വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND v AUS: നാണംകെട്ടില്ല- വൈറ്റ് വാഷില്‍ നിന്നും രക്ഷപ്പെട്ട് ടീം ഇന്ത്യ

13 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

കാന്‍ബെറ: തുടര്‍ച്ചയായ രണ്ടാം വൈറ്റ് വാഷില്‍ നിന്നും ടീം ഇന്ത്യ നാടകീയമായി രക്ഷപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 13 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ ഓസീസ് ഈ മല്‍സരവും ജയിച്ച് ഇന്ത്യയെ നാണം കെടുത്തുമെന്ന സൂചനകള്‍ നല്‍കിയെങ്കിലും ബൗളിങ് മികവില്‍ ഇന്ത്യ കളിയിലേക്കു ശക്തമായി തിരിച്ചുവരികയായിരുന്നു.

വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കി ഇന്ത്യ | Oneindia Malayalam
1

വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കു ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഈ വിജയം ഇന്ത്യയെ സഹായിക്കും. ഏകദിനത്തില്‍ തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷം ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ 0-3ന്റെ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ഇന്ത്യ ഓസീസുമായി ഏറ്റുമുട്ടിയത്.

303 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഓസീസിനു മുന്നില്‍ വച്ചത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (75), ഗ്ലെന്‍ മാക്‌സ്വെല്‍ (59) എന്നിവരുടെ ഇന്നിങ്‌സില്‍ ഓസീസിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ത്രസിപ്പിക്കുന്ന ജയം കൈക്കലാക്കുകയായിരുന്നു. മൂന്നു പന്ത് ശേശിക്കെ 289 റണ്‍സിന് ഓസീസ് പുറത്തായി. മൂന്നു വിക്കറ്റെടുത്ത ശര്‍ദ്ദുല്‍ താക്കൂറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ ടി നടരാജനും ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് ഓസീസിനെ വരിഞ്ഞുകെട്ടിയത്.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ചു വിക്കറ്റിനാണ് 302 റണ്‍സെടിത്തത്. ഹാര്‍ദിക് പാണ്ഡ്യ (92*), രവീന്ദ്ര ജഡേജ (66*), ക്യാപ്റ്റന്‍ വിരാട് കോലി (63) എന്നിവരുടെ ഫിഫ്റ്റികളാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ 300ന് മുകളില്‍ നേടാന്‍ സഹായിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (92*), രവീന്ദ്ര ജഡേജ (66*), ക്യാപ്റ്റന്‍ വിരാട് കോലി (63) എന്നിവരുടെ ഫിഫ്റ്റികളാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ 300ന് മുകളില്‍ നേടാന്‍ സഹായിച്ചത്. 76 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഹാര്‍ദിക് ടീമിന്റെ ടോപ്‌സ്‌കോററായത്. ജഡേജ 50 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചു. കോലി 78 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് 63 റണ്‍സെടുത്തത്.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 33 റണ്‍സിന് പുറത്തായി. ശിഖര്‍ ധവാന്‍ (16), ശ്രേയസ് അയ്യര്‍ (19), കെഎല്‍ രാഹുല്‍ (5) എന്നിവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. രണ്ടു വിക്കറ്റെടുത്ത സ്പിന്നര്‍ ആഷ്ടണ്‍ ഏഗറാണ് ഓസീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. ആദം സാംപ, ജോഷ് ഹേസല്‍വുഡ്, സീന്‍ അബോട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

2

അവസാന അഞ്ചോവറില്‍ 76 റണ്‍സ് ഇന്ത്യ വാരിക്കൂട്ടി. ആറാം വിക്കറ്റില്‍ ഹാര്‍ദിക്- ജഡേജ സഖ്യം ചേര്‍ന്നെടുത്ത 150 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. 108 പന്തുകളില്‍ നിന്നായിരുന്നു ഇത്. ഓസീസിനെതിരേ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണിത്. 1999ല്‍ കൊളംബോയില്‍ നടന്ന ഏകദിനത്തില്‍ സദഗോപന്‍ രമേശ്- റോബിന്‍ സിങ് സഖ്യം ചേര്‍ന്നെടുത്ത 123 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തോറ്റ ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മായങ്ക് അഗര്‍വാള്‍, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ പകരം ശുഭ്മാന്‍ ഗില്‍, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ടി നടരാജന്‍ എന്നിവരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ തമിഴ്‌നാട്ടുകാരനായ പേസര്‍ നടരാജന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്.

