Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരമ്പര റാഞ്ചാന്‍ കോലിപ്പട റാഞ്ചിയില്‍... ലക്ഷ്യം ഹാട്രിക്ക് ജയം, തിരിച്ചടിക്കുമോ കംഗാരുക്കൂട്ടം?

റാഞ്ചി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരം വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കും. ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും മൂന്നാമങ്കത്തിന് ഇറങ്ങുന്നത്.

ആദ്യ മല്‍സരത്തില്‍ ആറു വിക്കറ്റിനും രണ്ടാമത്തെ കളിയില്‍ എട്ടു റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. നേരത്തേ നടന്ന രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പര 0-2ന് ഓസീസിനു മുന്നില്‍ അടിയറ വച്ച ഇന്ത്യ ഏകദിനത്തില്‍ പരമ്പരനേട്ടത്തോടെ ഇതിനു കണക്കു തീര്‍ക്കാനൊരുങ്ങുകയാണ്.

നാടകീയ വിജയം

നാടകീയ വിജയം

നാഗ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാടകീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലിയുടെ 40ാം സെഞ്ച്വറിയുടെ മികവില്‍ 250 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍ ഓസീസ് അനായാസം ജയിക്കുമെന്ന് കരുതിയെങ്കിലും ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
കോലിയെക്കൂടാതെ വിജയ് ശങ്കറായിരുന്നു ഇന്ത്യയുടെ മറ്റൊരു ഹീറോ. ബാറ്റിങില്‍ 46 റണ്‍സ് സംഭാവന ചെയ്ത താരം ബൗളിങില്‍ അവസാന ഓവറില്‍ രണ്ടു വിക്കറ്റെടുത്ത് ഇന്ത്യക്കു ആവേശോജ്വല ജയം സമ്മാനിക്കുകയും ചെയ്തു. 11 റണ്‍സായിരുന്നു രണ്ടു വിക്കറ്റ് ശേഷിക്കെ ഓസീസിന് അവസാന ഓവറില്‍ വേണ്ടിയിരുന്നത്. ആദ്യ പന്തിലും മൂന്നാമത്തെ പന്തിലും വിക്കറ്റെടുത്താണ് ശങ്കര്‍ ഇന്ത്യക്കു ഏകദിനത്തിലെ 500ാം ജയം സമ്മാനിച്ചത്.

 ഓപ്പണര്‍മാരുടെ മോശം ഫോം

ഓപ്പണര്‍മാരുടെ മോശം ഫോം

ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയു മോശമ ഫോമാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ അലട്ടുന്ന ഏക കാര്യം. കഴിഞ്ഞ മല്‍സരത്തില്‍ അക്കൗണ്ട് തുറക്കാനാവാതെയാണ് ഹിറ്റ്മാന്‍ പുറത്തായത്. ധവാനും കാര്യമായ സംഭാവന നല്‍കാനായിരുന്നില്ല.
ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ ഇരുവരും ഫോമിലേക്കുയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. റാഞ്ചിയില്‍ രോഹിത്തും ധവാനും ഫോം വീണ്ടെടുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കോലി. ആദ്യ രണ്ടു മല്‍സരങ്ങളിലും കളിച്ച ടീമില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തില്ലെന്നാണ് സൂചന.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ കവാജ, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, അലെക്‌സ് കറേ, പാറ്റ് കമ്മിന്‍സ്, നതാന്‍ കോള്‍ട്ടര്‍ നൈല്‍, നതാന്‍ ലിയോണ്‍, ആദം സാംപ.

Story first published: Thursday, March 7, 2019, 10:22 [IST]
Other articles published on Mar 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+