Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യക്കു 346 റണ്‍സ് ലീഡ്... രണ്ടാമിന്നിങ്സില്‍ തകര്‍ന്നു, 5ന് 54

ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച | Oneindia Malayalam
1
43625

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ഒന്നാമിന്നിങ്‌സില്‍ നേടിയ ലീഡിന്റെ കരുത്തില്‍ ഇന്ത്യക്കു മേല്‍ക്കൈ. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 54 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാലും (28*) റിഷഭ് പന്തുമാണ് (6*) ക്രീസില്‍. ഇന്ത്യ ഇപ്പോള്‍ 346 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു. ആദ്യ ഇന്നിങ്‌സിലെ 296 റണ്‍സിന്റെ മികച്ച ലീഡാണ് ഇന്ത്യക്കു തുണയായത്.

ഹനുമാ വിഹാരി (13), ചേതേശ്വര്‍ പുജാര (0), വിരാട് കോലി (0), അജിങ്ക്യ രഹാനെ (1), രോഹിത് ശര്‍മ (5) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സിനാണ് ഇന്ത്യന്‍ മുന്‍നിരയുടെ നട്ടെല്ലൊടിച്ചത്. ആദ്യ വിക്കറ്റില്‍ മായങ്ക്-വിഹാരി ജോടി 28 റണ്‍സെടുത്തിരുന്നു. പിന്നീട് ഇന്ത്യ ചീട്ടുകൊട്ടാരെ കണക്കെ തകരുകയായിരുന്നു. പുജാരയും കോലിയും സമാനമായ രീതിയിലാണ് പുറത്തായത്.

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 443നു മറുപടിയില്‍ ഓസീസിനെ 151 റണ്‍സില്‍ കോലിയും സംഘവും എറിഞ്ഞിട്ടു. ആറു വിക്കറ്റെടുത്ത പേസര്‍ ജസ്പ്രീത് ബുംറയുടെ മാസ്മരിക പ്രകടനമാണ് കംഗാരുക്കളുടെ കടപുഴക്കിയത്. 15.5 ഓവറില്‍ നാലു മെയ്ഡനടക്കം 33 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ ആറു പേരെ പുറത്താക്കിയത്.

2

ഓസീസ് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാന്‍ കഴിഞ്ഞില്ല. 22 റണ്‍സ് വീതമെടുത്ത മാര്‍ക്കസ് ഹാരിസും ക്യാപ്റ്റന്‍ ടിം പെയ്‌നുമാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍മാര്‍. ഉസ്മാന്‍ ഖവാജ 21ഉം ട്രാവിസ് ഹെഡ്ഡ് 20ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

രവീന്ദ്ര ജഡേജ (4) പുറത്തായതിനു പിന്നാലെ ഇന്ത്യ ഏഴു വിക്കറ്റിന് 443 റണ്‍സില്‍ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രോഹിത് ശര്‍മയാണ് (63*) അപ്പോള്‍ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്നത്. 114 പന്തില്‍ അഞ്ചു ബൗണ്ടറികളോടയാണ് രോഹിത് 63 റണ്‍സെടുത്തത്. ചേതേശ്വര്‍ പുജാരയുടെ പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. പുജാര 106 റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലി (82), അജിങ്ക്യ രഹാനെ (34), റിഷഭ് പന്ത് (39), രവീന്ദ്ര ജഡേജ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

294 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു പുജാരയുടെ ഇന്നിങ്‌സ്. കരിയറിലെ 17ാമത്തെയും ടെസ്റ്റ് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. നേരത്തേ അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും പുജാര സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ആദ്യ ബ്രേക്ക്ത്രൂ

ആദ്യ ബ്രേക്ക്ത്രൂ

ഇഷാന്ത് ശര്‍മയാണ് മൂന്നാം ദിനത്തില്‍ ഇന്ത്യക്കു ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്. ടീം സ്‌കോര്‍ 24ല്‍ നില്‍ക്കെ ആരോണ്‍ ഫിഞ്ചിനെ (8) പുറത്താക്കി ഇഷാന്ത് കളിയില്‍ ഇന്ത്യക്കു ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 36 പന്തില്‍ ഒരു ബൗണ്ടറിയോടെ എട്ടു റണ്‍സെടുത്ത ഫിഞ്ചിനെ ഇഷാന്ത് മായങ്കിന്റെ കൈകളിലെത്തിച്ചു.

ബുംറയുടെ ഊഴം

ബുംറയുടെ ഊഴം

മറ്റൊരു ഓപ്പണറായ മാര്‍ക്കസ് ഹാരിസിനെ പുറത്താക്കിയാണ് ബുംറ കളിയില്‍ തന്റെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 22 റണ്‍സെടുത്ത ഹാരിസിനെ ടീം സ്‌കോര്‍ 36ല്‍ വച്ചാണ് ബുംറ മടക്കിയത്. ഇഷാന്തിന് ക്യാച്ച് നല്‍കിയാണ് താരം ക്രീസ് വിട്ടത്. രണ്ടാം വിക്കറ്റില്‍ വെറും 12 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ ഓസീസിനെ ഇന്ത്യ അനുവദിച്ചുള്ളൂ.