ഓസീസ് ടീമിലും മാറ്റങ്ങളുണ്ടായിരുന്നു. മൂന്നു മാറ്റങ്ങളാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് വരുത്തിയത്. സീന്‍ അബോട്ട്, ആഷ്ടണ്‍ ഏഗര്‍, കാമറോണ്‍ ഗ്രീന്‍ എന്നിവരാണ് ഓസീസ് ടീമിലെത്തിയത്. ഗ്രീനിന്റെ അരങ്ങേറ്റ മല്‍സരമാണിത്. പരിക്കേറ്റ ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ മാര്‍നസ് ലബ്യുഷെയ്‌നാണ് ഫിഞ്ചിനൊപ്പം ഓപ്പണ്‍ ചെയ്യുന്നത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ടി നടരാജന്‍.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മോയ്‌സസ് ഹെന്റിക്വസ്, അലെക്‌സ് ക്യാരി, കാമറോണ്‍ ഗ്രീന്‍. ആഷ്ടണ്‍ ഏഗര്‍, സീന്‍ അബോട്ട്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

ധവാന്‍ പുറത്ത്
ധവാനും ഗില്ലും ചേര്‍ന്നു ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. ആറിന് അടുത്ത് റണ്‍റേറ്റില്‍ സഖ്യം മുന്നേറവെയാണ് ധവാന്‍ വീഴുന്നത്. ആദ്യ പവര്‍പ്ലേയില്‍ തന്നെയായിരുന്നു ഇത്. സീന്‍ അബോട്ട് ഓസീസിന് ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു. ആറാമത്തെ ഓവറിലെ അഞ്ചാം പന്തിലാണ് ധവാന്‍ മടങ്ങിയത്. കവറില്‍ ആഷ്ടണ്‍ ഏഗര്‍ക്ക് അനായാസ ക്യാച്ച് നല്‍കുകയായിരുന്നു അദ്ദേഹം.

ഗില്ലിനെ കുരുക്കി ഏഗര്‍
പരമ്പരയില്‍ ആദ്യമായി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച ഗില്‍ മികച്ച ഷോട്ടുകള്‍ കളിച്ച് ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിക്കവെ സ്പിന്നര്‍ ആഷ്ടണ്‍ ഏഗറിലൂടെ ഓസീസ് തിരിച്ചടിച്ചു. സ്വീപ്പ് ഷോട്ടിനു ശ്രമിച്ച ഗില്ലിനെ ഏഗര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇന്ത്യ ഡിആര്‍എസിന്റെ സഹായം തേടിയെങ്കിലും വിധി ഓസീസിന് അനുകൂലമായിരുന്നു.

ശ്രേയസ് മടങ്ങി
പരമ്പരയില്‍ ഇതുവരെ ക്ലിക്കായിട്ടില്ലാത്ത ശ്രേയസ് അയ്യരിന് ഈ മല്‍സരത്തിലും കാര്യമായ സംഭാവന നല്‍കാനായില്ല. മികച്ച രീതിയില്‍ ഇന്നിങ്‌സ് തുടങ്ങിയ അദ്ദേഹത്തിന് പക്ഷെ 19 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്പിന്നര്‍ ആദം സാംപയാണ് ശ്രേയസിനെ പുറത്താക്കിയത്. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ലബ്യുഷെയ്ന്‍ ക്യാച്ച് ചെയ്തായിരുന്നു ശ്രേയസിന്റെ മടക്കം.

Story first published: Wednesday, December 2, 2020, 17:04 [IST]
Other articles published on Dec 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X