ് ഡേ ടെസ്റ്റ് നടന്നത്. ഇത്തവണ 180 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 405 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 238 റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെന്ന നിലയില്‍ ഓസീസ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യ 195 റണ്‍സിന് കൂടാരം കയറി. 2003ലെ മത്സരത്തില്‍ ഇന്ത്യ 9 വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇന്ത്യ 366,286 എന്നിങ്ങനെ നേടിയപ്പോള്‍ 558 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ നേടിയ ഓസീസ് 1 വിക്കറ്റിന് 97 റണ്‍സുമായി ഒമ്പത് വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ്

2007ലെ മത്സരത്തില്‍ 337 റണ്‍സിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഓസീസ് 343,ഏഴ് വിക്കറ്റിന് 351 എന്നിങ്ങനെ സ്‌കോര്‍ നേടിയപ്പോള്‍ 196,161 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. റണ്‍സ് നിരക്കില്‍ ഇന്ത്യയുടെ ബോക്‌സിങ് ഡേ ടെസ്റ്റിലെ വലിയ തോല്‍വിയാണിത്. 2011ല്‍ 122 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഓസ്‌ട്രേലിയ 333,240 റണ്‍സ് നേടിയപ്പോള്‍ 282,169 എന്നിങ്ങനെയായിരുന്നു ഓസ്‌ട്രേലിയയുടെ സ്‌കോര്‍.

ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ്

തുടര്‍ തോല്‍വികള്‍ക്ക് ഇന്ത്യ വിരാമമിട്ടത് 2014ലാണ്. കംഗാരുക്കളെ സമനിലയില്‍ തളക്കാന്‍ ഇന്ത്യക്കായി. ഓസ്‌ട്രേലിയ 530,9 വിക്കറ്റിന് 318 ഡിക്ലെയര്‍ എന്നിങ്ങനെ സ്‌കോര്‍ നേടിയപ്പോള്‍ 465,6 വിക്കറ്റിന് 174 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. ഇന്ത്യയുടെ ബോക്‌സിങ് ഡേ ടെസ്റ്റിലെ ആദ്യ ജയം 2018ലാണ് സംഭവിച്ചത്. 137 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. 7 വിക്കറ്റിന് 443 ഡിക്ലയര്‍,9 വിക്കറ്റിന് 318 ഡിക്ലയര്‍ എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്‌കോര്‍ ഓസ്‌ട്രേലിയ 151 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 261 റണ്‍സിനും പുറത്തായതോടെയാണ് ചരിത്ര ജയം ഇന്ത്യ സ്വന്തമാക്കിയത്.

Story first published: Friday, December 25, 2020, 15:55 [IST]
Other articles published on Dec 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+