ജഡേജയ്ക്കു ആദ്യ വിക്കറ്റ്

ജഡേജയ്ക്കു ആദ്യ വിക്കറ്റ്

പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കായിരുന്നു മൂന്നാം വിക്കറ്റ്. ഓസീസ് നിരയിലെ ഏറ്റവും വിശ്വസ്തനായ ഉസ്മാന്‍ ഖവാജയുടെ വിലപ്പെട്ട വിക്കറ്റാണ് ജഡേജ ഇന്ത്യക്കു സമ്മാനിച്ചത്. 32 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത ഖവാജയെ ജഡേജയുടെ ബൗളിങില്‍ മായങ്ക് പിടികൂടി.

ബുംറ കൊടുങ്കാറ്റ്

ബുംറ കൊടുങ്കാറ്റ്

പിന്നീട് ബുംറ കൊടുങ്കാറ്റില്‍ കംഗാരുക്കള്‍ തകരുന്നതാണ് കണ്ടത്. നാലാം വിക്കറ്റില്‍ 36 റണ്‍സിന്റെ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി മാര്‍ഷ്-ഹെഡ്ഡ് സഖ്യം ഓസീസിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവരുമെന്ന് തോന്നിച്ചെങ്കിലും ബുംറയിലൂടെ ഇന്ത്യ ആഞ്ഞടിച്ചു.
ടീം സ്‌കോര്‍ 89ല്‍ നില്‍ക്കെ മാര്‍ഷിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ബുംറ മൂന്നു റണ്‍സ് കൂടി നേടിയപ്പോഴേക്കും ഹെഡ്ഡിനെ (20) ബൗൗള്‍ഡാക്കുകയും ചെയ്തു.

മാര്‍ഷിനെ വീഴ്ത്തി ജഡേജ

മാര്‍ഷിനെ വീഴ്ത്തി ജഡേജ

ഹെഡ്ഡ് പുറത്തായി തൊട്ടു പിന്നാലെ തന്നെ മാര്‍ഷിനെ ജഡേജ വീഴ്ത്തി. 36 പന്തുകള്‍ നേരിട്ട് തട്ടിയും മുട്ടിയും ഒമ്പത് റണ്‍സെടുത്ത മാര്‍ഷിനെ ജഡേജയുടെ ബൗളിങില്‍ അജിങ്ക്യ രഹാനെ പിടികൂടുകയായിരുന്നു. ഓസീസ് ആറിന് 102.

ഷമിയും അക്കൗണ്ട് തുറന്നു

ഷമിയും അക്കൗണ്ട് തുറന്നു

ഓസീസിന്റെ ഏഴാം വിക്കറ്റ് മുഹമ്മദ് ഷമിക്കായിരുന്നു. പാറ്റ് കമ്മിന്‍സാണ് ഷമിയുടെ ഇരയായത്. 17 റണ്‍സെടുത്ത കമ്മിന്‍സിനെ ഷമി ബൗള്‍ഡാക്കുകയായിരുന്നു. കളിയില്‍ ഷമിയുടെ ആദ്യ വിക്കറ്റ് കൂടിയാണിത്. ടീം സ്‌കോര്‍ 138ല്‍ വച്ചാണ് കമ്മിന്‍സിന്റെ മടക്കം

നായകനെ മടക്കി ബുംറ

നായകനെ മടക്കി ബുംറ

തകര്‍ച്ചക്കിടയിലും ടീമിനെ കരകയറ്റാന്‍ ശ്രമിച്ച ഓസീസ് നായകന്‍ ടിം പെയ്‌നിന് പക്ഷെ അധികം ആയുസ്സുണ്ടായില്ല. ഇന്നിങ്‌സില്‍ ഓസീസിന്റെ അന്തകനായി മാറിയ ബുംറ തന്നെയാണ് പുറത്താക്കിയത്. 22 റണ്‍സെടുത്ത പെയ്‌നിനെ ബുംറ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിന്റെ ഗ്ലൗസുകളില്‍ അവസാനിപ്പിക്കുകയായിരുന്നു

ബുംറയ്ക്ക് അഞ്ചാം വിക്കറ്റ്

ബുംറയ്ക്ക് അഞ്ചാം വിക്കറ്റ്

സ്പിന്നര്‍ നതാന്‍ ലിയോണിനെ പുറത്താക്കി ബുംറ കളിയില്‍ തന്റെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. അഞ്ചു പന്ത് നേരിട്ട അക്കൗണ്ട് തുറക്കാനാവാതെ നിന്ന ലിയോണിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
ഇതേ ഓവറിലെ അഞ്ചാം പന്തില്‍ പുതുതായി ക്രീസിലെത്തിയ ജോഷ് ഹാസ്ലല്‍വുഡിനെ (0) ബൗള്‍ഡാക്കി ബുംറ ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

Story first published: Friday, December 28, 2018, 12:41 [IST]
Other articles published on Dec 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+