മെല്‍ബണ്‍ ടെസ്റ്റ്: കരുത്തുകാട്ടി ഇന്ത്യ... രണ്ടു പേര്‍ക്ക് ഫിഫ്റ്റി, അരങ്ങേറ്റം ഗംഭീരമാക്കി മയാങ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 215 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധസെഞ്ച്വറികളുമായി ക്യാപ്റ്റന്‍ വിരാട് കോലിയും (47*) ചേതേശ്വര്‍ പുജാരയുമാണ് (68*) ക്രീസില്‍. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞു. കന്നി ടെസ്റ്റ് കളിച്ച മയാങ്ക് അഗര്‍വാളിന്റെയും (76) ഹനുമാ വിഹാരിയുടെയും (8) വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. 161 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുളള്‍പ്പെട്ടതാണ് മയാങ്കിന്റെ ഇന്നിങ്‌സ്. ഓസീസിന്റെ രണ്ടു വിക്കറ്റുകളും പേസര്‍ പാറ്റ് കമ്മിന്‍സിനാണ്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളിലും ഫ്‌ളോപ്പായ രണ്ടു ഓപ്പണര്‍മാരെയും മാറ്റിയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ലോകേഷ് രാഹുലിനും മുരളി വിജയ്ക്കും പകരമാണ് മയാങ്കും വിഹാരിയും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം കൂടി വരുത്തിയിരുന്നു. പേസര്‍ ഉമേഷ് യാദവിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്തു ഓസീസ് ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. മോശം ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സോംബിനു പകരം മിച്ചെല്‍ മാര്‍ഷ് ടീമിലെത്തുകയായിരുന്നു.

ഭേദപ്പെട്ട തുടക്കം
പരമ്പരയിലെ ഇന്ത്യയുടെ പുതിയ ഓപ്പണിങ് സഖ്യമായ മയാങ്ക്-വിഹാരി എന്നിവര്‍ മോശമല്ലാത്ത തുടക്കമാണ് ടീമിനു നല്‍കിയത്. വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ 40ല്‍ നില്‍ക്കെയാണ് എട്ടു റണ്‍സെടുത്ത വിഹാരിയെ കമ്മിന്‍സിന്റെ ബൗളിങില്‍ ഫിഞ്ച് അനായാസ ക്യാച്ചിലൂടെ പുറത്താക്കിയത്. എട്ടു റണ്‍സെടുക്കാന്‍ വിഹാരിക്കു 66 പന്ത് വേണ്ടിവരികയും ചെയ്തു.

കരകയറ്റി മയാങ്ക്-പുജാര സഖ്യം
വിഹാരി മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുമെന്ന് കരുതിയെങ്കിലും പുതുമുഖമാണെന്ന സൂചന പോലും നല്‍കാതെ മയാങ്ക് ടീമിനെ മുന്നോട്ടു നയിച്ചു. ചേതേശ്വര്‍ പുജാര- മയാങ്ക് സഖ്യം രണ്ടാം വിക്കറ്റില്‍ 83 റണ്‍സാണ് നേടിയത്. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ മയാങ്ക് സെഞ്ച്വറി നേടുമെന്ന പ്രതീതിയുണ്ടായെങ്കിലും ചായക്കു തൊട്ടുമുമ്പ് ഓസീസ് തിരിച്ചടിച്ചു. കമ്മിന്‍സിന്റെ ബൗളിങില്‍ മയാങ്കിനെ ഡൈവിങ് ക്യാച്ചിലൂടെ ടിം പെയ്ന്‍ പുറത്താക്കുകയായിരുന്നു.

വീണ്ടുമൊരു മികച്ച കൂട്ടുകെട്ട്
മൂന്നാം വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ പരിക്കൊന്നുമില്ലാതെ 200 കടക്കാന്‍ സഹായിച്ചത്. പുജാരയ്ക്കു കൂട്ടായി മിന്നുന്ന ഫോമിലുള്ള കോലിയെത്തിയതോടെ ഓസീസ് ബൗളര്‍മാര്‍ എറിഞ്ഞു തളരുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ 92 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. 200 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് പുജാര 68 റണ്‍സ് നേടിയത്. 107 പന്തില്‍ ആറു ബൗണ്ടറികളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, മയാങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്ഡ്, മിച്ചെല്‍ മാര്‍ഷ്, നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications